17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (22)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

✍സംഗീത ബാംഗ്ലൂർ

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും ജീവിതത്തിൽ
പലതരം ഓർമ്മകളുടെ പൂക്കളം തീർക്കുമ്പോൾ
എന്നിലെ ഓണക്കാലത്തിന് മൂന്നുവർണ്ണങ്ങൾ ആണുള്ളത്.

ഓണവും ബാല്യവും ചേർന്നതാണ് ഒന്നാമത്തെ വർണ്ണം. എന്റെ ബാല്യത്തിലെ ഓണക്കാലം ഞാനും എന്റെ പ്രിയ കൂട്ടുകാരിയും ഒരുമിക്കുന്ന മനോഹരമായ ഓർമ്മകളാണ്. അത്തം തുടങ്ങുന്നതിനു തലേദിവസം അച്ചാച്ചൻ
ഞങ്ങൾക്കുള്ള പൂക്കൂടകൾ നിർമ്മിച്ചു തരും. അതു കയ്യിൽ കിട്ടുമ്പോൾ തന്നെ മനസ്സിൽ തിരുവോണം അലയടിച്ചുയരുന്നു. പിറ്റേ ദിവസം മുതൽ വെളുപ്പിനെ എഴുന്നേറ്റു ഞങ്ങൾ (ഞാനും, കൂട്ടുകാരി ശുഭയും )പൂക്കുടകളുമേന്തി പൂപറിക്കാൻ ഇറങ്ങും. ആദ്യം പോവുക അമ്പലത്തോട് ചേർന്നുള്ള ഗ്രൗണ്ടിലേക്കാണ്. അപ്പോഴേക്കും അവിടമാകെ കുട്ടികൾ പൂപറിക്കാൻ തുടങ്ങിയിരിക്കും. അവരുടെ കൂടെ ചേർന്നു മഞ്ഞുകണങ്ങൾ അണിഞ്ഞു നിൽക്കുന്ന തുമ്പപ്പൂവിനെ നുള്ളിയെടുക്കും. പിന്നീട് കനാലിൽ നിറഞ്ഞു നിൽക്കുന്ന വയലറ്റ് വേലിയെരി പൂവ് പറിച്ചു മറ്റൊരു കൂട നിറയ്ക്കും.അതിനിടയിൽ
കാണിക്കുന്ന കുഞ്ഞു കുറുമ്പുകളിൽ പൂക്കുട തട്ടി പൂവ് കുറച്ചു താഴെയും തൂവും. എങ്കിലും വീട്ടിലെത്തുമ്പോഴേക്കും പൂക്കുടകൾ നിറയെ പൂവുകൾ ഉണ്ടായിരിക്കും.

പൂവിടാനും പൂക്കളമൊരുക്കാനും എന്നും എന്നോടൊപ്പം അച്ഛമ്മയും മുൻപന്തിയിൽ ഉണ്ടാകും. മുറ്റം ചാണകം മെഴുകിയും, വിളക്കും,കിണ്ടിയും ഒരുക്കി വെച്ചും, മഴ പെയ്യുമ്പോൾ കുട കൊണ്ട് മറച്ചു വെച്ചും എപ്പോഴും കൂടെ ഉണ്ടാകും.വൈകുന്നേരം സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞാൽ ഞങ്ങൾ വീണ്ടും പൂക്കൂട എടുത്തു വയലിനരികിൽ പരന്നു കിടക്കുന്ന പറമ്പിലേക്ക് പോകും. അവിടെ മഞ്ഞ കാക്കപ്പൂ നിറയെ ഉണ്ടാകും. വൈകുന്നേരം പൂവ് പറിക്കാൻ ഞങ്ങളുടെ കൂടെ ഒരുപാട് കൂട്ടുകാർ ഉണ്ടാകും. അവിടെ ഇരുന്നും കിടന്നും പൂ പറിച്ചു കൂടകൾ നിറച്ചു ഒതുക്കി വെക്കും. അതിനു ശേഷം എല്ലാവരും ചേർന്നു കളികൾ തുടങ്ങും.
സന്ധ്യ ആകുന്നതോടെ വീട്ടിലേക്കു മടങ്ങും. ബാല്യകാലത്തെ ഓണം എന്നു പറയുമ്പോൾ ഓർമ്മകളിൽ മധുരം നിറക്കുന്ന ഇത്തരമൊരു കാലം തന്നെയാണ് എന്റെ സങ്കല്പത്തിൽ നിറഞ്ഞു നിൽക്കുന്നത്.

മനസ്സിൽ മായാതെ കിടക്കുന്ന മനോഹരമായ മറ്റൊരു വർണ്ണമാണ് കൗമാരവും ഓണക്കാലവും. ബാല്യകാലത്തു നിന്നും തികച്ചും വേറിട്ട അനുഭവങ്ങളാണ് പ്രീഡിഗ്രി കാലം മുതൽ ഉള്ള എന്റെ ഓണാഘോഷങ്ങൾ.കോളേജിലെ
പൂക്കളമത്സരദിനം വന്നണയുന്നതും കാത്തിരിക്കുമ്പോൾ തന്നെ മനസ്സിൽ മഴവില്ല് വിരിയും. നേരത്തെ തന്നെ കൂട്ടുകാrodoത്തു കോളേജിൽ എത്തും. ഉത്രാടദിനത്തിൽ
വീടിനടുത്തുള്ള എല്ലാ ക്ലബ്ബുകളിലും പൂക്കളമത്സരം ഉണ്ടായിരിക്കും. പൂരാടദിനത്തിൽ കോളേജിൽ പൂക്കളമത്സരം ഉണ്ടാകുന്നതിനാൽ ബാക്കി വരുന്ന പൂക്കൾ മുഴുവൻ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടു പോകും. അതിനാൽ ഉത്രാടദിനത്തിലേ ക്ലബ്ബ്കളിലെ പൂക്കള മത്സരത്തിന് എപ്പോഴും സമ്മാനം കിട്ടാറുണ്ടായിരുന്നു മത്സരങ്ങൾ നിറഞ്ഞ, സമ്മാനങ്ങൾ ലഭിച്ചിരുന്ന മനോഹരമായ ഓണക്കാലമായിരുന്നു കൗമാരകാലത്തെ എന്റെ ഓണക്കാലം.

മനോഹരമായ ഓണക്കാലം ഓർമ്മയിൽമാത്രം ഒതുങ്ങാതെ ഇന്നും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു കൊണ്ടേയിരിക്കുന്നു. അതാണ് മൂന്നാമത്തെ വർണ്ണമായ ഓണക്കാലവും യൗവ്വനവും. വിവാഹശേഷവും ഓണവും വിഷുവും പഴയതിനേക്കാൾ കൂടുതൽ പ്രകാശത്തോടെ കടന്നു വരാൻ തുടങ്ങി. ഒരു കൊച്ചു കുടുംബത്തിൽ നിന്നും ഒരു വലിയ കുടുംബത്തിന്റെ ,വിശാലമായ ലോകത്തിലേക്കാണ് ഞാൻ എത്തിച്ചേർന്നത്.

അവിടെ ഇളയ ആളുടെ ഭാര്യ ആയതിനാൽ കൂടുതൽ ഇളവുകൾ ഉണ്ടായിരുന്നു. പരസ്പരം സ്നേഹം മാത്രം പകർന്നു നൽകുന്ന ഒരു കുടുംബം. പൂമ്പാറ്റകൾ പോലെ പാറിനടക്കുന്ന കുറുമ്പുകാണിക്കുന്ന കുഞ്ഞുങ്ങൾ, സ്നേഹത്തോടെ തെറ്റും ശരിയും ചൂണ്ടിക്കാണിക്കുന്ന ചേട്ടത്തിയമ്മമാരും ചേട്ടന്മാരും. ഇന്ന് എല്ലാവരും വേറെ വേറെ വീടുകൾ വെച്ചു, കുഞ്ഞുങ്ങൾ വളർന്നു എന്നല്ലാതെ സ്നേഹത്തിന്റെയും ഒരുമയുടെയും കാര്യത്തിൽ ഒരു മാറ്റവുമില്ലാതെ പോകുന്ന കുടുംബം.

ജീവിതത്തിന്റെ ഓരോ ഇഴയും സ്നേഹത്താൽ നെയ്താൽ അത് മറ്റെന്തിനെക്കാളും മൂല്യമേറിയതും വെണ്മയുള്ളതുമാണെന്ന് എല്ലാവർക്കും അറിയാം. ആ തിരിച്ചറിവോടു കൂടി തന്നെ ഓണവും, വിഷുവും ഒരു വലിയ ആഘോഷമായി ഒത്തുചേർന്ന് ഞങ്ങൾ എല്ലാവരും ഇന്നും ആഘോഷിക്കുന്നു. ഇന്നും ഏഴുവർണ്ണം വിടർത്തി നിൽക്കുന്ന ഞങ്ങളുടെ ഓണം തന്നെയാണ് എന്നും എന്റെ സങ്കല്പത്തിലും നിറഞ്ഞു നിൽക്കുന്ന ഓണം.

✍സംഗീത ബാംഗ്ലൂർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: