(സർവ്വശ്രീ പി. കെ. ഗോപാലകൃഷ്ണൻ, എം. കെ കെ.നായർ, ഡോക്ടർ എം. എസ്. ജയപ്രകാശ്, രവീന്ദ്രൻ തുടങ്ങിയവരുടെ പുസ്തകങ്ങളും ലേഖനങ്ങളും ആസ്പദമാക്കി തയ്യാറാക്കിയ ചരിത്രാന്വേഷണം)
നസ്രാണിയും ബുദ്ധമത പുരോഹിതനായ നമ്പുതിരോയുമായി ആദ്യനൂറ്റാണ്ടുകളിൽ ഉണ്ടായ ബന്ധം സാവധാനത്തിൽ വികസിച്ച് മലയാള ബ്രാഹ്മണരായ നമ്പൂതിരിയും ആയുള്ള അടുപ്പത്തിൽ ചെന്നെത്തുന്നു. പ്രാദേശികരിലെ, ചില ഉന്നതർ ആദ്യനൂറ്റാണ്ടുകളിൽ ക്രിസ്തുമതം സ്വീകരിച്ചു. അവരുടെ സങ്കരത്തിൽ നിന്നും ഉണ്ടായവരാണ് നമ്പൂതിരി പാരമ്പര്യം പറയുന്നത്. പാറായി തരകന്റെ പറമ്പിൽ പാർക്കുന്നവരും പാറായി എന്ന് പറയുന്നത് പോലെയുള്ള കള്ള നാണ്യങ്ങളും കൂട്ടത്തിൽ ഉണ്ടാകാം. പ്രതാപവാന്മാരും ഭൂവുടമകളുമായ നമ്പൂതിരിമാരെ പ്രീതിപ്പെടുത്തി സ്വന്തം കാര്യം നേടാൻ ഉള്ള പ്രവണതയും ഈ വേഷപ്പകർച്ചയിൽ കാണാം.
കേരളത്തിൽ ആദ്യം ജ്ഞാന സ്നാനപ്പെട്ടത് നമ്പൂതിരികൾ ആണെന്നാണ് ഐതിഹ്യം. എന്നാൽ ഈ ഐതിഹ്യത്തെ വിമർശനപരമായി വിലയിരുത്തിയാൽ ലഭിക്കുന്ന ചിത്രമാണ് ഇവിടെ കൊടുക്കുന്നത്. മേലെഴുതിയ കാര്യങ്ങളുടെ നാൾവഴി ഇപ്രകാരം ഉണ്ടാക്കാം.
1. ബി.സി.ഇ. നാല്പതാം നൂറ്റാണ്ട് (ആറായിരം വർഷങ്ങൾക്ക് മുമ്പേ) ഇവിടെ ദ്രാവിഡരെ കാണുന്നു.
2. ബി. സി. ഇ. ആറാം നൂറ്റാണ്ടിൽ യഹൂദ കുടിയേറ്റം
3. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ജൈന, ബുദ്ധ മതങ്ങൾ വരുന്നു.
4. സി. ഇ. ഒന്നാം നൂറ്റാണ്ടിൽ വീണ്ടും യഹൂദ കുടിയേറ്റം- തോമാശ്ലീഹായുടെ വരവിന്‍റെ സാഹചര്യത്തെളിവുകൾ-നമ്പുതിരോ–ബുദ്ധ മത പുരോഹിതർ
5. സി. ഇ. രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ സാന്നിധ്യത്തിന്‍റെ ചരിത്ര തെളിവ്.
6. സി. ഇ. മൂന്നാം നൂറ്റാണ്ടിൽ – ആര്യ വംശജർ പയ്യന്നൂരിൽ എത്തി സൂത്ര പ്രയോഗത്തിലൂടെ നമ്പൂതിരി ചമയുന്നു.
7. സി. ഇ. നാലാം നൂറ്റാണ്ടിൽ കാസർകോട് വഴി കൂടുതൽ ആര്യൻമാർ നമ്പൂതിരി വേഷത്തിൽ-സിറിയയിൽനിന്ന് കാനായി തൊമ്മൻറെ നേതൃത്വത്തിൽ ക്രിസ്ത്യൻ കുടിയേറ്റം. (ക്നാനായക്കാർ നമ്പൂതിരി ബന്ധം പറയുന്നില്ല)
8. സി. ഇ. അഞ്ചാം നൂറ്റാണ്ട്- ക്ഷേത്രങ്ങളുടെ ഉത്ഭവം- നമ്പൂതിരി പൂജാരി ആകുന്നു. ആളുകളുടെ വിശ്വാസം ആർജ്ജിച്ച് ഭൂമിയുടെ ഉടമ ആകുന്നു.
9. സി. ഇ. ആറാം നൂറ്റാണ്ട്- നമ്പൂതിരിക്ക് കൂടുതൽ കൃഷിഭൂമി.
10. സി. ഇ. ഒമ്പതാം നൂറ്റാണ്ട്- വൈദിക പാരമ്പര്യമുള്ള ഹിന്ദുത്വ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ഉദയം- ജൈനരുടെ തകർച്ച-ബുദ്ധമത ക്ഷയം- വൈദ്യൻമാർക്ക് മൂസത് എന്ന ബ്രാഹ്മണ പദവി- പൂജാരിമാർക്കും ഗുരുക്കന്മാർക്കും നമ്പൂതിരി പദവി.
11. എ. ഡി. പതിനാലാം നൂറ്റാണ്ട്- വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ (മുസിരിസ്) തുറമുഖത്തിന്‍റെ നാശം- കൊച്ചി തുറമുഖത്തിന്‍റെ തുടക്കം.
12. എ.ഡി. പതിനഞ്ചാം നൂറ്റാണ്ട്- പോർച്ചുഗീസുകാരുടെ വരവ് – ആദിമ ക്രിസ്ത്യാനികൾക്ക് സുറിയാനിക്കാർ എന്ന പേര്- വിദേശ മിഷനറി പ്രവർത്തനം മൂലം ലത്തീൻകാർ കേരളത്തിൽ.
13.എ. ഡി. പതിനാറാം നൂറ്റാണ്ട്—തമിഴിന്‍റെ കൂടെ സംസ്കൃതം കലർന്ന് തുഞ്ചത്തെഴുത്തച്ഛന്‍റെ പിതൃത്വത്തിൽ ഭാഷ മലയാളം ആകുന്നു.– ഉദയംപേരൂർ സൂനഹദോസ്.
{Xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx}
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട ✍