നിലമ്പൂർ: പരിസ്ഥിതി ദിനത്തിലെ വേറിട്ട വരയുമായ് ഏറെ ശ്രദ്ധേയനാവുകയാണ് അഭിരാം ദേവ് എന്ന ഈ സ്‌കൂൾ വിദ്യാർത്ഥി. നിലമ്പൂർ പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്.സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഭിരാം മികച്ച പഠനത്തോടൊപ്പം ചെറുപ്പം മുതലേ ചിത്ര രചനയിലും തന്റെ മികവ് തെളിയിക്കുന്നു. കലാരംഗവുമായി ഏറെ താല്പര്യമുള്ള അഭിരാം തബലയിലും , യോഗയിലും പ്രാവീണ്യം നേടുന്നതിന്റെ തിരക്കിലാണിപ്പോൾ.
അത്യാധുനിക രീതിയിലുള്ള ഫർണിച്ചറുകൾ നിർമ്മിക്കുന്ന വാസുദേവന്റെയും , അറിയപ്പെടുന്ന എഴുത്തുകാരിയും, റയിൽവേ ഉദ്യോഗസ്ഥയായ സുബി വാസുവിന്റെയും സുഹൃത്തുക്കളുടേം ബന്ധുക്കളുടെയും പരിപൂർണ്ണ പ്രോത്സാഹനവും സഹകരണവും ഏറെ പ്രചോദനമാണെന്ന് അഭിരാം പറയുന്നു . കവിതയിൽ തല്പരനായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ഋഷി ദേവ് അനുജനാണ്.
