17.1 C
New York
Saturday, September 18, 2021
Home Special നെയ്യാർ - (നദികൾ സ്നേഹപ്രവാഹങ്ങൾ)

നെയ്യാർ – (നദികൾ സ്നേഹപ്രവാഹങ്ങൾ)

നെയ്യാർ

“ഓരോ പുഴയും ഓരോ ജീവിതമാണ്. കുഞ്ഞരുവിയായി പിറന്ന് ‌ബാല്യവും കൗമാരവും യൗവനവും കടന്ന് വാർധക്യത്തിൽ കടലിന്റെ അനന്തതയിലേക്കു വിലയം പ്രാപിക്കുന്ന ജീവിതം”

മഞ്ഞണിഞ്ഞ മാമലകളും, പച്ച വിരിച്ച താഴ് വാരങ്ങളും അതിരു തീർക്കുന്ന കാനനസുന്ദരി നെയ്യാറിന്റെ, വന്യസൗന്ദര്യം നിറഞ്ഞ തീരത്തിലൂടെയാവാം … ഇന്നത്തെ യാത്ര.

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണിത്.

കുഞ്ഞരുവിയായി പശ്ചിമഘട്ട മലനിരയായ കേരള – തമിഴ്നാട് അതിർത്തിയിലെ അഗസ്ത്യകൂടത്തിൽ ഉൽഭവിച്ച്, പോഷക നദികളായ കല്ലാർ, വളളിയാർ, മുല്ലയാർ എന്നിവയുമായി ചേർന്ന് വൻ നദിയായി രൂപാന്തരപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പട്ടണമായ നെയ്യാറ്റിൻകരയെ ഹരിതാഭമാക്കി 56 കിലോമീറ്റർ ദൂരത്തിലൊഴുകി പൂവാറിൽവച്ച് അറബിക്കടലിൽ ലയിക്കുന്നു.

നെയ്യാറിന്റെ പേരിനെക്കുറിച്ചുള്ള കഥകൾ അഗസ്ത്യമുനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുനിയുടെ ആശ്രമത്തിൽ പൂജാദികാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന നെയ്യ് പൂജയ്ക്ക് ശേഷം ആശ്രമത്തിനടുത്തുളള ചാലിലൂടെ താഴേക്ക് ഒഴുകിയിരുന്നുവെന്നും അത് ജനങ്ങൾക്ക് ബുദ്ധിമുട്ടായി എന്നും ജനങ്ങളുടെ ദുരിതം അറിഞ്ഞ അഗസ്ത്യമുനി നെയ്യ് വെളളമാക്കി മാറ്റിയെന്നും, അതുമൂലം നദി നെയ്യാർ എന്ന് അറിയപ്പെട്ടുവെന്നും ഐതിഹ്യം. പുരാണകഥകളിൽ മഹാവിഷ്ണുവിന്റെ അവതാരമായ മത്സ്യാവതാരം നെയ്യാറിലായിരുന്നുവെന്നുമുണ്ട് ഐതീഹ്യം.

നവോത്ഥാന നായകൻ ശ്രീ നാരായണഗുരുദേവൻ, ശിവപ്രതിഷ്ഠ നടത്തിയതിലൂടെ പ്രശസ്തമായ അരുവിപ്പുറം ഗ്രാമവും നെയ്യാർ തീരത്താണ്. ഗുരു, നെയ്യാറിൽ നിന്നും ശില മുങ്ങിയെടുത്താണ് ശിവപ്രതിഷ്ഠ നടത്തിയത്.

നെയ്യാറിന്റെ ഓളപ്പരപ്പിലൂടെ സഞ്ചരിച്ചാൽ ദൂരെ, കാളിമലയും കാളിപ്പാറയും, ക്ലാമലയും കൊണ്ടകെട്ടിമലയും, തെക്കൻ കുരിശുമലയുമൊക്കെ ഉൾപ്പെടുന്ന മഞ്ഞുപുതച്ച, മനോഹരമായ കൊടുമുടികൾ കാണാം. പൂന്തോട്ടങ്ങളും, കൃത്രിമ വെള്ളച്ചാട്ടങ്ങളും നെയ്യാർഡാമിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

നെയ്യാർ അണക്കെട്ട്, നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രം, കാട്ടാനകൾക്കു വേണ്ടിയുളള ആതുരാലയമായ കാപ്പുകാട് ആനസങ്കേതം, സിംഹങ്ങളെ കാടിനുള്ളിലെ സ്വാഭാവികതയോടെ കാണാന്‍ കഴിയുന്ന “ലയൺ സഫാരി പാർക്ക് ” , മാൻ ഉദ്യാനം, ലോകപ്രശസ്ത മുതലവേട്ടക്കാരൻ
‘സ്റ്റീവ് ഇര്‍വി’ന്റെ സ്മരണാർത്ഥം സ്ഥാപിച്ച ക്രൊക്കഡൈൽ റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ, നെട്ടുകാൽത്തേരി ‘തുറന്ന ജയിൽ’ തുടങ്ങി നിരവധി സ്ഥാപനങ്ങൾ നെയ്യാർ നദിയിലും പരിസരങ്ങളിലുമായി സ്ഥിതി ചെയ്യുന്നു.

കാഴ്ചകളുടെ ഉൽസവമൊരുക്കി, തിരുവിതാംകൂറിന്റെ സാംസ്കാരിക കേന്ദ്രത്തിലൂടെ ഒഴുകുന്ന നെയ്യാറിനെ പാടിപ്പുകഴ്ത്താൻ ഏറെ കവികൾ ഉണ്ടായിട്ടില്ല. കഥാകാരന്മാർ തീരങ്ങളെക്കുറിച്ച് അധികം കഥകൾ മെനഞ്ഞിട്ടില്ല ! ഏറെ സിനിമാക്കാര്‍ ക്യാമറ ചലിപ്പിച്ചുമില്ല! ഒരായിരം ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച്, ഏറെ ദൂരവും, കാടിന്റെ വന്യതയിലൂടെ മാത്രം ഒഴുകുന്നതായിരിക്കാം ഒരുപക്ഷെ ഇതിനുകാരണം !!

മറ്റു നദികളെപ്പോലെ, തീരമിടിയലും മണലൂറ്റലും, മാലിന്യ നിക്ഷേപവും, പോലുള്ള പ്രശ്നങ്ങൾ നെയ്യാറിനെയും ബാധിക്കുന്നുണ്ടെങ്കിലും, നെയ്യാറും ഒഴുകിക്കൊണ്ടേയിരിക്കുന്നു, തീരവാസികളുടെ പ്രിയങ്കരിയായി ….

സുജ ഹരി✍ ( കടപ്പാട്)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: