17.1 C
New York
Monday, August 15, 2022
Home Special നിറവും സൗന്ദര്യവും (ഇന്നലെ..ഇന്ന്..നാളെ ..)

നിറവും സൗന്ദര്യവും (ഇന്നലെ..ഇന്ന്..നാളെ ..)

സുബി വാസു. നിലമ്പൂർ.✍

(ശ്രീമതി സുബി വാസു എഴുതുന്ന തുടർ ലേഖനം-4)

സൗന്ദര്യത്തിന് അടിസ്ഥാനം നിറമാണോ? എന്നുമുതലാണ് നമ്മൾ തൊലിയുടെ നിറങ്ങൾക്ക് പ്രാധാന്യം കൽപിക്കാൻ തുടങ്ങിയത്? എന്നുമുതലാണ് തൊലി വെളുത്തവർ സൗന്ദര്യമുള്ളവരും അതില്ലാത്തവർ സൗന്ദര്യമില്ലാത്തവർ എന്നും ചിന്തിച്ചത്,എന്നുമുതലാണ് മണ്ണിൽ പണിയെടുക്കുന്നവന് അയിത്തം കൽപ്പിച്ചു തുടങ്ങിയത്?.

മണ്ണിൽ പണിയെടുത്ത് വെയിലേറ്റ് വിയർത്തു ഉള്ളത് പങ്കുവെച്ചു വേലിക്കെട്ടുകൾ ഇല്ലാതെ നടന്നിരുന്ന ഒരു സമൂഹം പെട്ടെന്നാണ് ഇതൊക്കെ മറന്നുകളഞ്ഞുകൊണ്ട് ഇതിനെയൊക്കെ ഉൾക്കൊള്ളാനാകാതെ വേലിക്കെട്ടുകൾ തീർത്തു, അണുകുടുംബങ്ങളിൽ സ്വാർഥരായി ഒതുങ്ങി. വെള്ള കോളർ ജോലി മാത്രം സ്വപ്നം കണ്ട ഒരു യുവതലമുറയെ വാർത്തെടുത്തു.

സ്വന്തം കാര്യം, ജോലി, ജീവിതം മാത്രം ചിന്തിച്ചു അല്ലാത്തതിനെയൊക്കെ ഒരുതരം പുച്ഛത്തോടെ കാണുകയും ചെയ്തു ഇതിനെല്ലാം നമ്മുടെ കയ്യിൽ ഒറ്റ ഉത്തരമേയുള്ളൂ നമ്മുടെ സംസ്കാരത്തിൻറെ മാറ്റം.ഒരുകാലത്ത് കാർഷിക സംസ്കാരങ്ങൾ നിലനിന്നിരുന്ന നമ്മുടെ കൊച്ചു കേരളത്തിലേക്ക് പാശ്ചാത്യ സംസ്‍കാരത്തിന്റ കൂട്ടുപിടിച്ചു കടന്നു വന്ന ഉപഭോഗ സംസ്ക്കാരം,അതിൻറെ അന്ധമായ അനുകരണം.

മാറി മാറി വരുന്ന സർക്കാരുകളും ഇതിന് വഹിച്ച പങ്ക് ചെറുതല്ല.വയലുകൾ നികത്തിയും തൊടുകളും, കുളങ്ങളും തണ്ണീർ തടങ്ങളും നികത്തി വികസനം കൊണ്ടുവന്നപ്പോൾ യഥാർത്ഥത്തിൽ അവിടെ യൊരു കമ്പോളം രൂപപ്പെടുകയാണുണ്ടായതു.
ഉപഭോഗ സംസ്കാരത്തിൻറെ ഭാഗമായി കേരളം നല്ലൊരു കമ്പോളമായി ഉയർന്നുവന്നു. വിദ്യാഭ്യാസവും, ജോലിയും,പ്രവാസവും, പർച്ചേസിങ് പവർ കപ്പാസിറ്റി( സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ഉള്ള കഴിവും) വർധിപ്പിച്ചു അതിനോടൊപ്പം തന്നെ വളർന്നുവന്ന പരസ്യസംസ്കാരം നമ്മുടെ മനസ്സിനെ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചു എന്നു വേണം പറയാം.കാരണം പല ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളാണ് നമ്മളെ അത് വാങ്ങാൻ പ്രേരിപ്പിച്ചിട്ടുള്ളത്.

അതിൻറെ ഉത്തമമായ തെളിവാണ് (കോസ്മെറ്റിക്)സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പനയിൽ ഉണ്ടായ വർധനവ്. അതിനവർ തിരഞ്ഞെടുത്തു കറുപ്പു നിറം, പിമ്പ്ൾസ് , കറുത്ത പാടുകൾ. കറുത്ത നിറം മാറി നല്ല നിറം കിട്ടാൻ ഇത് ഉപയോഗിച്ചാൽ മതി എന്നുള്ള പ്രലോഭനങ്ങൾ. അതിൽ വീണുപോയ എത്രയോ ആളുകൾ. ചിലർക്ക് അതിന്റ പേരിൽ ഭയങ്കര പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.ഇന്നും ആളുകൾ ഇതിന്റെ പിന്നാലെ പോകുന്നു എന്നത് മറ്റൊരു വാസ്തവം. അതിനുള്ള തെളിവുകൾ ആണ് you ട്യൂബ് ചാനലുകൾ.

ഇത്തരം വസ്തുക്കൾ നിർമിക്കുന്ന കമ്പനികൾ അവരുടെ ഉൽപ്പന്നത്തെ മാർക്കറ്റിംഗ് ചെയ്യാൻ ഉപയോഗിച്ച ചെറിയൊരു തന്ത്രം അതിൽ നിന്നുണ്ടായ രണ്ടു ചിന്തകൾ. ഒന്ന് കറുപ്പ് എന്ന കളർ നല്ലതല്ല അത് എന്തോ വല്ലാത്തതാണ് എന്ന അപകർഷതാ ബോധം നമ്മളിൽ കുത്തി വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.സൂക്ഷിച്ചു നോക്കിയാൽ കാണാം ഓരോ പരസ്യങ്ങളും അതാണ് ചെയ്യുന്നത്. നമ്മുടെ കുറവുകൾ അവർ ചൂഷണം ചെയ്യുന്നു.

രണ്ടാമത്തെ കാര്യം വെളുപ്പ് എന്നത് സൗന്ദര്യത്തിനു ആധാരം എന്നുള്ള ചിന്ത. അതുകൊണ്ടു തന്നെ മറ്റുള്ളവരെ പരിഹസിക്കാനും, നിറത്തിന്റ പേരിൽ വിവേചനങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു.

ഈ പരസ്യങ്ങൾ വളർത്തിയെടുത്ത അപകർഷതാബോധം അതാണ് ഇന്ന് ആഴത്തിൽ വേരോടിയ ഇരിക്കുന്നത്.അത് രണ്ടുതരത്തിൽ ബാധിച്ചു.ഒന്ന് കറുത്ത നിറമുള്ള ആളുകളുടെ ആത്മവിശ്വാസം തളർത്തി.രണ്ടാമത് മറ്റുള്ളവർക്ക് പരിഹസിക്കാനും, വിവേചനത്തിനുമുള്ള
ഉള്ള ഒരു വേദി അവിടെ സൃഷ്ടിച്ചെടുത്തു.
അപകർഷതാബോധം അത് ആഴത്തിൽ വേരോടി ഇരിക്കുന്നതുകൊണ്ട് തന്നെയാണ് അവരുടെ പ്രോഡക്റ്റുകൾ എളുപ്പത്തിൽ വിപണി കീഴടക്കിയത്.

ഒരുപാട് ആളുകൾ കറുപ്പ് എന്ന കളറിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത് ഏറ്റവും വ്യക്തമായി കാണാൻ കഴിയുന്നത് വിവാഹ ആലോചനകളിലാണ്.ഒരു പെൺകുട്ടിയെ ആലോചിക്കുമ്പോൾ,അല്ലെങ്കിൽ ഒരു പുരുഷന് ആലോചിക്കുമ്പോൾ എല്ലാവർക്കും അറിയേണ്ടത് അവൻ /അവൾ കറുപ്പാണോ വെളുപ്പാണോ എന്നാണ്.പക്ഷേ അവർക്ക് ആ നിറത്തിനപ്പുറം വേറെന്തൊക്കെയോ അവരിലുണ്ട്.
ഒന്നു ചിന്തിച്ചു നോക്കിയാൽ നമുക്ക് കാണാം വിദ്യാഭ്യാസം, ജോലി, ധനം, അതിലുപരി വേറേ കഴിവുള്ളവർ.പലതരത്തിലുള്ള കഴിവുകൾ പാടാൻ, വരയ്ക്കാൻ, ഡിസൈൻ ചെയ്യാൻ, നല്ല സ്‌പോർട്മാൻ സ്പിരിട്ടുള്ള എത്രയോ ആളുകൾ ഇങ്ങനെ ഒരുപാട് അന്തർലീനമായ കഴിവുകൾ ഉള്ള ആളുകളായിരിക്കും. ഒരു പക്ഷേ ഇതൊന്നുമില്ലെങ്കിലും അവരു ചിലപ്പോൾ വീടിനു മുതൽകൂട്ടാവുന്ന ആളുകൾ ആയിരിക്കും. സ്വയം പ്രപ്തരായ എത്രയോ സ്ത്രീകൾ, പുരുഷൻമാർ. ഇനി ഇതൊന്നുമില്ലെങ്കിലും മനുഷ്യനാണ് അവർക്കും ജീവിതത്തെക്കുറിച്ച് സങ്കല്പങ്ങളും സ്വപ്നങ്ങളും, പ്രതീരക്ഷകളും ഒക്കെയുണ്ട്.

തൊലിയുടെ നിറം എന്ന അപകർഷതാബോധത്തിൽ ജീവിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്. എനിക്ക് അവരോട് പറയാനുള്ളത് എന്തിനാണ് നിങ്ങൾ സങ്കടപ്പെടുന്നത് നിങ്ങൾക്ക് നിറത്തിലേ കുറവുള്ളൂ ചിലപ്പോൾ അതിലും കൂടുതൽ നിങ്ങളിൽ ഉണ്ടാവും അത് കണ്ടെത്തുക ഉപയോഗിക്കുക,ആർക്കുവേണ്ടിയും സ്വയം ബലിയാടാവാതെ ഇരിക്കുക.

കാരണം നിറത്തിന്റ പേരിൽ വിവാഹകമ്പോളത്തിൽ മാറ്റി നിർത്തപ്പെട്ടവരുണ്ട്, ഒരുപാട് സ്വർണ്ണവും പണവും കൊടുത്തു അവഗണന ഏറ്റുവാങ്ങിയവരുണ്ട്, ഒരുപാട് പേര് വിവാഹശേഷം ഒരു കഷ്ണം കയറിലോ, ഒരുതുള്ളി വിഷത്തിലോ ഒടുങ്ങിയിട്ടുണ്ട്. ചിലർ ഗ്യാസ് സിലിണ്ടരുകൾക്കും,മണ്ണെണ്ണക്കും ഇരകളായി തീരേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇനിയും സംഭവിക്കാതെ ഇരിക്കാൻ കരുതലോടെ നീങ്ങിയേ പറ്റൂ.

ദൈവം ഓരോരുത്തരെയും വ്യത്യസ്തമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതൊരു സൃഷ്ടിയും അപൂർവമല്ല കാഴ്ചയില് അപൂർണത തോന്നാമെങ്കിലും അവരെ പൂർണ്ണതയിൽ എത്തിക്കുന്ന എന്തോ ഒന്ന് അവരിൽ ഉണ്ടാവും. ഉദാഹരണങ്ങൾ ഒരുപാട് നമുക്ക് മുന്നിലുണ്ട്.ഗായിക വൈക്കം വിജയലക്ഷ്മി അവർക്ക് കണ്ണിനു കാഴ്ചയില്ല പക്ഷേ അത് കൊടുത്ത ദൈവം തന്നെ അവർക്ക് നല്ലൊരു കഴിവും കൊടുത്തിട്ടുണ്ട്. പാടാനുള്ള കഴിവ്.ഇങ്ങനെ എത്രയോ പേരുണ്ട് ചൂണ്ടിക്കാണിക്കാൻ. കുറവുകളെ മാറ്റിനിർത്തി ഉയർന്നു വന്നവർ. നമുക്കോരോരുത്തർക്കുംഓരോ കഴിവുകൾ ദൈവം തന്നിട്ടുണ്ട് അതിനെ കണ്ടെത്തി ഉയർത്തേണ്ടത് നമ്മളാണ്.നമ്മുടെ കുറുവകളെ ചൂണ്ടികാണിക്കുമ്പോൾ അതിലുപരി എനിക്കു മറ്റൊരു കഴിവുണ്ടെന്ന് സ്വയം ചിന്തിക്കുക. അവരുടെ ചൂണ്ടലിൽ തളരാതെ മുന്നോട്ടു പോവുക

ആണായാലും പെണ്ണായാലും കാഴ്ചയിൽ ദൈവം നൽകിയ ഒരു സൗന്ദര്യമുണ്ട് അതിനപ്പുറത്തേക്ക് നിങ്ങളുടെ സൗന്ദര്യമാകാൻ ഒരുപാട് ഘടകങ്ങളുണ്ട് നമ്മുടെ ആറ്റിട്യൂട്,ചെയ്യുന്ന പ്രവർത്തികൾ, നമ്മുടെ സംസാരം,നിങ്ങൾ നന്മകൾ എല്ലാം നിങ്ങളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്.ഒരാൾ എത്രയും സുന്ദരൻ /സുന്ദരി ആയിക്കോട്ടെ അയാളുടെ പെരുമാറ്റം മോശമായാൽ അവിടെ സൗന്ദര്യത്തിന് പ്രസക്തിയില്ല.

മനസ്സിലാണ് സൗന്ദര്യം വേണ്ടത് നന്മകൾ ചെയ്യാനും നല്ലത് കാണാനും മനസ്സുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ സുന്ദരനോ സുന്ദരിയോ ആണ്.കാഴ്ചക്കപ്പുറം നിങ്ങളെ സുന്ദരമാക്കുന്നതെന്തോ അതാണ് സൗന്ദര്യം.

സുബി വാസു. നിലമ്പൂർ.✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: