തയ്യാറാക്കിയത്: ജിത ദേവൻ
ഇന്ന് (ഫെബ്രുവരി 17 , 2021) ഭക്തകവികളിൽ പ്രമുഖസ്ഥാനമുള്ള പൂന്താനം നമ്പൂതിരിയുടെ ജന്മനാൾ. കുംഭമാസത്തിലെ അശ്വതി നാൾ ആണ് അദ്ദേഹം ജനിച്ചതെന്നു അദ്ദേഹത്തിന്റെ കവിതയുടെ വരികളിൽ കൂടി മനസിലാക്കാം. മേൽപ്പത്തൂർ ഭട്ടത്തിരിപ്പാടും പൂന്താനവും സമകാലികർ ആയിരുന്നു പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനിഅംശത്തു പൂന്താനം ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. ഇല്ലപ്പേരിൽ അറിയപ്പെട്ടത് കൊണ്ട് യഥാർത്ഥ പേര് ആർക്കും അറിയാൻ കഴിഞ്ഞില്ല. ക്രിസ്തുവർഷം 1547 മുതൽ 1640 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലംഎന്ന് കരുതപ്പെടുന്നു.
ഏകപുത്രന്റെ ആക്‌സ്മിക വിയോഗത്തിൽ അതീവ ദുഖിതനായ അദ്ദേഹം ഭക്തി മാർഗത്തിലേക്കു തിരിയുകയായിരുന്നു. ജീവിതത്തിൽ ഏറെ കാലവും ചിലവഴിച്ചത് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ആയിരുന്നു.
ഗുരുയായൂരപ്പന്റെ ഭക്തർ ഏറെ ഇഷ്ടത്തോടെ ആലപിക്കുന്ന കീർത്തനമാണ് അദ്ദേഹം രചിച്ച ജ്ഞാനപ്പാന. ലളിതമായ ശൈലിയിൽ ഭക്തിസാന്ദ്രമായി രചിച്ച കൃതിയാണ് ജ്ഞാനപ്പാന. ഭാരതിയ ജീവിത ചിന്തയും, മനുഷ്യന്റെ അത്യാർത്തിയും, ഏതുവിധത്തിലും പണം സമ്പാദിക്കുന്നതിന്റെ നിരർഥകതെയും കുറിച്ചു ഒക്കെയാണ് അദ്ദേഹം എഴുതിയത്.ഈശ്വരചിന്ത നിറഞ്ഞു നില്കുന്നു വരികളിൽ. ജ്ഞാനപ്പന എഴുതിയതിനു ശേഷം അത് തിരുത്താൻ വേണ്ടി നാരായണീയം എഴുതിയ മേൽപ്പത്തൂർ ഭട്ടത്തിരിപ്പാടിനെ സമീപിക്കുമ്പോൾ അദ്ദേഹത്തെ അവഹേളിച്ചു വിടുകയാണ് ഉണ്ടായത്. സംസ്‌കൃതം പഠിക്കാൻ കഴിയാത്തതിൽഅദ്ദേഹത്തെ കളിയാക്കുകയും ചെയ്യുന്നു. എന്നാൽ ആ കൃതിയുടെ പ്രസക്തി ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ പോലും വളരെ വലുതാണെന്ന് കാണാൻ കഴിയും.
പ്രധാന കൃതികൾ
ഏകദേശം 22 കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട് ജ്ഞാനപ്പാന, ശ്രീകൃഷ്ണകർണാമൃതം, സാന്താനഗോപാലം പാന കീർത്തനങ്ങൾ, മഹാലക്ഷ്മിസ്തവം, ആനന്ദനൃത്തം, പാർഥസാരഥിസ്തവം, തുടങ്ങിയവ ആണ് പ്രധാനപ്പെട്ട കൃതികൾ.
ജ്ഞാനപ്പാന എഴുതിയപ്പോൾ വൈകുണ്ഠത്തെ വർണിക്കാൻ അവിടെ പോകാൻ കഴിഞ്ഞെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഭഗവാൻ അത് സാധിച്ചു കൊടുത്തു എന്ന് ഐതിഹ്യം.
ഐതിഹ്യവും ഭക്തിയും കെട്ടുപിണഞ്ഞു കിടക്കുന്നു അദ്ദേഹത്തിന്റെ കൃതികളിൽ.ജ്ഞാനപ്പാന മലയാളത്തിന്റെ ഭഗവത് ഗീതയായികണക്കാക്കുന്നു.ശ്രീകൃഷ്‌ണന്നു കുചേലൻ എങ്ങനെയോഅതുപോലെയാണ് ഗുരുവായൂരപ്പന് പൂന്താനം. ഭക്തി കൊണ്ട് കവിത്വം നേടിയ അദ്ദേഹം നിഷ്‌ക്കളങ്ക ഭക്തിയും നിഷ്കാമമായ ജീവിതചര്യ കൊണ്ടും ഭഗവത് സാക്ഷൽക്കാരം നേടി..
പൂന്താനം നമ്പൂതിരിയുടെ ജന്മദിനത്തിൽ പ്രണാമം
Very nice article 👍