17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (19)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

✍പ്രീതി രാധാകൃഷ്ണൻ

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു.

ഓണചരിത്രത്തിലേക്ക്

ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രപരമായ രേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായ ഒരു വിളവെടുപ്പ് ഉത്സവമായി കരുതിയെല്ലാ മതസ്ഥരും ഒന്നായി ആഘോഷിക്കുന്നു. കേരളത്തിന്റെ അനുഷ്ട്ടാനങ്ങളും സംസ്കാരവും പൈത്യകവും പ്രസിദ്ധമാണ്.
1961 യിലാണ് കേരളത്തിൽ ഓണം ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത്. ഹിന്ദു പുരാണത്തിലെ ശക്തനായ അസുര രാജാവാണ് മഹാബലി. മാവേലി തമ്പുരാണെന്നു കേരളീയർ വിളിക്കുന്നു.വിഷ്ണു അവതാരമായ വാമനനുയെല്ലാം ദാനമായി നൽകി അവസാനം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയപ്പോൾ ഒന്ന് മാത്രമേ ചോദിച്ചുള്ളൂ വർഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണുവാനുള്ള അവകാശം അതുഇന്നും ഓണമായി ആഘോഷിക്കപ്പെടുന്നു .

ഇന്നലെകൾ


1980 കളിലെ ഓണം -എല്ലാവരും ഒരുമയോടെ ഉള്ളതുകൊണ്ടു ഓണം പോലെയെന്നൊരു പഴമൊഴിയിൽ ആരംഭിക്കാം. സമൃദ്ധിയുടെ സന്തോഷത്തിന്റെ പൂർത്തികരണമായിരുന്നു ആ കാലഘട്ടത്തിലെ ഓണം. അയല്പക്കത്തെ വീട്ടുകാർ ആഹാരം കഴിച്ചോന്നു ചോദിച്ചു സഹകരിച്ചു ജീവിച്ചകാലം. അന്നൊക്കെ വർഷത്തിൽ സർക്കാർ തുടങ്ങുന്ന ചന്തകളിൽ നിന്നാണ് ഓണത്തിന് തുടക്കം. തുച്ഛമായ വരുമാന പരിധിയിൽ ജീവിക്കുന്ന മനുഷ്യർക്ക്‌ ഓണദിവസങ്ങളിൽ മാത്രമേ നല്ല സ്വാദിഷ്ടമായ ഭക്ഷണം വെയ്ക്കാറുള്ളായിരുന്നു. ബാല്യ ഓണോർമ്മകൾ ഇന്നും വളരെ വൈകാരികമായ നവ്യാനുഭവങ്ങളുടെ കലവറയാണ്. ഓണപ്പരീക്ഷയുടെ വ്യാകുലതയിൽ നിന്ന് ഓണാഘോഷത്തിലേക്കുള്ള കുഞ്ഞുങ്ങളുടെ മാനസിക പരിവർത്തനം വർണ്ണനാതീതമാണ്. പൂത്തുമ്പികളെപോലെ പാറിപറന്നും, ഊഞ്ഞാലാടിയും, ബന്ധുക്കളുടെ സ്നേഹാസമ്മാനമായി ലഭിക്കുന്ന പുത്തനുടുപ്പുകളുമിട്ടും, ദൂരദർശനിൽ വരുന്ന ഓണ സിനിമകൾ കണ്ടും, തൊടിയിലും വയലിലുമെല്ലാം ഓടി നടന്നു പൂക്കളിറുത്തു പൂക്കളമിട്ട് തിമിർത്തൊരു കുട്ടിക്കാലം. കൂട്ടുകാരോടൊത്തൊരു നന്മകൾ നിറഞ്ഞൊരു ഓണക്കാലം. ഇന്നും ആ ഓർമ്മകളുടെ അനുഭൂതി വർണ്ണവിസ്മയങ്ങൾ തീർക്കുന്നു. ഓണക്കളികളാണ് പ്രധാനവിസ്മയം ഊഞ്ഞാല്ലാട്ടം, പുലിക്കളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, തിരുവാതിരകളി, തുമ്പി തുള്ളൽ, വടംവലി, സുന്ദരിക്ക് പൊട്ടുകുത്ത്, വള്ളംകളി അങ്ങനെ വിവിധങ്ങളായ മാനസികമായി ഉന്മേഷം തരുന്ന സന്ദർഭങ്ങളാൽ സമ്പന്നമാണ്. ചെറുപ്പക്കാരും പ്രായം ചെന്നവരും ഒരുപോലെ സന്തോഷം അനുഭവിക്കുന്ന നന്മയുള്ള ഓണക്കാലം. വറുതിയ്ക്കൊരറുതിയായിരുന്നു പലർക്കുമോണം.

ഇന്ന്


അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ജനങ്ങൾ സന്തോഷങ്ങളെ ക്കുറിച്ചോ, ആഘോഷങ്ങളെക്കുറിച്ചോ ചിന്തിക്കാതെ അതിജീവനത്തിന്റെ പാതയിൽ ഓടി തളരുന്നു.
പ്രകൃതിയുടെ ചാഞ്ചാട്ടങ്ങളിൽ വിറങ്ങലിച്ചും, മഹാവ്യാധിയിൽ അടുത്ത നിമിഷങ്ങൾ ശ്വാസത്തിനായി പിടഞ്ഞു മരിക്കേണ്ടി വരുമോന്നുള്ള ഭയത്തിൽ ജീവിച്ചും കഴിയുമ്പോൾ ഓണത്തിന്റെ ഒരുക്കങ്ങളിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ചു മങ്ങലേൽക്കുന്നുവെങ്കിലും മലയാളികളുള്ള കാലത്തോളം ഓണം ആഘോഷിക്കപ്പെടും.
ഓണം പടിവാതിലിലെത്തി നിൽക്കുമ്പോൾ എത്ര കുട്ടികൾ ഓണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കാണുന്നുണ്ട്. ഇന്നോ പൂവില്ല, തൊടികളില്ല, പൂവിളികളില്ല, ഉത്രാടപ്പാച്ചിലില്ല,
തിരുവോണക്കളികളില്ല,
ഇന്നു നമ്മുടെയെല്ലാം കുട്ടികൾക്ക് അന്യംനിന്ന് പോകുന്നു ഓണക്കാലം. പുതുതലമുറ മാധ്യമങ്ങളിൽ മാത്രം കണ്ടുവരുന്ന ഓണത്തിൽ മുഴുകി മുറികളിൽ ഒതുങ്ങുന്നു. പഴയ തലമുറ പുതുതലമുറയിലെ കുട്ടികളേ പ്രോത്സാഹനം കൊടുക്കേണ്ടതും അനിവാര്യമാണ്.

നാളെ

ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യനുള്ള കാലത്തോളം തുടരുക തന്നെചെയ്യും. എങ്കിലും പഴമയിൽ നിന്ന് പുതുമയിലേക്ക് പോകുംതോറും മനുഷ്യർ സാമൂഹ്യജീവിയാകാതെ സ്വാർത്ഥതല്പരരായി ജീവിതം തുടരുന്നു. പ്രതീക്ഷയോടെ നല്ല നാളെക്കായി ഇന്നേ മൂല്യങ്ങൾ കൈവിടാതെ മുതൽക്കൂട്ടാക്കാം.

എന്റെ സങ്കല്പത്തിൽ

സഹോദര്യത്തിന്റെയും, സൗഹാർദ്ദത്തിന്റെയും, വസന്തോത്സവത്തിന്റെയും, കാർഷികോത്സവത്തിന്റെയും, സ്നേഹത്തിന്റെയും, സഹവർത്തിത്വന്റെയും, പരിവർത്തനമാകണം ഓണം. പൊന്നിൻ ചിങ്ങമാസത്തിലേക്കുള്ള കാൽവെയ്പ്പ് സമൃദ്ധിയൂടേയും, ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്. പരസ്പര സഹനത്തിന്റെയും, കാരുണ്യത്തിന്റെയും നന്മയുള്ള കാലമൊരിക്കലും നഷ്ടപ്പെടരുതെന്നും ആഗ്രഹിക്കുന്നു.കാണം വിറ്റു ഓണം ഉണ്ട കാലം വിസ്‌മൃതിയിലേക്ക് മായാതെ പുനർജ്ജനിക്കട്ടെ.

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏

✍പ്രീതി രാധാകൃഷ്ണൻ

COMMENTS

1 COMMENT

  1. വളരെ നന്നായി അവതരിപ്പിച്ചു. മഹാബലി ചെയ്‌ത തെറ്റ് എന്ത്. തന്റെ രാജ്യത്തെ ജനങ്ങൾ ഒരുമയോടെ,ജീവിക്കാൻ ഉള്ളത് ഒക്കെ ചെയ്തു. ദുരിതോം കഷ്ടപാടുമില്ല. അപ്പോൾ ദൈവങ്ങൾക്ക് സ്ഥാനം ഇല്ലാത്തയെങ്കിലോ എന്ന പേടി. അതിനു ദേവമ്മാർക്ക് കൂട്ടുനിന്നു വിഷ്ണു. മഹാബലി അസുരൻ ആയി ജനിച്ചതാണോ കുറ്റം?
    ഇന്നു ഭൂമിയിൽ നടക്കുന്നതും അതല്ലേ. എന്റെ സുഖം സന്തോഷം അതല്ലാതെസഹജീവികൾ എങ്ങനെ എന്ന ചിന്ത ഉണ്ടോ?
    നമ്മൾ ചെയ്യുന്നത് നമ്മുടെ മക്കൾ കണ്ടു വരുന്നു അവര് അത് തുടരുന്നു.
    നമുക്ക് മഹാബലി ഭരിച്ച കാലത്തെപോലെ സ്നേഹം, ഐകിയം,കരുണ ഒക്കെ കാഴ്ച വെക്കാം. നമ്മുടെ കുട്ടികളും അതുകണ്ട് വളരട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: