17.1 C
New York
Tuesday, May 17, 2022
Home Special ദൃശ്യകലകൾ (11) - ചവിട്ടുനാടകം

ദൃശ്യകലകൾ (11) – ചവിട്ടുനാടകം

തയ്യാറാക്കിയത്: ശ്രീകുമാരി അശോകൻ

പോർട്ടുഗീസുകാരുടെ വരവിനുശേഷം ഇവിടെയുണ്ടായ കലാരൂപമാണ് ചവിട്ടുനാടകം. കേരളത്തിൽ ക്രിസ്തീയ പള്ളികളുടെ രക്ഷകർത്തൃത്തിൽ ജനിച്ച ഒരു മാതൃകാ കലാരൂപമാണിത്. പതിനേഴും പതിനെട്ടും ശതകങ്ങളിലായി കഥകളിക്ക് ബദൽരൂപമെന്ന നിലയ്ക്ക് ക്രിസ്ത്യാനികളായ പ്രേക്ഷകർക്കു രസിക്കത്തക്കവിധം ക്രിസ്ത്യൻ മതാധികാരികൾതന്നെ വികസിപ്പിച്ചെടുത്ത കലാരൂപമാണിത്. യൂറോപ്പിലെ മിഷനറിമാരുടെ സഹായം ഈ കലാസംവിധാനത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തീയ പ്രേക്ഷകർക്കു രസിക്കത്തക്കവിധം ബൈബിൾ കഥകൾക്ക് രംഗാവതരണം നൽകിയിരിക്കുകയാണ് ചവിട്ടുനാടകത്തിൽ. കഥകളിയിൽ ഹിന്ദു പുരാണകഥകൾ അവതരിപ്പിക്കുന്നതുപോലെ തന്നെയാണിത്.

തമിഴ്നാട്ടിൽ നിന്നും വന്ന ക്രിസ്ത്യൻ പണ്ഡിതന്മാരായ ചിന്നതമ്പിയും വേദനായകം പിള്ളയുമാണ് മട്ടാഞ്ചേരിയിൽ വച്ചു ഈ കലാരൂപത്തിന് തുടക്കം കുറിച്ചത്.ചവിട്ടുനാടകത്തിൽ നടന്മാർ സംസാരിക്കുകയും പാടുകയും ചെയ്യുന്നു. കണ്ഠസംഗീതം, വാദ്യസംഗീതം, സംഭാഷണം എന്നിവയെല്ലാം ചവിട്ടുനാടകത്തിലെ മുഖ്യാംശങ്ങളാണ്. ഗാനത്തിനും മേളത്തിനും അനുസൃതമായി തടികൊണ്ട് നിർമ്മിച്ച വേദിയിൽ ചവിട്ടി താളം പിടിക്കുന്നതാണ് ഒരു സവിശേഷത. ചവിട്ടുന്നതും അഭിനയിക്കുന്നതും ഈ കലയുടെ മുഖ്യാംശങ്ങളായതുകൊണ്ടു തന്നെയാണ് ചവിട്ടുനാടകം എന്ന് ഇതിന് പേര് ലഭിച്ചതും. പലകയിൽ ചവിട്ടി വലിയ ശബ്ദം പുറപ്പെടുവിക്കുന്നതുകൊണ്ട് ‘തട്ടുപൊളിപ്പൻ ‘ എന്നൊരു പേരുകൂടി മാറാപ്പേരായി ഇതിന് ലഭിച്ചിട്ടുണ്ട്. പ്രോത്സാഹനം വേണ്ടത്ര ലഭിക്കാത്തതിനാൽ ഇത്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും കൊച്ചി പ്രദേശത്തു ഏതാനും ചവിട്ടുനാടക സംഘങ്ങൾ ഇന്നുമുണ്ട്.

കേളികെട്ടോടുകൂടി ആരംഭിച്ച ശേഷം ഈശ്വര സ്തുതി, ഗുരുവന്ദനം മുതലായ ചടങ്ങുകൾ അവതരിപ്പിക്കുന്നു. വിദൂഷകനാണ് പ്രധാന കഥാപാത്രം. ഹാസ്യദ്യോതകമായ വേഷം ധരിച്ചുവരുന്ന വിദൂഷകൻ സംഭാഷണത്തിൽ ഹാസ്യം കലർത്തി കഥ അവതരിപ്പിക്കുന്നു. കടുത്ത നിറത്തിലുള്ള തുണികൊണ്ടുള്ള വേഷവിധാനത്തിന് പുറമേ കടലാസും കിന്നരികളും പട്ടും ഉപയോഗിച്ച് വേഷം കെട്ടുന്നു. തലയിൽ കിരീടവും ഉണ്ടായിരിക്കും. കാറൽമാൻ ചക്രവർത്തിയുടെ വീരകഥകളടങ്ങിയ കാറൽമാൻചരിതമാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചു പോരുന്നത്. ഇത്‌ കൂടാതെ ജനോവ, ജ്ഞാനസുന്ദരി എന്നീ കഥകളും ചവിട്ടുനാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

തയ്യാറാക്കിയത്: ശ്രീകുമാരി അശോകൻ

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: