17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (20)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

✍ഷീജ ഡേവിഡ്

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും.

രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര രാജാവായിരുന്നു മഹാബലി. മഹാബലി എന്നാൽ ത്യാഗം ചെയ്യുന്നവൻ എന്നർത്ഥം. വിഷ്ണു ഭക്തനായ പ്രഹ്ലാദരാജാവിന്റെ കൊച്ചുമകനാണ് മഹാബലി. മാവേലി എന്നും അദ്ദേഹംഅറിയപ്പെടുന്നു. തൃക്കാക്കര ആസ്ഥാ
നമാക്കിയാണ് അദ്ദേഹം രാജ്യം ഭരിച്ചിരുന്നത്. വളരെ നല്ലവനായ രാജാവിനെ പ്രജകൾക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. രാജാവിന് പ്രജകളെയും. ധർമിഷ്ടനും പ്രജാവൽസലനും നീതിമാനും ആയിരുന്നു അദേഹം. അദ്ദേഹത്തിന്റെ ഭരണത്തിൽ മറ്റു രാജാക്കന്മാർക്കും ദേവന്മാർക്കും വല്ലാത്ത അസൂയയായിരുന്നു. തങ്ങളുടെ സ്വർഗം കൈവിട്ടുപോകുമോ എന്നും അവർ ഭയന്നു. മഹാബലി വിശ്വജിത്ത് എന്ന യാഗം നടത്തുന്നുവെന്നറിഞ്ഞ ദേവന്മാർ തങ്ങളെ രക്ഷിക്കണമെന്ന് വിഷ്ണുദേവനോട് അപേക്ഷിച്ചു. വിഷ്ണുദേവൻ വാമനന്റെ രൂപത്തിൽ മഹാബലിയെ സമീപിച്ച് തനിക്ക് സ്വസ്ഥമായിരുന്നു പ്രാർത്ഥിക്കുവാൻ മൂന്നടിമണ്ണ് വേണമെന്ന് അറിയിച്ചു. ചതി മനസ്സിലാക്കിയ അസുരഗുരുവായ ശുക്രാചാര്യൻ അരുത് എന്ന് ഉപദേശിച്ചു. എന്നാൽ നിഷ്കളങ്കനും ധർമിഷ്ടനുമായ മഹാബലി അദ്ദേഹത്തിന്റെ ആവശ്യം അനുവദിച്ചു. വാമനൻ ഭീമാകാരനായി വളർന്ന് രണ്ടടികൊണ്ട് ഭൂമിയും സ്വർഗ്ഗവും നരകവും അളന്നെടുത്തു. മൂന്നാമത്തെ അടിവയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ അദ്ദേഹം തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു. മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തി. തന്റെ പ്രജകളെ കാണാൻ അനുവദിക്കണമെന്ന മഹാബലിയുടെ ആവശ്യം മഹാവിഷ്ണു അനുവദിച്ചു. മഹാബലി നമ്മെ കാണാൻ വരുന്ന വിശിഷ്ട
ദിനമാണ് തിരുവോണം.

ഗൃഹാതുരത്വം നിറഞ്ഞ ഈ ഓണം ഓർമ്മയുടെ വസന്ത നാളുകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തിരുവോണനാളിൽ രാവിലെ തന്നെ കുളിച്ചു പുത്തനുടുപ്പുമിട്ടു കൂട്ടുകാരോ ടൊത്തു കളിക്കുന്നതും ഊഞ്ഞാലാടുന്നതും ഉച്ചയ്ക്ക് അമ്മയൊരുക്കുന്ന സദ്യ എല്ലാവരുമൊപ്പം കഴിക്കുന്നതും ഇന്നും മനസ്സിനു കുളിരേകുന്നു. കരിയിലമാടനും പുലിക്കളിയും കലമുടയ്ക്കലും ഒക്കെ ഓണക്കളികളാണ്. ആരെയും ഭയപ്പെടാതെ മാതാപിതാക്കളുടെ സംരക്ഷണയിൽ സ്വപ്നംകണ്ട് ഉറങ്ങാമായിരുന്നു. വീടുകളിൽ
സന്തോഷവും സമാധാനവും നിറഞ്ഞുനിന്നിരുന്നു. നിരവധി നാടൻകളികളിലൂടെയാണ് പറമ്പിലും മൈതാനങ്ങളിലും അന്നത്തെ യുവാക്കൾഓണം ആഘോഷിച്ചിരുന്നത്. കൈ കൊട്ടിക്കളി, കിളിത്തട്ടുകളി, തുമ്പി തുള്ളൽ, തലപ്പന്തുകളി തുടങ്ങിയവയെല്ലാം പുതുതലമുറകൾക്ക് അന്യമാവുകയാണ്.


ഓണം എന്നത് ഒരു വികാരമാണ് അന്ന്, പരസ്പര സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞ കുടുംബം, മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ബന്ധങ്ങൾ, എല്ലാവർക്കും തുല്യനീതി
ഉറപ്പാക്കുന്ന ഭരണ സംവിധാനം, കൊലയോ കൊള്ളയോ ചതിയോ വഞ്ചനയോ ഇല്ലാത്ത ഒരു സമൂഹം, കുറ്റങ്ങൾക്ക് തക്കതായ ശിക്ഷ നൽകുന്ന നിയമസംവിധാനം, സ്വന്തം പ്രജകളെ ജാതി, മത,രാഷ്ട്രീയത്തിനതീതമായി കരുതലോടെ പരിഗണിക്കുന്ന ഭരണാധികാരികൾ, രാഷ്ട്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സർക്കാർ.

ഇന്ന്, സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ കേരളം ഒരു ഭ്രാന്താലയമാണെന്ന് തോന്നിയാൽ കുറ്റപ്പെടുത്താനാവില്ല. ഇവിടെ നടക്കുന്ന അതിക്രമങ്ങൾ നാം ഓരോ നിമിഷവും അനുഭവിക്കുകയാണ്. തിരുവോണദിനത്തിൽ രണ്ടു അരും കൊലകൾ,അടുത്ത ദിവസം സദാചാര ഗുണ്ടാവിളയാട്ടം. രാഷ്ട്രീയത്തിന്റെ അതിപ്രസരം, പീഡനപരമ്പരകൾ, ബലാത്സംഗം, സ്വർണക്കടത്ത്, ലഹരിക്കടത്ത്, സ്ത്രീധനപീഡന മരണങ്ങൾ, വീടോ കിടപ്പാടമോ ഇല്ലാതെ നിരത്തുകളിലും പാലങ്ങൾക്കടിയിലും ഉറങ്ങുന്നപാവങ്ങൾ, സ്വന്തം പാർട്ടിക്കാരുടെ ഏതു തെറ്റുകളെയും ന്യായീകരിച്ചു ശരിയാക്കുന്ന നേതാക്കന്മാർ……..തുല്യനീതിക്കു അർത്ഥമില്ലാതായിരിക്കുന്നു.

ഈ വർഷം നാമെല്ലാം ഓണത്തിരക്കിലാണ്, രണ്ടു പ്രളയവും കോവിഡ് മഹാമാരിയും കവർന്നെടുത്ത ഓണം പരിമിതികളോടെ കൊണ്ടാടാൻ. നഷ്ടസ്വർഗത്തിലേയ്ക്ക് കടന്നുവന്ന്‌ അല്പനേരമെങ്കിലും അഭിരമിക്കാൻ. ദുഃഖങ്ങൾക്കും ആകുലതകൾക്കും ആശങ്കകൾക്കും അവധി കൊടുത്ത് ഓണം ആഘോഷിക്കാൻ. വായ് മൂടിക്കെട്ടി, കൈകൾ കഴുകി, അകലം പാലിച്ച് കരുതലോടെയുള്ള കരുതലോണം.

ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ഓണക്കളികൾ..എത്രനാൾ ഇങ്ങനെ? ആ പഴയ ഓണപ്പൂക്കാലം നമുക്കുനഷ്ടമായി. പൂക്കളമത്സരവും കലാമത്സരങ്ങളും ക്ഷേത്രപരിപാടികളും ജലോത്സവവുംപുലിക്കളിയും തുമ്പിതുള്ളലും സദ്യയും സിനിമയും ഒന്നുമില്ലാത്ത ഓണം. ശക്തിയും ചൈതന്യവുമെല്ലാം ചോർന്നു പോയതുപോലെ, നിരാശയുടെ ഇരുൾമുറിയിൽ തളർന്നിരിക്കുന്നതു പോലെ. ഓണത്തെക്കുറി
ച്ച് പാടാത്ത കവികളില്ല. എല്ലാവരുടെയും മഹാബലി ഉത്തമനാണ്, രക്ഷകനാണ്, പിതൃതുല്യനാണ്. മഹാബലിയെ വരവേൽക്കാനായി പ്രകൃതിപോലും സ്വയം ഒരുങ്ങിനിന്നു.

മഹാബലിയുടെ ഭരണകാലത്ത് എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു, ആധികളോ വ്യാധികളോ ചതിയോ
വഞ്ചനയോ കള്ളത്തരമോ ബാലമരണമോ അക്രമമോ അഴിമതിയോ കൊള്ളയോ കൊലപാതകമോ ഒന്നും ഉണ്ടാ
യിരുന്നില്ല. പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പരസ്പരം സഹായിച്ചിരുന്നു. ജാതിയോ മതമോ നോക്കാതെ ഏകോദരസഹോദരങ്ങളായി കഴിഞ്ഞിരുന്നു.
എല്ലാവർക്കും തുല്യനീതി ലഭിച്ചിരുന്നു. ജീവനും സ്വത്തിനും സംരക്ഷണമുണ്ടായിരിന്നു.

നഷ്ടപ്പെട്ടതൊന്നും അതേ രീതിയിലും അളവിലും വീണ്ടെടുക്കാനാവില്ലെന്നറിയാം. കഴിഞ്ഞുപോയ നിമിഷങ്ങളൊന്നും തിരിച്ചു കിട്ടില്ലെന്നുമറിയാം. എങ്കിലും അങ്ങകലെ ചക്രവാളത്തിൽ കാണുന്ന വെള്ളിവെളിച്ചം പ്രത്യാശയുടെ, അതിജീവനത്തിന്റെ, പ്രതീക്ഷയുടെ ലോകത്തേയ്ക്ക് നമ്മെ നയിക്കുന്നു.

ഈ മഹാമാരിയെയും നാം അതിജീവിക്കും. ജീവിതത്തിൽ ആഘോഷങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചു ചേർക്കും. സ്നേഹത്തിന്റെ വളപ്പൊട്ടുകൾ കോർത്തിണക്കും. എല്ലാവരും സ്നേഹത്തോടെ,സന്തോഷത്തോടെ, സമാധാനത്തോ
ടെ, പരസ്പരബഹുമാനത്തോടെ ജീവിക്കുന്ന ഒരു കാലം.
ഇതാണ് എന്റെ സങ്കല്പത്തിലെപോന്നോണം. ഒരിക്കലും നടക്കാത്ത അതിമനോഹരമായ സങ്കല്പം.
«വെറുതെയീ മോഹങ്ങൾ
എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാൻ
മോഹം.»

✍ഷീജ ഡേവിഡ്

COMMENTS

11 COMMENTS

  1. ഓണത്തിന്റെ ഐതിഹ്യം മുതൽ പണ്ട് കാലത്ത് നടന്നിരുന്ന ഓണാഘോഷവും, ഇന്നിന്റെ വ്യത്യാസത്തെ പറ്റി , നേട്ട-നഷ്ടങ്ങളുടെ കണക്ക് എഴുതി കാട്ടി തന്ന അർത്ഥസമ്പത്തേറിയ ലേഖനം. ലേഖികയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു! ❤️

  2. മനോഹരം..പഴയ ഓർമ്മകളെ തൊട്ടുണർത്തി
    സങ്കൽപ്പത്തിലെ ഓണമാകാൻ കൊതിച്ച
    ആഗ്രഹങ്ങൾ..നല്ലെഴുത്ത്

  3. ഓണം മലയാളിയുടെ വികാരമാണ്. ജാതിമത ഭേദമന്യേ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. ഈ മഹാമാരിയുടെ കാലത്ത് എന്റെ സങ്കല്പത്തിലെ ഓണം വളരെ മനോഹരമായ് അവതരിപ്പിച്ച ഷീജ ഡേവിഡിന് ഒരായിരം നന്ദി.

  4. നൂറ്റാണ്ടുകൾക്ക് മുമ്പ് സവർണ രാൽ തമസ്കരിക്കപ്പെട്ട ദ്രാവിഡ സംസ്കാരത്തിൻ്റെ ശവകുടീരത്തിൽ നിന്നും ആണ്ടിലൊരിക്കൽ ഉയിർത്തെഴുന്നേൽക്കുന്ന, പൊയ്പോപോയ നല്ല നാളുകളുടെ ഓർമകൾ – ഓണം. തലമുറകൾക്ക് ആവേശം പകരുന്ന ഉദാത്തമായ ആവിഷ്കാര മികവ്.- അനുമോദനത്തിൻ്റെ പൂച്ചെണ്ടുകൾ .

  5. തമസ്കരിക്കപ്പെട്ട ദ്രാവിഡ സംസ്കാരത്തിൻ്റെ ശവകുടീരങ്ങളിൽ നിന്നും ആണ്ടിലൊരിക്കൽ ഉയിർത്തെഴുന്നേൽക്കുന്ന നല്ല നാളുകളുടെ ഓർമകൾ – ഓണം” തലമുറകൾക്ക് ആവേശം പകരുന്ന ഉദാത്തമായ ആവിഷ്കാര മികവ് അനുമോദനങ്ങൾ.

  6. പൊയ്പോയ നല്ല നാളുകളുകളുടെ ഓർമകളുണർത്തട്ടുന്ന ഓണം..തലമുറകൾക്ക് ആവേശം പകരുന്ന ഹൃദ്യമായ ആവിഷ്കാരം .ഷീജയ്ക്ക് അനുമോദനങ്ങr .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: