17.1 C
New York
Thursday, December 2, 2021
Home Special നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

✍സുജഹരി

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്.

അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം.

അതുകൊണ്ടു തന്നെയാണ് നൈൽ നദിയും, നൈലിന്റെ പുത്രിയായ ഈജിപ്തും ചരിത്രത്താളുകളെ വിസ്മയിപ്പിക്കുന്ന മഹനീയമായ ഏടുകളാവുന്നത്.

നൈലിന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ ആഫ്രിക്കൻ വൻകരയിലെ ഈജിപ്ത്, ലോകാത്ഭുതമായ പിരമിഡുകളുടെ നാടുമാണ്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ  വടക്കുഭാഗത്ത്,  നൈൽനദിയുടെ കരയിൽ മൂവായിരം വർഷത്തോളം നിലനിന്നിരുന്ന  മഹത്തായ സംസ്കാരമാണ്, ഈജിപ്ഷ്യൻ സംസ്കാരം.

നൈൽ നദി പ്രളയത്തോടൊപ്പം കൊണ്ടുവരുന്ന എക്കൽ മണ്ണായിരുന്നു ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ അടിത്തറ.

ഫലപുഷ്ടിയുള്ള ഈ കറുത്ത എക്കൽമണ്ണ്, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന  നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക്  ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും, ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം.

**

ഈജിപ്തിന് തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ച്‌, വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്ന നൈൽനദി,
തന്റെ ദീർഘ പ്രയാണത്തിനിടയിൽ ആഫ്രിക്കൻ വൻ‌കരയിലെ പതിനൊന്ന് രാജ്യങ്ങളെ തഴുകി ഒഴുകുന്നു.

പക്ഷെ, 6,650 കിലോമീറ്റർ നീളമുള്ള ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയായ നൈലിനെ പരാജയപ്പെടുത്തി തെക്കേ അമേരിക്കയിലെ ആമസോൺ നദി ഏറ്റവും വലിയ നദിയാവുന്നത്, അത് ഫലഭൂയിഷ്ഠമാക്കുന്ന ഭൂപ്രദേശത്തിൻ്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിലാണ്.

വിക്ടോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം. ഈജിപ്ത്,  സുഡാൻ,  തെക്കേസുഡാൻ, എത്യോപിയ,  ഉഗാണ്ട, കോംഗോ,  കെനിയ,  ടാൻസാനിയ,  റുവാണ്ട, ബുറുഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നദിയുടെ പ്രധാന തീരപട്ടണങ്ങൾ, ജിൻജ, ജുബ, ഖർടാം, കെയ്റോ എന്നിവയാണ്.

നൈൽ നദിയുടെ പ്രധാന പോഷക നദികൾ, അത്ബറ, കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകിയെത്തുന്ന വൈറ്റ്നൈൽ; എത്യോപ്യയിൽ  നിന്നും ഒഴുകിയെത്തുന്ന  ബ്ലൂനൈൽ എന്നിവയാണ്.

പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട ചരിത്രമെല്ലാം നൈലുമായും ബന്ധമുള്ളവ തന്നെ.

ഈജിപ്തിനെ നൈൽ നദിയുടെ പുത്രിയായാണ്, ഈജിപ്തുകാർ കരുതുന്നത്. ഗ്രീക്ക്‌ ചരിത്രകാരനായിരുന്ന ഹെറൊഡൊട്ടസിന്റെ അഭിപ്രായത്തിൽ “നൈൽ നദിയുടെ സമ്മാനം” ആണ് ഈജിപ്ത്‌ .

ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറോവയും, ഹപി എന്ന ദേവതയുമാണ്. നൈൽനദിയിൽ, പ്രളയം സൃഷ്ടിക്കുന്നതെന്നു കരുതിയ ജനങ്ങൾ, അവരെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ.

ജനനം, മരണം, പുനർജ്ജനനം ഇവയ്ക്കെല്ലാം ആധാരം നൈൽ നദിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. സൂര്യദേവൻ കിഴക്കുദിച്ച്, നദിയുടെ പടിഞ്ഞാറ്‌ അസ്തമിക്കുന്നതും, വീണ്ടും കിഴക്കുദിക്കുന്നതും കൊണ്ടായിരുന്നത്രെ അങ്ങിനെയൊരു വിശ്വാസം രൂപപ്പെട്ടത്. നദിയുടെ കിഴക്കുഭാഗം ജനനത്തെയും, പടിഞ്ഞാറു വശം മരണത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അവർ കരുതി. അങ്ങനെ എല്ലാ ശവകുടീരങ്ങളും നദിയുടെ പടിഞ്ഞാറുവശത്തു പണികഴിക്കപ്പെട്ടു ! വീണ്ടും ജനിക്കണമെങ്കിൽ അവിടെ അടക്കം ചെയ്യപ്പെടണമെന്ന വിശ്വാസവുമുണ്ടായി.

നിരവധി വെള്ളച്ചാട്ടങ്ങൾ നൈൽ നദിയിലുണ്ട്. നദിയ്ക്ക് കുറുകേ, 1902-ൽ പണിത  അസ്വാൻ അണക്കെട്ടും, പുതിയ അസ്വാൻ ഹൈഡാമും, നൈലിന്റെ തീരപ്രദേശങ്ങളെ ഫലഫൂയിഷ്ടമാക്കുകയും ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

പിരമിഡ് നിർമ്മാണത്തിന്റെ അജ്ഞാത രഹസ്യങ്ങളും, ‘മമ്മി’ യുടെ നിഗൂഢതകളും, അടിമകളുടെ നിശ്ശബ്ദ വിലാപവുമുറങ്ങുന്ന ഈജിപ്ഷ്യൻ തടങ്ങളിലൂടെ, അതിപുരാതനമായ നദീതട സംസ്കാരത്തിൻ്റെ ഓർമ്മകളും പേറി, ആധുനിക യുഗത്തിലൂടെ നൈൽനദി; ഇന്നും പ്രയാണം തുടരുന്നു.

സുജഹരി (കടപ്പാട് )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: