ഷീജ ഡേവിഡ്
ഭൂമിയിൽ ദൈവം ഒന്നേയുള്ളു. ദൈവം തന്ന ജീവിതം ഏറ്റവും വിലപ്പെട്ടതാണ്…. വീശിഷ്ടമാണ്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരമായ ജീവി… മനുഷ്യൻ.
മനനം ചെയ്യുന്നവൻ മനുഷ്യൻ.
ചിന്താശക്തിയാണ് അവനെ മറ്റു ള്ള ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നതു. ഈ ജീവിതം എങ്ങനെ വേണമെങ്കിലും നമുക്ക് രൂപപ്പെടുത്താം… നന്നാക്കണമെങ്കിൽ അങ്ങെനെ… വികൃതമാക്കണമെങ്കിൽ അങ്ങെനെ…. നശിപ്പിക്കണമെങ്കിൽ അങ്ങെനെ… ഏതു വേണമെങ്കിലും നമുക്ക് തെരഞ്ഞെടുക്കാം.
മറ്റൊരാൾക്കും അതിൽ പങ്കില്ല.
പുനർജ്ജന്മം ഉണ്ടെന്നു പറയപ്പെടുന്നു…
അത് മനുഷ്യനായിത്തന്നെയാവും എന്ന് എന്താണ് ഉറപ്പ്?
ഇന്ന് നാം എങ്ങോട്ടാണ് പോകുന്നത്?
നമുക്ക് പിഴയ്ക്കുന്നതെവിടെയാണ്..
നമ്മുടെ മക്കളുടെ താളംതെറ്റുന്നതെവിടെയാണ്…
നാമെല്ലാം ഒഴുകുകയാണ്. തള്ളിവരുന്ന പെരുവെള്ളപ്പാച്ചിലിൽ, ഒഴുക്കിനെതിരെ നീന്താനാവാതെ, തളർന്ന മനസ്സോടെ ഒഴുകുകയാണ്… ഇവിടെ ഒരു സ്വയം വിശകലനമാവാം.
ഒരുമിച്ചു കൂടുമ്പോൾ
ഇൻപമുണ്ടാക്കുന്നതാണ് കുടുംബം . എന്നാൽ സ്വസ്ഥതയും സമാധാനവും തകർക്കുന്ന കുടുംബന്തരീക്ഷം ഉണ്ടാകുന്നതെങ്ങനെ… എന്ത്കൊണ്ട.. ആരാണ്
നഷ്ടപ്പെടുത്തുന്നത്….
ചിന്തിക്കാൻ ആർക്കു സമയമില്ല. ചിന്തിക്കുന്നവർ അത് ഗൗരവം ആയി എടുക്കുന്നില്ല.
സ്വന്തം വീട്ടിൽ നിന്നാണ് കുഞ്ഞുങ്ങൾ പഠനം തുടങ്ങുന്നത്. നമ്മുടെ മക്കൾക്ക് കണ്ടുപഠിക്കാൻ എന്തുണ്ട് വിട്ടീൽ..,.. മാതാപിതാക്കൾ…………
ഇഷ്ടനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കി പ്രതികരിക്കാൻ സാധിക്കാത്തവർ.. വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു വേണ്ടപോലെ ചെയ്യാൻ പറ്റാത്തവർ…. കുടുംബബന്ധങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാത്തവർ… പട്ടിണിയും പരി വ ട്ടവും മൂലം നട്ടം തിരിയുന്നവർ…. തൊഴിൽ നഷ്ടപ്പെട്ടു പെരുവഴിയിലായവർ…. മയക്കുമരു ന്നിനും ലഹരിക്കുമടിമപ്പെട്ടു
കുറ്റ കൃത്യങ്ങളിൽ അകപ്പെടുന്നവർ….
കാരണങ്ങളേറെയാണ്.
നമ്മുടെ തളപ്പിഴയ്ക്ക് കാരണം എന്തെന്ന് നമുക്ക് നന്നായി അറിയാം.. എല്ലാറ്റിനെയും നമുക്ക് അതിജീവിക്കാഈശ്വരനിൽ പൂർണമായും വിശ്വസിക്കുക… സഹജീവികളെ സ്നേഹിക്കുക…. സ്വന്തം കർമം എന്തെന്ന് മനസ്സിലാക്കി അർപ്പണബോധത്തോടെ കർമം ചെയ്യുക…. അവകാശങ്ങൾ പോലെ തന്നെ ഓരോ വ്യക്തിക്കും കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ട്. വ്യക്തി അയാളുടെ മാത്രം സ്വന്മല്ല മറ്റു പലർക്കും കൂടിയുള്ളതാണ്
വ്യക്തി നന്നായാൽ കുടുംബം നന്നാവും.. കുടുംബം നന്നായാൽ സമൂഹം നന്നാവും… സമൂഹം നന്നായാൽ രാഷ്ട്രം നന്നാവും…
ഓർക്കുക…. വ്യക്തിയിൽ നിന്നും തുടങ്ങിയേ
മതിയാവൂ..
Nice article .
Well done !! Good introspection. Always bring the change from us
Well done , Poweful word to Change the mind.
Very well written..keep up the work.
വളരെ നന്നായി. കാലോചിതമായ ചിന്തകളും എഴുത്തും.