17.1 C
New York
Wednesday, January 19, 2022
Home Special ദേശീയ യുവജന ദിനം ജനുവരി 12 (ലേഖനം)

ദേശീയ യുവജന ദിനം ജനുവരി 12 (ലേഖനം)

യുവത്വം…… ജീവിതത്തിലെ വസന്തകാലം, ശക്തിയും ചൈതന്യവും ഓജസ്സും തേജസ്സും നൽകുന്ന അവസ്ഥ. യുവാക്കളാണ് രാഷ്ട്രത്തിന്റെ സമ്പത്ത് , രാഷ്ട്രവികസനത്തിലെ പങ്കാളികൾ….രാഷ്ട്രത്തെ നയിക്കേണ്ടവർ. എന്നാൽ ഇന്നത്തെ യുവാക്കൾ ഏതു ദിശയിലേയ്ക്കാണ് ചലിക്കുന്നതെന്നു മനസ്സിലാക്കിയാൽ നാം ആശങ്കയിൽ ആഴ്ന്നു പോകും.

“ഉണരുക…. എഴുന്നേൽക്കുക….
ഇനി ഉറങ്ങാൻ സമയമില്ല… എല്ലാ പ്രതിബന്ധങ്ങളെയും തോൽപ്പിക്കാനുള്ള കരുത്തു നിങ്ങളിൽ ഉണ്ട് ” എന്ന് യുവാക്കളെ ഉദ്ബോധിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്.

അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12ദേശീയ യുവജന
ദിനമായി ആചരിക്കുവാൻ 1984ൽ ഭാരത സർക്കാർ തീരുമാനിക്കുകയുണ്ടായി. അങ്ങനെ 1985മുതൽ എല്ലാ ജനുവരി 12ഉംദേശീയ യുവജന ദിനമായി ആചരിച്ചുവരുന്നു.

വിശ്വനാഥൻ ദത്തന്റെയും ഭുവനേശ്വരിദേവിയുടെയും മകനായി 1863 ജനുവരി 12ന്സ്വാമിവിവേകാനന്ദൻ കൽക്കത്തയിൽ ജനിച്ചു. നരേന്ദ്രൻ എന്നായിരുന്നു ചെറുപ്പത്തിലെ പേര്. 1871ൽ അദ്ദേഹത്തിന്റെ എട്ടാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.1884ൽ കൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്നും ബിരുദപഠനം കഴിഞ്ഞു.

മഹാനായ നേതാവും ചിന്തകനും തത്വചിന്തകനുമായിരുന്നു അദ്ദേഹം . എങ്കിലും ആത്മീയമായ ഒരു വിഷമസന്ധിയിലായിരുന്ന അദ്ദേഹം. 1881ൽ തന്റെ ആത്മീയ ഗുരുവായശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ആശയങ്ങളും തത്വചിന്തകളും സ്വാമി വിവേകാനന്ദനെ ഏറെ സ്വാധീനിച്ചു. പിതാവിന്റെ വിയോഗത്തോടെ തന്റെ ആത്മീയ ഗുരുവുമായുള്ള ബന്ധം കൂടുതൽ ദൃഡമായി 1885ൽ ഗുരു കാൻസർ ബാധിതനായതോടെ അദ്ദേഹത്തെ വളരെ ശ്രദ്ധയോടെ സംരക്ഷിക്കുവാൻ തുടങ്ങി.

കൽക്കത്തയിലെ രാമകൃഷ്ണമിഷനും രാമകൃഷ്ണമഠവും സ്ഥാപിച്ചു.1893ൽ “എന്റെ സഹോദരീസഹോദരന്മാരേ “എന്ന് അഭിസംബോധന ചെയ്തു കൊണ്ട് അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തിലൂടെ വിശ്വപൗരത്വത്തിലേയ്ക്ക് ഉയർന്ന കർമകുശലൻ. അദ്ദേഹം ഉയർത്തിയ തത്ത്വശാസ്ത്രവും നടപ്പിൽ വരുത്താൻ ശ്രമിച്ച ആശയങ്ങളും ഭാരത യുവത്വത്തിന് അതിരറ്റ പ്രചോദനം നൽകുന്നവയാണ്.

ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിൽ നിന്നും ഗുരുവായ ശ്രീരാമ കൃഷ്ണ പരമഹംസനിൽ നിന്നും പ്രചോദന മുൾക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗങ്ങളും രചനകളും യുവാക്കൾക്ക് എന്നും പ്രചോദനമേകുന്നവയാണ്.

ഇന്ന് യുവാക്കൾ പലരും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോവുകയാണ്. ലക്ഷ്യ ബോധമില്ലാതെ, മൂല്യങ്ങൾക്കോ ബന്ധങ്ങൾക്കോ തെല്ലും വില കൽപ്പിക്കാതെ എന്ത് അക്രമപ്രവർത്തനങ്ങളും നടത്താൻ തയ്യാറാകുന്നവർ., ലഹരിയിൽ മയങ്ങി മരിക്കുന്നവർ, കൊല്ലും കൊലയും നടത്താൻ മടിക്കാത്തവർ.ദിവസവും കോടിക്കണക്കിനു രൂപയുടെ ലഹരി വസ്തുക്കളാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നും പിടികൂടുന്നത്. കാരണങ്ങൾ എന്തായാലും ഇവയെല്ലാം യുവാക്കളെ ആപത്തിലേക്കാണ് നയിക്കുന്നത്.

“ജന്മഭൂമിക്കൂ വേണ്ടി എല്ലാം ത്യജിച്ചു
പ്രവർത്തിക്കുവാൻ, എന്തിന് തന്റെ ജീവൻ പോലും ആ മാതാവിന് സമർപ്പിക്കുവാൻ തയ്യാറുള്ള ചില യുവാക്കളെങ്കിലും നമുക്കുണ്ടാവണം.എങ്കിലേ നാടിന്റെ യഥാർത്ഥ മുന്നേറ്റം സാ ദ്ധ്യമാകൂ.”

“തീപ്പന്തം പോലെ എരിയുന്ന നിങ്ങളുടെ ആവേശത്തെ നാനാ ദിക്കിലേയ്ക്കും പരത്തുക “
“കുംഭകർണനെപ്പോലെ ഉറങ്ങിയും പ്രതികരണശേഷി നഷ്ടപ്പെട്ടു പൗരുഷത്വമില്ലായ്മയുടെ പ്രതീകങ്ങളായി മാറിയും കഴിഞ്ഞുകൂടുന്ന നമ്മുടെ നാട്ടിലെ പുതിയ തലമുറ
യെ തട്ടിയുണർത്തുക എന്നതാണ് എന്റെ ആഗ്രഹം “.


ഭാരതത്തിന്റെ പാരതന്ത്ര്യത്തിന് ആംഗലേയരെയല്ല അദ്ദേഹം കുറ്റപ്പെടുത്തിയത്. മറിച്ചു, തമ്മിലടിച്ചു കഴിഞ്ഞിരുന്ന ഭാരതീയരെത്തന്നെയാണ്. അതു കൊണ്ടാണ് യുവാ ക്കളോട് സട കുടഞ്ഞെഴുന്നേറ്റ് ഒരുമിച്ചു മുന്നേറാൻ അദ്ദേഹം ആഹ്വാനം
ചെയ്തത്.

1902 ജൂലൈ 4ന് അദ്ദേഹം ഇഹാലോകവാസം വെടിഞ്ഞു.

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും
ആശംസകൾ നേരുന്നു.

ഷീജ ഡേവിഡ് ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന്

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22 നു നടക്കും.മത്സരങ്ങൾ ഫ്‌ളവേഴ്സ്...

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...
WP2Social Auto Publish Powered By : XYZScripts.com
error: