17.1 C
New York
Tuesday, October 3, 2023
Home Special പകച്ചു നിൽക്കുന്ന വാർദ്ധക്യം (ലേഖനം)

പകച്ചു നിൽക്കുന്ന വാർദ്ധക്യം (ലേഖനം)

എൻ. രഘുനാഥക്കുറുപ്പ്

കരുണ വറ്റിയ മനുഷ്യർ…
വാർദ്ധക്യം ഭാരമായി കരുതി കയ്യൊഴിയാൻ മാർഗ്ഗമന്വേഷിക്കുന്നു. വൃദ്ധസദനങ്ങളിലും, വഴി
യോരങ്ങളിലും, അമ്പലമുറ്റത്തും മാതാപിതാക്കളെ തള്ളാൻ മടിയില്ലാതായിരിക്കുന്നു. മാതാപിതാക്കളെ വാർദ്ധക്യത്തിൽ സംരക്ഷിക്കാൻ മടി കാട്ടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയോടും, ഭയത്തോടുമെനോക്കിക്കാണാനാവൂ –

എന്തുകൊണ്ട് ഈ പ്രവണത വളർന്നു വരുന്നു എന്നു ചിന്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു – എല്ലാ പ്രായക്കാർക്കും.കാരണം, ഒരിക്കൽ എല്ലാവരും വാർദ്ധക്യം എന്ന ഒറ്റത്തടിപ്പാലം കയറിയേ പറ്റൂ. മക്കളുടെ കൈകൾ കൈവരി ആകുന്ന പാലം. അവിടെ കൈവരികൾ കാണാതെ പാലത്തിനു നടുവിൽ പകച്ചു നിൽക്കുന്ന വാർദ്ധക്യം. മക്കളെ കഷ്ടപ്പെട്ടു വളർത്തി ഒരു നിലയിലാക്കിക്കഴിയുമ്പോൾ ശക്തി ക്ഷയിച്ച മാതാപിതാക്കൾക്ക് താങ്ങാകേണ്ടതിനു പകരം അവർ ഒരു ബാധ്യതയായി തോന്നുന്നതിൻ്റെ പ്രധാന കാരണം തുടർന്നു വരുന്ന അസഹിഷ്ണതയും,സ്വാർത്ഥതയും തന്നെ.

ഇന്നു മക്കളെ വളർത്തുന്ന .രീതിയാണ്ഏറ്റവുംപ്രധാനം. ഒരുബുദ്ധിമുട്ടും അറിയിക്കാതെ, ഇല്ല എന്നോ, നാളെയാകട്ടെ എന്നോ പറയാതെയുള്ള വളർത്തൽ.

കുറെ പുറകോട്ടു പോയാൽബാല്യം: ….
പഴയ പുസ്തകം പകുതിവിലയ്ക്ക്., പഴയ കുട കമ്പി കെട്ടിയത്, ചെരുപ്പ് പഴയത്, ബാഗ് മൂന്നുവർഷം കടത്തി വിട്ടത്.വെറും രണ്ടു ജോഡി ഡ്രസ്സ് ചെറിയ കീറലുകൾ തുന്നിയത്. നാലും അഞ്ചും
കിലോമീറ്റർ നടന്ന് സ്കൂളിലേക്ക് ‘..

ഇന്നോ? സ്കൂൾ തുറക്കുമ്പോൾ എല്ലാം പുതിയത്:മുറ്റത്തു നിന്ന് സ്കൂൾബസ്സിലേക്ക്.പോക്കറ്റ് മണി ചോദിക്കേണ്ട താമസം. ടൂറിനു പോകാൻ ആദ്യം പണം കൊടുക്കാനുള്ള മൽസരം….. അങ്ങനെ വിഷമമറിയാതെ,ബുദ്ധിമുട്ടുകൾ സഹിക്കാൻശക്തി ഇല്ലാതെ വളർന്നപുതിയ തലമുറ മാതാപിതാക്കൾ ഭാരമാകുമ്പോൾ തളർന്നു പോകുന്നു. എളുപ്പ വഴിയിലൂടെക്രിയ ചെയ്യാൻ പഠിച്ചവർ അതിന് പുതിയ സൂത്രവാക്യം പ്രയോഗിക്കുന്നു.

പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മറ്റു കുട്ടികൾ ടൂറിനു പോകുന്നതു നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്.കൊടുക്കാൻ വീട്ടിൽ പണമില്ലെന്ന് അറിയാവുന്നതു കൊണ്ട് അന്ന് ഒരു വിഷമവും തോന്നിയില്ല.’

എന്നാൽ ഇന്ന്:
ഇല്ല, വേണ്ട., പോകേണ്ട
എന്നൊന്നും പറയാൻ ധൈര്യമില്ലാതായിരിക്കുന്നു. സിനിമയ്ക്കു വിട്ടില്ലെങ്കിൽ, മൊബൈൽ വാങ്ങികൊടുത്തില്ലങ്കിൽ, കൊടുത്ത ഫോൺ വാങ്ങിവച്ചാൽ , .ടൂറിനു വിട്ടില്ലെങ്കിൽ, മാർക്ക് കുറഞ്ഞാൽ, തോറ്റാൽ – കുട്ടികൾആത്മഹത്യയിലേക്കു പോകുന്നത് ചെറിയ വിഷമംപോലും താങ്ങാൻ കെൽപില്ലാതെവളർത്തിയതിനാലാണ്.

ന്യൂനപക്ഷത്തിൻ്റെ കാര്യമാണിതു വരെ പറഞ്ഞത്.മാതാപിതാക്കളെ സംരക്ഷിക്കുന്നവരാ
ണ് ഭൂരിഭാഗവും. അതിനു വേണ്ടി ദൂരെയുള്ള ജോലിപോലും ഉപേക്ഷിച്ചു വന്നവർ. അതിനായി കിടപ്പാടംപണയപ്പെടുത്തിയവർ.അവരെമറക്കുന്നില്ല’
ആരും തടയാനില്ലാതെ ഈ പോക്കു പോയാൽ ന്യൂനപക്ഷം ഭൂരിപക്ഷമാ
കുന്നകാലം വിദൂരമല്ല -എന്നതാണ്ചിന്താവിഷയം.

സ്നേഹം നദി പോലെയാണ്. താഴേയ്ക്കു മാത്രമാണൊഴുകുന്നത്.
മക്കളിലേക്കും, അവരുടെ മക്കളിലേക്കും ഒഴുകിത്തീരുമ്പോൾ തിരിച്ചു കിട്ടേണ്ടത് കടമയും കടപ്പാടുമാണ്. താഴേക്കൊഴുകുന്ന പോലെ എളുപ്പമല്ലല്ലോ മേലോട്ടൊഴുകാൻ ‘. അഞ്ചു വയസ്സ് വരെഡേ കെയറിൽ ഏൽപിച്ചു ജോലിക്കു പോകാമെങ്കിൽ വൃദ്ധസദനത്തിലാക്കി ജോലിക്കു പോകുന്നതിൽ തെറ്റില്ലെന്ന കണ്ടെത്തൽ ‘!
എഴുപത് വയസ്സുള്ള അച്ഛൻ. പിടിച്ചാലെ നടക്കൂ..എന്നാലും തിണ്ണയിലെ ചാരു കസേരയിലച്ഛനു
ണ്ടെങ്കിൽ ഒരു ബലമാണെന്ന് പറയുന്ന എത്രയോ മക്കളുണ്ട്.

സാധാരണക്കാർക്കിടയിൽ വൃദ്ധസദനമെന്ന സംസ്ക്കാരം കുറവാണ്.
കാർഷിക മേഖലയിലും കുറവാണ്… വിദ്യാസമ്പന്നരുടെയും, ഉദ്യോഗസ്ഥരുടെയും ,പണക്കാരുടെയും ഇടയിലാണീ ആചാരം കൂടുതലായി
വേരോടുന്നത്. സംരക്ഷിക്കാനാളില്ലാത്ത
വർ, നോക്കാൻ തീരെ നിവൃത്തിയില്ലാത്തവർ -അവർക്ക് അനുഗ്രഹമാണ് വൃദ്ധസദനങ്ങളും, അനാഥാലയങ്ങളും.

“അനാഥാലയങ്ങൾ അനാഥർക്ക് ” എന്നത് തലമുറആവശ്യപ്പെടുന്ന മുദ്രാവാക്യം തന്നെയാണ്.
എന്നാൽഅനാഥാലയത്തിലിരുന്ന് മക്കളൊക്കെ നല്ല നിലയിലാണെന്നു പറയുന്ന വാർദ്ധക്യത്തിൻ്റെമുഖത്തു കാണുന്ന നിരാശയും കണ്ണീരും;.. അതിനു മാപ്പില്ല.

അങ്ങനെ ഒരു പുതുവർഷത്തെക്കൂടിവരവേറ്റു.
അച്ഛനില്ലെങ്കിലെന്ത്?
അമ്മയില്ലെങ്കിലെന്ത്?
ആഘോഷത്തോടെ,
ആഹ്ലാദത്തോടെ
അടിച്ചു പൊളിച്ച് .
ഒന്നറിയുക.
അനുവദിച്ചതിൽ നിന്ന് ഒന്നുകൂടി നഷ്ടമായിരിക്കുന്നു. നഷ്ടങ്ങൾ ആഘോഷിക്കുന്നവർ നിങ്ങൾ നഷ്ടത്തിലും സന്തോഷിക്കുന്നവർ
നടന്നടുക്കുകയാണ്
ചവിട്ടിക്കയറുകയാണ്
ലക്ഷ്യസ്ഥാനത്തേക്ക്.

ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചും, മരണത്തെക്കുറിച്ചും ഉള്ള ഓർമ്മപ്പെടുത്തൽ ഒരാളെവീണ്ടുവിചാരത്തിലേക്ക് നയിക്കട്ടെ. ഉപേക്ഷിച്ചു കളഞ്ഞ മാതാപിതാക്കളുടെ
മനസ്സ് വായിക്കാൻ കഴിയട്ടെ. സുഖ സൗകര്യങ്ങൾ എത്ര കുറഞ്ഞാലും മക്കളോടുംപേരക്കുട്ടികളോടുമൊത്തുള്ള ജീവിതമാണ് അവർ ആശിക്കുന്നത്..

ഈ സംസ്ക്കാരം വളരാൻഅനുവദിച്ചുകൂടാ. —അനുവദിച്ചാൽ വിദൂരമ
ല്ലാത്ത ഭാവിയിൽ കേൾക്കാൻ സാധ്യതയുള്ള ഒരു സംഭാഷണ ശകലം കൂടി :കുറിക്കട്ടെ’ –
“നിൻ്റെ അച്ചാച്ചന് അഡ്മിഷൻ ശരിയായോ?
ഇൻ്റർവ്യൂ കഴിഞ്ഞു’. കിട്ടുമായിരിക്കും.
ഞങ്ങൾ നേരത്തെ
അപേക്ഷിച്ചതുകൊണ്ട് അച്ഛാച്ചനു കിട്ടി.
എവിടെയാ?
അങ്ങു ദൂരെയുള്ള വൃദ്ധ സദനത്തിൽ..

അവിടെക്കൊണ്ടാക്കുന്നവർ ആക്കട്ടെ ….എന്നാൽ
ഇതൊരു സംസ്ക്കാരമായി
വളരാൻ ഒരിക്കലും അനുവദിക്കരുത്.

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: