(11.04.2021 മുതൽ 17-4-2021 വരെ)
- മേടക്കൂറ്: (അശ്വതി,ഭരണി, കാര്‍ത്തിക1/4)
പല ആഗ്രഹങ്ങളും സാധിക്കാൻ കഴിയും. ഭൂമി, ഗൃഹ നിർമാണ പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും. മംഗളകർമത്തിൽ പങ്കെടുക്കുവാൻ അവസരങ്ങൾ വന്നു ചേരും
ഇടവക്കൂറ്: (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
മന സംതൃപ്തിയും ഊർജവും കുറയാൻ ഇടയുള്ള വാരമാണ്. ആത്മ വിശ്വാസത്തോടെയും ശുഭചിന്തയുടെയും കാര്യങ്ങളെ സമീപിക്കുക.
മിഥുനക്കൂറ്: (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുള്ള വാരമാണ് അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 1/4, പൂയം,ആയില്യം)
ഏർപ്പെടുന്ന കാര്യങ്ങളിൽ പലതിലും അനായാസേന വിജയം ഉണ്ടാകുന്നതാണ്. അലസത മൂലം മാറ്റി വച്ചിരുന്ന പല കാര്യങ്ങളും ചെയ്തു പൂർത്തിയാക്കാൻ സാധിക്കും.
ചിങ്ങക്കൂറ്: (മകം, പൂരം,ഉത്രം 1/4)
പ്രതീക്ഷയും ആത്മ വിശ്വാസവും നിറയുന്ന വാരമായിരിക്കും. അധികാരികളും സഹ പ്രവർത്തകരും സ്നേഹത്തോടെ പെരുമാറും. സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
കന്നിക്കൂറ്: (ഉത്രം 3/4,അത്തം, ചിത്തിര1/2)
മനസമ്മർദം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ കരുതണം. വേണ്ടത്ര ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ വിഷമതകൾ ഒഴിവാകും.
തുലാക്കൂറ്: (ചിത്തിര1/2,ചോതി, വിശാഖം3/4)
പ്രതീക്ഷിക്കുന്ന രീതിയിൽ ലാഭവും ധനനേട്ടവും വരാൻ പ്രയാസമുള്ള വാരമാണ്. പ്രധാന ജോലികൾ കൂടുതൽ ജാഗ്രതയോടെ നിർവഹിക്കാൻ ശ്രദ്ധിക്കുക.
വൃശ്ചികക്കൂറ്:(വിശാഖം1/4, അനിഴം,തൃക്കേട്ട)
സാമ്പത്തിക ലാഭവും തൊഴിൽ നേട്ടവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും അനുകൂല സമീപനങ്ങൾ ഉണ്ടാകുന്നത് ആശ്വാസകരമാകും.
ധനുക്കൂറ്: (മൂലം,പൂരാടം,ഉത്രാടം 1/4)
അത്ര അനുകൂലമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കണം. ശ്രദ്ധയോടെ നീങ്ങിയാൽ പരാജയങ്ങൾ ഒഴിവാകും. ഏഴര ശനിദോഷം അവസാനഭാഗമാന്ന് –
മകരക്കൂറ്: (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
അധിക പരിശ്രമം കൂടാതെ കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്. വ്യക്തിബന്ധങ്ങളും പ്രണയവും ദാമ്പത്യവും കൂടുതൽ മെച്ചമാകും.
കുംഭക്കൂറ്: (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
അദ്ധ്വാനവും പരിശ്രമവുംവർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. വാരo അനുകൂലമല്ല എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കുക.
മീനക്കൂറ്: (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
സർക്കാർ, കോടതി, നിയമ സംബന്ധമായ കാര്യങ്ങൾ ഒക്കെ അനുകൂലമായി ഭവിക്കും. തടസ്സങ്ങൾ അകന്ന് കാര്യങ്ങൾ അനുകൂലമാകും.
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ