ഇത് രസകരമായ ഒരു കുറിപ്പാണ്….
[മൂവാറ്റുപുഴ പാലം (നിർമ്മാണ കണക്ക്)]
പാലം പണി തുടങ്ങി : 1913
ചീഫ് എൻജിനീയർ : എമറാൾഡ്
വർത്തമാനകാലത്തെ രാജാവ് :
ശ്രീമൂലംതിരുനാൾ രാമവർമ്മതമ്പുരാൻ
തട്ടാന്മാർ : 20
(കല്ലുവലിക്കാൻ )ആനകൾ : 6
ഒരു ചാക്ക് സിമെൻ്റ്: അഞ്ചുരൂപ
ബലപരീക്ഷണത്തിന് ഉപയോഗിച്ച ആനകൾ : 12
കല്ലുകൾ ചെത്തുവാൻഉപയോഗിച്ച പണം: ഒരുലക്ഷം
കാലുകൾ നിർമ്മിക്കാൻ ഉപയോഗിച്ച പണം: ഒരു ലക്ഷം
ആകെ ചെലവ് : മൂന്ന് ലക്ഷം
നീളം: 105 മീറ്റർ
വീതി : 4.65 മീറ്റർ
പാലം പണി അവസാനിച്ചു: 1914 ]
(മൂവാറ്റുപുഴ പട്ടണത്തെ രണ്ടായി മുറിച്ചൊഴുകുന്ന നദിയ്ക്ക് കുറുകെ നിർമ്മിച്ച പഴയപാലത്തിന്റെ
കണക്കുകൾ കുറിച്ച പുരാരേഖയാണിത് .
പ്രിയസുഹൃത്തും, സഹപാഠിയുമായ മുരളി അയച്ചു തന്നത് )
#
കിഴക്കൻ മലനാടിന് ഐശ്വര്യം പകരുന്ന മനോഹരിയായ ‘മൂവാറ്റുപുഴയാറി ‘ൻ്റെ തീരത്തിലൂടെയാവാം ഇന്നത്തെയാത്ര.
നിരവധി കുഞ്ഞരുവികൾ ചേർന്ന്
രൂപം കൊള്ളുന്ന നദിയാണ് മൂവാറ്റുപുഴയാർ.
പശ്ചിമഘട്ടത്തിലെ തരംഗം, കാനം കുന്നുകളിൽ നിന്നാരംഭിയ്ക്കുന്ന പ്രധാന പോഷകനദിയായ തൊടുപുഴയാർ,
ഇടുക്കി വൈദ്യുത പദ്ധതിയിൽ നിന്നും മുറതെറ്റാതെ കാഞ്ഞാർനദിയിലൂടെ ലഭിക്കുന്ന ജലവുമായി തൊടുപുഴപ്പട്ടണത്തിലൂടെ ഏതു കൊടിയ വേനലിലും വറ്റാതെയൊഴുകി വന്ന് ‘ത്രിവേണി’ സംഗമസ്ഥാനത്തുവച്ച് കോതയാറും, കാളിയാറുമായൊന്നിച്ച് മൂവാറ്റുപുഴയായിത്തീരുന്നു.
ഇവിടെയാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മൂവാറ്റുപുഴ പട്ടണം!
തീരത്തിന് മൂവാറ്റുപുഴയെന്ന മനോഹരമായ പേരുനൽകി ഒഴുകുന്ന മൂവാറ്റുപുഴയാറിന് 121 കിലോമീറ്റർ നീളമുണ്ട്.
ഇടുക്കി, എറണാകുളം ജില്ലകളെ ഫലഭൂയിഷ്ഠമാക്കുന്ന നദിയുടെ യാത്രാ വഴികൾ വിചിത്രവും രസകരവുമാണ്.
പുരാതന ദേവാലയമായ മൂവാറ്റുപുഴ പുഴക്കരക്കാവ്ക്ഷേത്രം ഈ ത്രിവേണി സംഗമത്തിലാണ്.
അതിപുരാതനവും, കടമറ്റത്ത് കത്തനാരുടെ പേരിൽ പ്രസിദ്ധിയാർജിച്ചതുമായ കടമറ്റം പള്ളി, കർണ്ണാടക സംഗീത വിദ്വാനായിരുന്ന ഷഡ്കാല ഗോവിന്ദമാരാരുടെ സ്മാരകം, പിറവം വലിയപള്ളി, 1800 വർഷത്തോളം പഴക്കമുള്ള പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം, ജ്യോതിഷത്തിന് പുകഴ്പെറ്റ പാഴൂർ പടിപ്പുര എന്നിവയും, കാർഷികമേഖലയായ പിറവം പട്ടണവും മൂവാറ്റുപുഴയാറിന്റെ തീരത്താണ്.
പിറവത്തു നിന്നൊഴുകി വെട്ടിക്കാട്ട്മുക്ക് വച്ച് പുഴ രണ്ടായിപിരിഞ്ഞ് മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നീ പേരുകളിൽ വേമ്പനാട്ട് കായലിൽ പതിയ്ക്കുന്നു.
കാളിയാർ പുഴയിലൂടെ നീന്തിത്തുടിച്ചും, പഞ്ചാരമണൽപ്പരപ്പിൽ ഓടിക്കളിച്ചും
വളർന്ന എനിയ്ക്കവൾ ജീവൻ്റെ ഭാഗമാണ്.
വർഷകാലത്ത് കലിതുള്ളിയൊഴുകുന്ന ഇവൾ ഏതാണ്ടെല്ലാ വർഷങ്ങളിലും മൂവാറ്റുപുഴയെ, മുക്കിത്തോർത്തിയെടുക്കാറുണ്ടെങ്കിലും
“മോറ്റ് ഴ” ക്കാരുടെ ( “മൂവാറ്റുപുഴ” ….നാട്ടുകാർക്ക്
“മോറ്റ് ഴ”യാണ് ) പ്രിയങ്കരിയാണവൾ.
സുജ ഹരി ( കടപ്പാട് )
മുവാറ്റുപുഴയുടെ ജാതകം തന്നെ കുറിച്ചിരിക്കുന്ന ലേഖനം. ്്്് തൂലികയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
സ്നേഹപൂർവ്വം ദേവു