17.1 C
New York
Tuesday, June 22, 2021
Home Special നീ!! "നീ" മാത്രം ആണ്! (ചിന്താശലഭങ്ങൾ)

നീ!! “നീ” മാത്രം ആണ്! (ചിന്താശലഭങ്ങൾ)

ദേവു-S

നീ!! “നീ” മാത്രം ആണ്!

നിന്നേ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തവരുടെയും, നിന്റെ ഊർജം മുഴുവനും ഊറ്റി കുടിക്കുന്നവരുടെ മുമ്പിലും, നീ ആരാണെന്ന് തെളിയിക്കാനായി ഉള്ള നിന്റെ കഠോരപരിശ്രമത്തെ, ഇനിയെങ്കിലും നിർത്തലാക്കുക!

നീ!! “നീ” മാത്രം ആണ്!

നിന്നിലെ നിഷ്കപടമായ, അപൂർണ്ണമായ, കുറവുകളുള്ള, വൈചിത്ര സ്വഭാവത്തെ, അത്ഭുതകരമായ കഴിവുകളെ, സുന്ദരമായ നിൻ്റെ മാന്ത്രികതയെ, അത് പോലെ തന്നെ ലോകം അറിയട്ടെ! കാണട്ടെ! കേൾക്കട്ടെ!

നിന്നേ “നീ” ആയി തന്നെ നിലനിർത്തുക!

ഒന്നോർക്കുക!

നമ്മൾ നേരിടുന്ന പല മാനസിക വിഷമങ്ങൾക്കും കാരണം ഇമ്മാതിരി ഉള്ളവരെ പ്രീതിപ്പെടുത്താൻ ഉള്ള നമ്മുടെ ശ്രമങ്ങൾ കൊണ്ടാണ്.

ഈ നിലപാട് ഒന്ന് മാറ്റി നോക്കിയേ! എല്ലാ മാനസിക പിരിമുറുക്കവും പമ്പ കടക്കും!

നമ്മൾക്ക് ചുറ്റുമുള്ള എല്ലാവരും നമ്മുടെ സുഹ്രുത്തുക്കൾ അല്ല!

നമ്മുടെ ഒപ്പം അവർ എപ്പോഴും ഉണ്ടെങ്കിലും, സദാ ചിരിച്ചു കളിച്ചു നടക്കുന്ന കൊണ്ടോ, അവർ നമ്മുടെ കൂട്ടുകാർ ആകണം എന്നില്ല. ചിലർക്ക് നന്നായി അഭിനയിക്കാൻ അറിയാം.
അവസാനം, യഥാർത്ഥ സാഹചര്യങ്ങളിൽ അവരുടെ വ്യാജ സ്വഭാവം പുറത്ത് ചാടുന്നു. ആയതിനാൽ, ഏത് കൂട്ട് കെട്ടിൽ നീ അകപ്പെടുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കുക!

നീ!! “നീ” മാത്രം ആണ്!

സ്നേഹപൂർവ്വം
-ദേവു-

ഫോട്ടോ കടപ്പാട് Anil Harlow

COMMENTS

18 COMMENTS

  1. സ്വത്വേധം ഓരോ വ്യക്തിക്കും ഉണ്ടാകണം എന്ന കാഴ്ചപ്പാട് അഭിനന്ദനാർഹം.

    • ഒരു വ്യക്തി സ്വന്തം മൂല്ല്യം തിരിച്ചറിയണം. ആ തിരിച്ചറിവാണ് അവൻ്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം.❤️ സ്നേഹപൂർവ്വം ദേവു ❤️🙏

  2. കാണുമ്പോഴുള്ള ‘നീ ” യും നോക്കുമ്പോഴുള്ള “നീ ” യും വ്യത്യസ്തമാണ് ദേവു….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap