17.1 C
New York
Tuesday, October 4, 2022
Home Special നദികൾസ്നേഹപ്രവാഹങ്ങൾ: പമ്പയാർ

നദികൾസ്നേഹപ്രവാഹങ്ങൾ: പമ്പയാർ

തയ്യാറാക്കിയത്: സുജ ഹരി, തൃപ്പൂണിത്തുറ

പമ്പയാർ

‘പാപം’… മറിച്ചിട്ടാൽ ‘പംപാ’
പാപം… മരിച്ചീടാൻ പമ്പ
പാപനാശിനി…. പമ്പ……….

പമ്പാനദിയുടെ പ്രാധാന്യം വിളിച്ചോതുന്ന
ഗാനഗന്ധർവ്വന്റെ, മനോഹര ഈരടികളെ ഓർമ്മപ്പെടുത്തി, പതഞ്ഞൊഴുകുന്ന പമ്പയുടെ തീരങ്ങളിലൂടെയാവാം ഇന്നത്തെ യാത്ര…

കേരളത്തിലെ നദികളിൽ, നീളം കൊണ്ട് മൂന്നാം സ്ഥാനം അലങ്കരിക്കുന്ന പമ്പാനദിക്ക് 176 കിലോമീറ്റർ നീളമുണ്ട്. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പ “ദക്ഷിണ ഭാഗീരഥി”യെന്നും വിളിക്കപ്പെടുന്നു

പമ്പയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  പീരുമേടിലെ  ‘പുളിച്ചിമല’ യിലാണ്‌. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ കൂടി ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ,  അച്ചൻ‌കോവിലാർ  എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. 

കുട്ടനാട്ടിലെ പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌. അതു കൊണ്ടാവാം കുട്ടനാട് ‘പമ്പയുടെ ദാനം ‘ എന്നറിയപ്പെടുന്നത്.
പൗരാണിക കാലത്ത്, ബാരിസ് എന്ന പേരിൽ അറിയപ്പെട്ട പമ്പ, ‘തിരുവിതാംകൂറിന്റെ ജീവനാഡി’ യാണ്.

കേരളത്തിലെ സാമൂഹികവും മതപരവുമായ പല മേഖലകളിലും പമ്പാനദിയുടെ സാന്നിദ്ധ്യമുണ്ട്.  1896-ൽ ആരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ, 
മാരാമൺകൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ തുടങ്ങിയവ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തുന്നത്.

ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ പരുമലപ്പള്ളി, എടത്വപള്ളി,ക്രിസ്തുശിഷ്യനായ 
സെന്റ്തോമസ് സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്ന നിരണം പള്ളി, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറന്മുള ക്ഷേത്രം, കേരളത്തിലെ പഞ്ചസാര ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർഫാക്ടറി എന്നിവയും പമ്പാതീരത്തു തന്നെ. ‘പെരുന്തേനരുവി ‘ വെള്ളച്ചാട്ടം പമ്പാനദിയിലാണ്. കിഴക്കൻ ‘മലഞ്ചരിവുകളുടെ റാണി’ യായ റാന്നിപട്ടണം പമ്പയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നു.

കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കും, ചമ്പക്കുളം വള്ളംകളിയ്ക്കും പമ്പാനദി ആതിഥ്യമരുളുന്നു. സ്വാമിഅയ്യപ്പനെക്കുറിച്ചുള്ള  ഐതിഹ്യകഥകളിലും പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്. നാൽപതു ലക്ഷത്തോളം പേർ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന പമ്പാനദിയുടെ തീരത്ത് നീലക്കൊടുവേലി, നിറമ്പല്ലി (നോഹയുടെ പെട്ടകം പണിതതെന്ന് കരുതപ്പെടുന്ന മരം) തുടങ്ങിയ അപൂർവ്വയിനം സസ്യങ്ങളുമുണ്ട്.

നാടുകടത്തുക എന്നർത്ഥമുള്ള
‘പമ്പ കടക്കുക ‘ എന്ന ഭാഷാപ്രയോഗം പമ്പാനദിയുമായി ബന്ധപ്പെട്ടതാണ്.

പമ്പാനദിയും, പ്രധാന പോഷകനദികളായ അച്ചൻകോവിലാർ, മണിമലയാർ എന്നിവയും ഇന്ന് വിവിധതരം പാരിസ്ഥിതികപ്രശ്നങ്ങളെ നേരിടുന്നുണ്ട്. പമ്പാനദിയെ മാലിന്യ മുക്തമാക്കുന്നതിനായി “പമ്പാ ആക്ഷൻ പ്ലാൻ ” രൂപികരിച്ചിട്ടുണ്ട്.
വേമ്പനാട്ടു കായലിന്റെ പ്രധാന ജലസ്രോതസ്സായ പമ്പയുടെ നാശം, ഇപ്പോൾ തന്നെ ശോഷിച്ച നിലയിലുള്ള വേമ്പനാട്ടുകായലിന്റെ, സമ്പൂർണ്ണ നാശത്തിന് കാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.

അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്ന,
ആ ജൈവപ്രവാഹം 2018ലെ മഹാപ്രളയകാലത്ത് ചെറുതല്ലാത്ത ദുരിതങ്ങൾ തീരവാസികൾക്ക് സമ്മാനിച്ചെങ്കിലും, അവർ പമ്പയെ നെഞ്ചോടു ചേർത്ത്, ജീവജലവും, സ്നേഹവും സ്വീകരിച്ചു കൊണ്ടേയിരിക്കുന്നു.

സുജ ഹരി ( കടപ്പാട്)

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: