17.1 C
New York
Thursday, August 11, 2022
Home Special ദുരിതപർവം കടന്ന്

ദുരിതപർവം കടന്ന്

സി. കെ. രാജാലക്ഷ്മി, മാഹി

കവിയും, കഥാകാരനും, നാടക-സിനിമാനടനുമൊക്കെയായ ഒരപൂർവ്വപ്രതിഭയാണ് മോഹൻ കർത്ത!

കളഭമഴ, സ്റ്റെതസ്കോപ് , എന്നിങ്ങനെ ചലച്ചിത്രങ്ങളിലും……

അഞ്ച് നാടകങ്ങളിലായി അഞ്ഞൂറോളം വേദികളിലും……..

ഒരുനാടകം ദൂരദർശനിൽ സീരിയലാക്കുമ്പോൾ അതിലും , ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ച നടൻ……!

സുപ്രസിദ്ധ സാഹിത്യകാരി കെ.പി സുധീര അവതാരിക എഴുതി പ്രസിദ്ധീകരിക്കപ്പെട്ട
“പ്രണയതീർത്ഥം” എന്ന കവിതാ സമാഹാരത്തിൻ്റെ കർത്താവ്……ഇതൊക്കെയാണ് മോഹൻ !

(കിളിമാനൂർ നവഭാവന സാഹിത്യ ട്രസ്റ്റിന്റെ അയ്യപ്പപ്പണിക്കർ പുരസ്കാരവും ( 2019 )
ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ക്രിയേറ്റിവിറ്റി അവാർഡും, ഇന്ത്യൻ സീനിയർ ചേമ്പറിന്റെ അപ്രിസിയേഷൻ അവാർഡും ഇതിനു ലഭിച്ചു)

മോഹനെ എന്നിലേക്ക് അടുപ്പിച്ചത് മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ ദുഃഖമാണ്. വേദനകൾ കടലാസിലേക്കു പകർത്തി ആശ്വസിക്കുന്നവൻ .
ശക്തിയുള്ള ആ എഴുത്ത് വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നുവെങ്കിൽ ആ വേദനയുടെ കാഠിന്യം നമുക്ക്അനുഭവിച്ചറിയാം…

“മുറിവുകൾ പൂക്കുന്ന ഓർമ്മകൾ ” മോഹൻ എഴുതിയത് വേദനയുടെ അമ്പുകൾ ഹൃദയത്തിനെ കുത്തിമുറിപ്പെടുത്തുന്ന കാലത്താവും!
അത് ജീവന്റെ ഖനിയിൽനിന്ന് വാറ്റിയെടുത്ത എഴുത്താണ് .

വായനക്കാരിയും സാഹിത്യകാരിയുമൊന്നുമല്ലെങ്കിലും, ദുരിതംനിറഞ്ഞ ജീവിക്കാനുഭവമാണ്, സ്വന്തമായി ഭാഷയില്ലാത്തവളായ എനിക്ക്
“ആകസ്മികതയുടെ കൈയൊപ്പുകൾ ” എന്നൊരു പുസ്തകം എഴുതേണ്ടിവന്നത്.
ജീവിതത്തിൽ തനിച്ചാകുമ്പോഴും, ലോകം കെട്ടിയിടുമ്പോഴുമുണ്ടാകുന്ന ഒരു കുതറലായിരിക്കും അത്.

എൻ്റെ പുസ്തകത്തിന് സുന്ദരമായ പേരു നിർദ്ദേശിച്ചതും, പുസ്തകപ്രസിദ്ധീകരണത്തിന് പ്രോത്സാഹനം തന്നതും മോഹൻകർത്തയാണ്.

കോഴിക്കോട് പന്നിയങ്കരയിൽ ബാല്യവും, കല്ലായി ഗണപത് സ്കൂൾ ജി.ജി എച്ച് എസ് പട്ടിക്കാട്,
പെരിന്തൽമണ്ണയിൽ പൂന്താനം അടുത്ത് നെന്മിനി കോവിലകത്ത് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും, മഞ്ചേരി എൻ.എസ്.എസ് കോള ജിൽ ഡിഗ്രിയും പൂർത്തിയാക്കി ഇപ്പോൾ പ്രസിദ്ധമായ ഒരു മരുന്നു കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം എന്റെ സുഹൃത്താണെന്നു പറയാൻ എനിക്കേറെയിഷ്ടം.

“ശരീരം നശിച്ചാലും
പുകച്ചുരുൾ മൂടിയാലും
നശിക്കാത്ത ആത്മാവിൻ
തന്ത്രികൾ നിന്റെ പേരുമിട്ടും 1
(പച്ചകുത്ത് )

“അഭയം ചോദിച്ച പെണ്ണിന്
ഹൃദയം കൊടുക്കുന്നവൻ പുരുഷൻ
വേദനയിൽ പിടയുന്ന പുരുഷൻ നെഞ്ചിൽ സ്നേഹത്തിന്റെ
വെണ്ണപുരട്ടുന്നവൾ സ്ത്രീ ……..
പരസ്പരം പൂരകമാകുമ്പോൾ
ജീവിതം ധന്യം “
(ജീവിതം)

എന്നിങ്ങനെ ഹൃദയം പൊള്ളിക്കുന്ന എത്രയെത്ര വരികൾ ആ തൂലികയുടെ മുന്നിൽ നിന്നുതിർന്നു.

ചെറുകഥകൾ ഇക്കൊല്ലം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു. “ഉള്ളുരുക്കങ്ങളുടെ ഉൾക്കടൽ ” എന്ന ആ കൃതിയിൽപ്രണയം മാത്രമല്ല , വിരഹവും , വേദനയും ആത്മസംഘർഷങ്ങളും എല്ലാം എഴുതിച്ചേർക്കാൻ ശ്രമിച്ചിരിക്കുന്നു .

അളവറ്റ സ്നേഹവും പ്രോത്സാഹനവുമായി സുപ്രസിദ്ധ സാഹിത്യകാരി കെ.പി.സുധീരയടക്കം ഒരുപാടു സൗഹൃദങ്ങൾ മോഹനെ ചേർത്തുപിടിക്കുന്നു.

അദ്ദേഹത്തിനു സ്നേഹംപകരുന്ന പങ്കാളി അനിതാമോഹൻ . മക്കൾ ആർദ്രാമോഹൻ, ആദിദേവ്മോഹൻ എന്നിവർക്കും ആശംസകൾ .

അദ്ദേഹം ഉയരങ്ങൾ താണ്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.

…….. പ്രിയ സുഹൃത്തേ,
നിന്നെ ഞാനെന്റെ ആത്മാവിലാണ് കൊത്തിവെച്ചത് !!

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: