പ്രിയ സഹോദരൻ രാജു ,
നവ വത്സരാശംസകൾ നേരുന്നു!
‘അഘപങ്കിലമാമതലപ്പുഴയിൽ മനുജൻ ഗതികെട്ടുഴലും പൊഴുതിൽ കര മേറ്റി മുദാ കര കേറ്റി വിടും കരുണാകരനീശോ കനിവേകീടും!’ – ജി. ശാസ്ത്രി
സത്യം വദ; ധർമ്മം ചര; ന:കളഞ്ചം ഭക്ഷയാ:ന:കുർയ്യാൽ നിഷ്ഫലം കർമ്മ: പത്രധർമ്മമറിയണം. വയററിഞ്ഞു കഴിക്കണം: പാത്രമറിഞ്ഞു വിളമ്പണം മനസ്സറിഞ്ഞു കൊടുക്കണം: ആളറിഞ്ഞു ചേരണം മരമറിഞ്ഞു കൊടിയിടണം: നാടറിഞ്ഞു പറയണം സ്ഥാനമറിഞ്ഞിരിക്കണം: മതി ഉതിർത്താടണം സത്യവും നീതിയും വഴി പിരിയുമെന്നാൽ സത്യപാത തുടരണം വാർത്താ ദിസംഭവങ്ങളിൽ വ്യാഖ്യാനമരുത് വ്യാജകദനത്തിലുമുചിതം മൗനം തന്നെ. ദൈവകോപം ഒഴിവായിക്കിട്ടും.
പുതുവത്സര പ്പുലരിയിലെ പുതു സംരംഭത്തിനും മലയാളി മനസ്സിനും ഭാവുകങ്ങളനേകമേകുന്നു.
പ്രാർത്ഥനകളോടെ,
ശങ്കരത്തിൽ പീലിപ്പോസ് ജ്ഞാനശിഖിമണി കത്തനാർ നേപ്പിൾസ് ഫ്ലോറിഡ.
1-1-2021