മലയാളി മനസ് റസിഡന്റ് എഡിറ്റർ ഫാദർ ജോൺ ശങ്കരത്തിലിന്റെയും, ആനി ജോൺ ശങ്കരത്തിലിന്റെയും മകൻ അജു ജോ ശങ്കരത്തിലും, കാർത്തികപ്പള്ളി ഉപ്പേരിൽ തോമസ് മാത്യുവിന്റെയും, എലിസബേത്ത് മാത്യുവിന്റെയും മകൾ അശ്വതി ആൻ മാത്യുവും (ഇരുവരും പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചനീയറിംഗ് കോളേജ് പ്രഫസർമാർ) തമ്മിലുള്ള വിവാഹം ജനുവരി 11 -നു തിങ്കളാഴ്ച നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെയും, ബാഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെയും പ്രധാന കാർമ്മികത്വത്തിലും അനേകം വൈദീകരുടെ സഹകരണത്തിലും കോട്ടയം ചെറിയപള്ളി ഓർത്തഡോൿസ് മഹായിടവകയിൽ വച്ച് നടത്തപ്പെട്ടു.
നവദമ്പതികൾക്ക് മലയാളി മനസ്സിന്റെ എല്ലാവിധ മംഗളാശംസകളും നേരുന്നു ..!!!
