17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (24)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

✍ശൈലജ കണ്ണൂർ

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു.

എന്റെ സങ്കല്പത്തിലെ ഓണം എന്നും പൂവിളികളുടെയും ഓണാക്കോടികളുടേതുമായിരുന്നു. ഓണം എന്ന സങ്കല്പം എപ്പോഴും ഞാൻ കേട്ടിരുന്നത്, കേരളം ഭരിച്ചിരുന്ന നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസമായിട്ടാണ് തിരുവോണ ദിവസത്തെ കണ്ടിരുന്നത്.

എന്നാൽ ഓണത്തെ കുറിച്ച് ഒരുപാട് ഐതിഹ്യ കഥകൾ ഉണ്ടെന്ന് ഞാൻ വായിച്ചറിഞ്ഞു. ഓണം എന്ന രണ്ടക്ഷരം അഗ്നി പുരാണത്തിൽ പറയുന്നത് നന്മയിലേക്കുള്ള പ്രയാണത്തിന്റെ വാക്കായിട്ടാണ്. “ഓ”എന്നാൽ വിധാതാവ് അല്ലെങ്കിൽ ബ്രഹ്മ്മാവ് എന്നും “ണം ” എന്നാൽ നിശ്ചയിച്ചത് എന്നും ആണ്.. ബ്രഹ്മ്മാവ് അല്ലെങ്കിൽ വിധാതാവ് നിശ്ചയിച്ച ഉത്സവം ആണ് ഓണം.

പരശുരാമ കഥയുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യം ഓണത്തെ കുറിച്ചുണ്ട്. വരുണനിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ മോചിപ്പിച്ച് ബ്രാഹ്മണർക്ക്‌ ധാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപിരിഞ്ഞു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥന മാനിച്ച് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്തു. ആ ദിവസമാണ് ഓണം എന്ന് പറയപ്പെടുന്നു.

മറ്റൊരു ഐതിഹ്യം സിദ്ധാർഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശി ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നു എന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയി എന്ന് പറയപ്പെടുന്നു.

മറ്റൊരു ഐതിഹ്യം ചേരമാൻ പെരുമാളുമായി ഓണാഘോഷം ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നു എന്നും ഈ തീർത്ഥാടനത്തെ അനുസ്മരിക്കുന്ന ആഘോഷമാണ് ഓണം എന്ന് പറയപ്പെടുന്നു.

മറ്റൊരു ഐതിഹ്യം സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും മന്ഥ രാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്ക് അപേക്ഷിക്കുകയും ചെയ്തു. ആ യുദ്ധത്തിന്റെ സ്മരണയ്ക്കായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം ചെയ്തു എന്ന് പറയപ്പെടുന്നു.

കർക്കടകത്തിലെ യും മഴക്കാലത്തെയും പഞ്ഞക്കാലം കഴിഞ്ഞ് ആളുകൾ വാണിജ്യം പുണരാരംഭിക്കുന്ന കാലമാണ് ശ്രാവണ മാസം ശ്രാവണ ത്തിന്റെ മറ്റൊരു പേരാണ് സാവണം ആ പേര് ലോപിച്ച് ആവണം എന്നും അത് പിന്നീട് ഓണം ആയി എന്നും പറയുന്നു.

ഇങ്ങനെ ഒരുപാട് ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഓണം എങ്കിലും എനിക്ക് എപ്പോഴും ഇഷ്ടം എന്റെ അമ്മ പറഞ്ഞ കഥയിലെ മാവേലിയാണ്.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രണത്തിലാണ്. എന്തുതന്നെ ആയാലും ഓണം മലയാളികൾ ആഘോഷിക്കപ്പെടേണ്ടതാണ്.
ഇപ്പോൾ ഓണം ആയാൽ എത്ര ഇല്ലാത്തവനും ഓണക്കോടി എടുക്കും. പണ്ടൊക്കെ ആണെങ്കിൽ ഓണക്കോടി കിട്ടിയാൽ കിട്ടി.

ഓണത്തിന് പ്രധാന ആകർഷണം സദ്യ തന്നെ. നാക്കിലയിൽ സദ്യ വിളമ്പി ഒരുമിച്ചിരുന്നു തിന്നുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ.
ഒരു പരിധി വരെ നമ്മുടെ ഓണം കച്ചവടക്കാർ വിഴുങ്ങി കൊണ്ടിരിക്കുന്നു. എവിടെ തിരിഞ്ഞാലും ഓണത്തിന്റെ ഓഫറുകൾ മാത്രം.
കള്ളവും ചതിയുമില്ലാത്ത നാട്ടിൽ കൊള്ള ലാഭം കൊയ്ത് കച്ചവടക്കാർ കീശ വീർപ്പിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.
അത്തം നാളിൽ ഒരു ചുറ്റിൽ തുടങ്ങുന്ന പൂക്കളം തിരുവോണമാകുമ്പോഴേക്കും വലിയ പൂക്കളമായി തീരും.
കാണം വിറ്റും ഓണം ഉണ്ണണമെന്നുള്ളത് ഒരു പഴഞ്ചോല്ല്.. ജീവിതത്തിൽ നമ്മൾ പലനാടുകളിൽ ചേക്കേറുമ്പോഴും എന്തൊക്കെ ആഘോഷിച്ചില്ലെങ്കിലും ഓണം ആഘോഷിക്കും.. പഴയ കാലത്തെ ഓണവും ഓണ അനുഭവങ്ങളും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എങ്കിലും ആഗ്രഹിച്ചു പോകാറുണ്ട്..ആ അനുഭവങ്ങളെ കൂടെ കൂട്ടാൻ..
എല്ലാവർക്കും ആശംസകൾ 🙏🙏

✍ശൈലജ കണ്ണൂർ

COMMENTS

5 COMMENTS

  1. വളരെ മനോഹരമായ ലേഖനം ഓണത്തിനെക്കുറിച്ചുള്ള പല പല ഐതീഹ്യങ്ങളെ കുറിച്ചുള്ള പ്രതിപാതനം വിജ്ഞാനപ്രദമായി, നല്ലെഴുത്തിന് ആശംസകൾ.

  2. നല്ല എഴുത്ത്. ഓണത്തിന് പിറകിൽ ഇത്രയും ഐതിഹ്യങ്ങൾ ഉണ്ടായിരുന്നോ.👌👌.ആശംസകൾ.

  3. ഓണത്തിനെ കുറിച്ചുള്ള ലേഖനം വളരെ വിജ്ഞാനപ്രദവും മനോഹരവുമായി. ഐതീഹ്യങ്ങൾ ലേഖനത്തെ കൂടുതൽ മികവുറ്റതാക്കി.
    നല്ല ഭാഷ, നല്ല അവതരണം.
    ആശംസകൾ. 💓🌺🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: