മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് സമരം, എന്നീ പേരിൽ അറിയപ്പെടുന്ന ചരിത്രം, നിലമ്പൂർ ചരിത്രം കൂടുതൽ ആളുകളും എഴുതിയിട്ടുണ്ട്, അതിൽ സത്യമായിട്ട് എന്തെങ്കിലും ഉണ്ടോ എന്ന് നാം തിരിച്ചറിയുക.
1921 ആഗസ്റ്റ് 20 ൽ തിരൂരങ്ങാടി പള്ളിക്ക് ബ്രിട്ടിഷ് പട്ടാളം വെടിവെച്ചു അതോടു കൂടി കലാപം ആരംഭം കുറിച്ചു. വെടിവെച്ച വാർത്തകൾ അതിവേഗം നാടുമുഴുവൻ പടർന്നു. ആയുധങ്ങളുമായി തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്യാൻ ഖിലാഫത്തിന്റെ ആളുകൾ തീരുമാനിച്ചെങ്കിലും വിവരമറിഞ്ഞ്, കോൺഗ്രസ് നേതാക്കളും ഖിലാഫത്ത് നേതാക്കളും എത്തി ഇവരോട് പിന്തിരിയാൻ ആവശ്യപ്പെട്ടു
അബ്ദുറഹിമാൻ സാഹിബ്, എം പി നാരായണ മേനോൻ ,മൊയ്തു മൌലവി, ഇവരുടെ വാക്ക്മാനിച്ച എല്ലാവരും പിരിഞ്ഞു പോയി, പക്ഷെഒരു വിഭാഗം ആളുകൾ, നിലമ്പൂരിലേക്ക് പോവണം തബ്രാനോട് പകരം ചോദിക്കണം കോവിലകം കത്തിക്കണം എന്ന് പറഞ്ഞു കൊണ്ടു, തക്ബീർ മുഴക്കി നിലമ്പൂരിലേക്ക് വരുന്ന വഴിയിൽ എടവണ്ണ പോലീസ് സ്റ്റേഷൻ അക്രമിച്ചു. സ്റ്റേഷനിലുള്ള ആയുധങ്ങളുമായി നിലമ്പൂരിലേക്ക്, 1921 ആഗസ്റ്റ് 21 പുലർച്ചെ ഏഴു മണിക്ക് മുമ്പായി ലഹളക്കാർ നിലമ്പൂരിൽ എത്തി വരുമ്പോൾ ആരെയും ഉപദ്രവിക്കാതെ നിലമ്പൂർ കോവിലകം മാത്രം ലക്ഷ്യമാക്കി തക്ബീർ മുഴക്കി കൊണ്ട് കോവിലകത്തിന്റെ കവാടത്തിൽ എത്തി.
കവാടത്തിലെ പാറാവുക്കാർ മിക്കവരും നിത്യ കർമ്മങ്ങൾ ചെയ്യാൻ വേണ്ടി പോയിരുന്നു അങ്ങിനെ ലഹളക്കാരും പാറാവുക്കാരും, വെട്ടിയും കുത്തിയും വെടിവെച്ചു, 14 ആളുകൾ കൊല്ലപ്പെട്ടു, ക്ഷേത്രത്തിലേക്ക് പോയിരുന്ന തമ്പുരാട്ടിയെ ലഹളക്കാർ കണ്ടു, പത്തോളം വരുന്നലഹളക്കാർ ക്ഷേത്രത്തിന്റെ വാതിലിൽ മഴു കൊണ്ടും വാളുകൊണ്ടും വെട്ടിയും തളളിയും ക്ഷേത്ര വാതിൽ പൊളിക്കാൻ നോക്കി, ക്ഷേത്രത്തിന്റെ അകത്ത് പാവം തമ്പുരാട്ടി മാത്രം തമ്പുരാട്ടി ഒറ്റയ്ക്ക് വാതിൽ അകത്ത് നിന്ന് തള്ളി പിടിക്കുന്നുണ്ടായിരുന്നു’ എന്തോ ഭാഗ്യത്താൻ ലഹളക്കാർക്ക് ക്ഷേത്ര വാതിൽ തുറക്കാൻ കഴിയാതെ വന്നു, തമ്പുരാട്ടി ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥിച്ചു ,ഈ ലഹള അവസാനിപ്പിച്ച് ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കണേ…. ദൈവമേ …. എന്നാൽ എന്റെ കഴുത്തിൽ കിടക്കുന്ന പത്ത് പവന്റെ സ്വർണ്ണമാല ദേവിക്ക് നൽകാമെന്നും, ഒരു ആനയെ ഗുരുവായൂരിൽ നടക്കിരുത്താമെന്നും തമ്പുരാട്ടി പ്രാർത്ഥിച്ചു,
ഇപ്പോഴും ആ ക്ഷേത്ര വാതിലും ഊട്ടുപുരയുടെ ജനൽ, വാതിൽ, ലഹളക്കാർ വെട്ടിയത് അത് പോലെ തന്നെയുണ്ട്, ലഹളക്കാർ കുടിയാന്മാരുടെ രേഖയെല്ലാം എടുത്തു കത്തിച്ചു കോവിലകം കത്തിക്കാൻ നേരത്ത്, കുടിയാന്മാരായിട്ടുള്ള നിലമ്പൂരിലെമുസ്ലീംആളുകൾ കോവിലകം കത്തിക്കാൻ പാടില്ല, ഇവിടുത്തെ രാജാവാണ്ഞങ്ങളെ ഇത് വരെ സംരക്ഷിച്ചത് അത് കൊണ്ട് കോവിലകം പൊളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോൾ ലളക്കാരും കുടിയാന്മാരും അങ്ങോട്ടും മിങ്ങോട്ടും വാക്ക് തർക്കമായി അവസാനം ലഹളക്കാർ പറഞ്ഞു നിങ്ങൾക്ക് ഇനി,ഖിലാഫത്തിന്റെ ഒരു സഹായവും കിട്ടില്ല നിങ്ങളുടെ കാര്യം നിങ്ങൾ നോക്കുക. എന്ന് പറഞ്ഞ് ലഹളക്കാർ തിരിച്ചുപോയി.
അന്ന് തന്നെ കോവിലക്കത്തുള്ളവരെ മൊത്തമായി ‘കുടിയാന്മാരായിട്ടുള്ള മാപ്പിളമാർ കാളവണ്ടിയാലും തോണിയിലും, തൃശ്ശൂരിലുള്ള, കൊച്ചി രാജകൊട്ടാരത്തിലേക്ക് മാറ്റി പാർപ്പിച്ചു, തൃശ്ശൂരിൽ വെച്ച് വലിയ രാജമരണപ്പെട്ടു, രാജക്കൻമാരുടെ നിയമത്തിൽ, മരിച്ചു കഴിഞ്ഞാൽ സ്വന്തം മണ്ണിൽ അടക്കം ചെയ്യണം, പക്ഷെ നിലമ്പൂരിലേക്ക് പോവാനും കഴിയില്ല, അങ്ങിനെ 6 അടി നീളത്തിലും 4 അടി വീതിയിലും മണ്ണ് സ്വന്തമായി വാങ്ങി അവിടെ അടക്കം ചെയ്തു. പിന്നീട് 1922ൽ നിലമ്പൂരിലേക്ക് തിരിച്ചു വന്നു ‘വന്നപ്പോൾ, പത്തായത്തിൽ ഒന്നുമില്ലാതെ കോവിലകം ശൂന്യം കോവിലകത്ത്, ഒന്നുമില്ലാത കാലിയായി കിടക്കുന്നു.
കോവിലകത്തിന്റെ കടം വീട്ടാൻ വേണ്ടി,എൻപതോളം ആനയുള്ള കോവിലകം അൻപതോളം ആനകളെ ലേലം ചെയ്ത് വിൽക്കേണ്ടി വന്നു. അപ്പോളാണ് തോണിയിലും, കാളവണ്ടിയിലും ,രാജാവിന്റെ സ്വന്തം കുടിയാന്മാർ സ്വർണ്ണവും,ധാന്യങ്ങളും പച്ചക്കറിള്ളമെല്ലാം കൊണ്ടുവന്ന്, ഞമ്മടെ രാജാവിന്റെ ഒന്നും പോയിട്ടില്ല എല്ലാം ഞങ്ങൾ കാത്തു കാവലിരിക്കുകയായിരുന്നു. അങ്ങിനെ 1922ൽ /1880 ൽ വണ്ടൂർ പാതിരിശ്ശേരി ഇല്ലത്തെ നമ്പൂരിയുടെ മകനും,നിലമ്പൂർ കോവിലകത്തെ തമ്പുരാട്ടിക്ക് ജനിച്ച 44 വയസ്സുള്ള ശ്രീ:മാനവേദനെ കോവിലകത്തെ രാജാവായി നിയമിച്ചു, അപ്പോൾ ആദ്യരാജാവിന്റെതമ്പുരാട്ടി പറഞ്ഞു, ലഹളനടക്കുമ്പോൾ ,ദേവിയോട് കുറച്ച് കാര്യങ്ങൾ നാംപറഞ്ഞിട്ടുണ്ടായിരുന്നു, അത് സാധിച്ചു തരണമെന്ന്, അപ്പോൾ തന്നെ ആ കാര്യങ്ങൾ സാധിക്കുകയും, അങ്ങിനെ, ആനകളുടെകൂടത്തിൽ എവറസ്റ്റ് എന്ന് പേരുള്ളനല്ല ഒരുകുട്ടി കൊമ്പനെ, ഗുരുവായുരിലേക്ക് കൊടുത്ത്, ആനകളെ തിരിച്ചറിയുന്നതിന് മാദംഗലീല എന്നാണ് പറയാറ്, ആനയെ കൊടുത്തു ഒരു വർഷം കഴിഞ്ഞപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന്,കുറച്ച് ആളുകൾ വന്നു മാനവേദൻ രാജാവിനെ കണ്ടു പറഞ്ഞു, ആനയുടെ പേര് ഒന്ന് മാറ്റിയാലോ എവറസ്റ്റ് എന്ന പേര് ഒരു സുഖമില്ല, രാജാവ് പറഞ്ഞു, അതിനെന്താ ക്ഷേത്രത്തിന് നാം തന്ന ആനയെല്ലെ എന്ത് പേര് വേണമെങ്കിലും ഇട്ടോളൂ :: എനിക്ക് പ്രശ്നല്ല്യാ…. അങ്ങിനെയാണ് ആ ആന ഇന്ന്,ഗുരുവായൂർ കേശവൻ എന്ന പേരോടു കൂടി അറിയപ്പെടുന്നത്, ആധുനിക നിലമ്പൂരിന്റെ ശില്പി ആരെന്നു ചോദിച്ചാൽ ആരും പറയുന്ന ഒരേ ഒരു പേരാണ്, നിലമ്പൂർ കോവിലകത്തെ, ശ്രീ. മാനവേദൻ രാജ, ബാക്കി പേജ് 3 ൽ തുടരുന്നതാണ്,
രാജാവിനെ പറ്റിയും നിലമ്പൂരിനെ പറ്റിയും കൂടുതൽ അറിയുവാൻ അടുത്ത ആഴ്ച ഭാഗം 3 വായിക്കുക. സുലാജ് നിലമ്പൂർ,
[തുടരും..)
തയ്യാറാക്കിയത്: സുലാജ് നിലമ്പൂർ