17.1 C
New York
Thursday, October 28, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (25)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

✍ദീപ നായർ, ബാംഗ്ലൂർ

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം.

കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത, പീഡനങ്ങളില്ലാത്ത, ജാതിമതവേർതിരിവുകളില്ലാത്ത, കള്ളവും ചതിയും കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, സന്തോഷവും സമാധാനവും സാഹോദര്യവും നിറഞ്ഞ സമ്പൽസമൃദ്ധമായ ഓണക്കാലമാണ് എന്റെ സങ്കൽപ്പത്തിൽ.

കാറും കോളുമൊഴിഞ്ഞ തെളിനീലാകാശം. പൊൻവെയിൽ പരത്തി അരുണോദയം. പാറിപ്പറക്കുന്ന പൂത്തുമ്പികൾ. പൊൻപ്രഭയിൽ തിളങ്ങി നിൽക്കുന്ന മുക്കുത്തിയും തുമ്പയും. സുഗന്ധം പരത്തി തഴുകിയൊഴുകുന്ന മന്ദപവനൻ. ഇളംകാറ്റിലിളകുന്ന പുത്തരിക്കൊയ്ത്തിനു തയ്യാറായി നിൽക്കുന്ന സ്വർണ്ണക്കതിരുകൾ. ആടിയും പാടിയും പൂക്കളിറുത്തും വട്ടത്തിൽ ചാണകം മെഴുകിയ മുറ്റത്ത് പൂക്കളമൊരുക്കിയും കുട്ടികൾ.

🎶ഒത്ത നടുവിലായ്
വച്ചു നീലത്താമര…
ഒന്നാം വട്ടം മുക്കുറ്റി
രണ്ടാം വട്ടം തുമ്പപ്പൂ
മൂന്നാം വട്ടം ചെമ്പരത്തി
നാലാം വട്ടം മഞ്ഞരളി
അഞ്ചാം വട്ടം പഞ്ചവർണ്ണപ്പൂ
ആറാം വട്ടം ചെണ്ടുമല്ലി
ഏഴാം വട്ടം കാശിത്തുമ്പ
എട്ടാം വട്ടം ചേമന്തി
ഒമ്പതാം വട്ടം മന്ദാരം
വട്ടം പത്തിൽ മാലതിപ്പൂ
അത്തം പത്തോണം
പത്താം നാൾ തിരുവോണം🎶

കായവറുക്കലും കുറുക്കുകാളനും, ഇഞ്ചിപ്പുളിയും, മാങ്ങാക്കറിയും ഉണ്ടാക്കലുമായി അടുക്കളയിൽ തിരക്ക്.
പൂരാടത്തിന്റന്നു ചെമ്മണ്ണു കുഴച്ച് മാദേവരെ ഉണ്ടാക്കി പൂക്കൾ കുത്തി അരിമാവ് കൊണ്ടണിഞ്ഞ് മെഴുകിയ മുറ്റത്തു വച്ച് മൂന്നുനേരം നേദിക്കണം. തിരുവോണത്തിന് പ്രായഭേദമന്യേ കോടിയുടുത്ത് പൂവടയും പാലടയും ഇരുപത്തൊന്നു കൂട്ടം സദ്യയുമൊരുക്കി മഹാബലിയെ വരവേറ്റു നേദിച്ച് വിരുന്നുകാർക്കു സദ്യ വിളമ്പി, അയൽപക്കത്തുള്ളവർക്ക് സദ്യവട്ടം പകർന്നു നൽകി വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്നു കഴിക്കണം. ഊണു കഴിഞ്ഞ് മുറുക്കിച്ചുവപ്പിച്ച് ഓണക്കളികളും മാനംമുട്ടെ ഊഞ്ഞാലാട്ടവും സൊറപറച്ചിലും കളിയും ചിരിയുമായി വീട്ടുകാരും വിരുന്നുകാരും. വൈകീട്ടോടെ എല്ലാവരുമൊഴിഞ്ഞ് വീണ്ടും പഴയതുപോലെ. അപ്പോളേക്കും പാൽനിലാചന്ദ്രൻ വെളുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു ഇത്തവണത്തെ ഓണവും പൊടിപൊടിച്ചൂല്ലേ എന്ന്.

✍ദീപ നായർ, ബാംഗ്ലൂർ

COMMENTS

12 COMMENTS

  1. സങ്കല്പങ്ങളിലേക്കു ചുരുക്കിക്കൊണ്ടിരിക്കുന്ന ഗതകാല ഓണമനോഹാരിത വരികളായി മനസ്സിൽ പൂക്കളമെഴുതിയിരിക്കുന്നു! അഭിനന്ദനം.

  2. മനോഹരം, നല്ലെഴുത്ത്…..👌👌 ആശംസകൾ ചേച്ചി… 💙💙🌹🌹🌹

  3. വായിച്ചു കഴിഞ്ഞപ്പോൾ കുട്ടിക്കാലത്തേക്ക് പോയി മനസ്സ് തെളിഞ്ഞ ആകാശവും പൊൻ വെയിലും പാറി പറക്കുന്ന തുമ്പികളും മെതിച്ചു കഴിഞ്ഞ് ഉണക്കിയിട്ട വൈക്കോൽ തുരുമ്പുകളുടെ മനം കുളിർപ്പിക്കുന്ന മണവും എല്ലാം വീണ്ടും മനസിലേക്ക് ഓടി എത്തി

    മനസ്സിന് കുളിർമ്മയേകുന്ന നനുത്ത
    ഒർമ്മകൾ വീണ്ടും അയവിറക്കുവാൻ കാരണമായി ഈ നല്ല രചനക്ക് ഒരായിരം നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: