കോരാ ചെറിയാൻ, ഫിലാഡൽഫിയാ.
യാതൊരു ലാഭച്ഛയും ഇല്ലാതെ മാദ്ധ്യമ മരംഗത്തെക്കുള്ള താങ്കളുടെ കന്നി പരിവേഷത്തെ അളവറ്റ ആദരവോടെ അഭിനന്ദിക്കുന്നു. സത്യസന്ധമായി പ്രതിദിന പ്രതിഭാസങ്ങൾ ഓജസ്വിയായി വായനക്കാരിൽ എത്തിക്കുന്ന പ്രക്രിയ അർപ്പണവും ത്യാഗത്മകവും നിർമ്മലതയും ആയി നിർവഹിക്കുവാൻ നിയതി നിങ്ങളെ കടാക്ഷിക്കട്ടെ.
കൊറോണ വൈറസിന്റെ താണ്ഡവ നൃത്ത വേളയിൽ സ്വയ ഭീരുത്വത്തോടെ ഏകാന്തതയിൽ എത്തിയ ആഗോള മലയാളി ജനതയിലേക്ക് അനുദിന വാർത്തകൾ എത്തിക്കുന്ന താങ്കളുടെ ഉദ്യമം ഈ തരുണത്തിൽ ആത്യധികം ആവേശകരമാണ്. സദാസമയവും ശശരീരാവയവം പോലെ പരിരക്ഷിക്കുന്ന സെൽഫോൺ അടക്കമുള്ള അത്യാധുനിക ശാസ്ത്രലോകത്തിൽ “മലയാളി മനസ്സ് “വിലപ്പെട്ടതാണ്. താങ്കളുടെ ഉത്തമമായ ഈ ഉദ്യമത്തെ ഉത്സാഹിപ്പിക്കാൻ അമേരിക്ക അടക്കമുള്ള ലോക മലയാളികൾ താൽപര്യപ്പെടണമെന്ന അഭ്യർത്ഥനയോടെ സകല വിജയാശംസകളും അർപ്പിക്കുന്നു.