പരപ്പനങ്ങാടി: ഉത്തർപ്രദേശിൽ നടന്ന മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ രണ്ട് വെള്ളി മെഡൽ നേടിയ ഷീബ രമേഷ് മലയാളിയുടെ അഭിമാനമായി. ജാവലിൻ ത്രോയിലും 400 മീറ്റർ റിലേയിലുമാണ് ഷീബ വെള്ളിമെഡൽ നേടിയത്. മാർച്ചിൽ നടന്ന സംസ്ഥാന മീറ്റിൽ ഇവർ വെള്ളിമെഡൽ നേടിയിരുന്നു. സ്കൂൾ, ക്ലബ് തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജിലെ സീനിയർ വനിത ഫുട്ബാൾ ടീം മാനേജരായും കായിക രംഗത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ചെട്ടിപ്പടി നെടുവ സിഎച്ച്സിയിലെ ജീവനക്കാരിയാണ്. പരപ്പനങ്ങാടി ചുടലപ്പറമ്പിനടുത്തെ കുറുപ്പൻകണ്ടി രമേഷാണ് ഭർത്താവ്. മകൾ: അനുശ്രീ.