17.1 C
New York
Tuesday, September 21, 2021
Home Special ദുരഭിമാനം:- ആത്മാവിന്റെ വ്രണങ്ങൾ - ഭാഗം എട്ട് ...

ദുരഭിമാനം:- ആത്മാവിന്റെ വ്രണങ്ങൾ – ഭാഗം എട്ട് (ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

-ദേവു-

നാശത്തിന്നു മുമ്പെ ഗര്‍വ്വം; വീഴ്ചയ്ക്ക് മുമ്പെ ഉന്നതഭാവം.
സദൃശ്യവാക്യങ്ങൾ 16:18

(വിശുദ്ധ ബൈബിൾ)

“വീഴ്ചയ്ക്ക് മുമ്പ് ദുരഭിമാനം” എന്ന പഴഞ്ചൊല്ല് ഏറെ പ്രസ്ക്തമാണ്. അസൂയ, സ്വാർത്ഥത, ധാർഷ്ട്യം എന്നീ വികാരങ്ങൾക്ക് ഒപ്പവും, എന്നാൽ ഇവയെക്കാൾ തീവ്രവിഷം ഏറിയതും, ഏറ്റവും നീചമായ വികാരമിയിട്ടാണ് വിശുദ്ധ ബൈബിൾ ദുരഭിമാനത്തെ പറ്റി പരമാർശിക്കുന്നത്.

ഏത് പട്ടികയിലും, ഏറ്റവും പ്രാകൃതമായതും, എന്നാൽ ഏറ്റവും അപകടകാരിയായ വികാരമാണ്, ദുരഭിമാനം. മാലാഖയെ പോലെ മൂടുപടം ഇട്ട പിശാചാണ് ദുരഭിമാനം. ചേതനയറ്റ എല്ലാ വികാരങ്ങളുടെയും അടി വേരാണ് ദുരഭിമാനം.

എന്താണ് ദുരഭിമാനം?

തൻ്റേ നേട്ടങ്ങളുടെ ലക്ഷ്യപ്രാപ്തിയെ പറ്റി, മറ്റുള്ളവരിൽ നിന്നും അംഗീകാരം നേടുമ്പോൾ, ഒരു വ്യക്തിയ്ക്ക് തോന്നുന്ന അഹങ്കാരം എന്ന ആത്മബോധത്തിനാണ് ദുരഭിമാനം എന്ന് പറയുന്നത്.

ഒരുവന് സന്തോഷവും, സന്തുഷ്ടിയുമൊക്കെ തോന്നാൻ വേണ്ടി മറ്റുള്ളവരുടെ അംഗീകാരത്തിന് കാത്ത് നിൽക്കേണ്ട ആവശ്യമില്ല. ഈ ഘടകമാണ്, ദുരാഭിമാനത്തെ മറ്റുള്ള വികാരങ്ങളിൽ നിന്ന് വിഭിന്നമാകുന്നത്.

ദുരഭിമാനം ഒരു ചീത്ത പേരാണ്.

സ്വന്തം മൂല്ല്യം നമ്മെ അറിയിക്കുന്നതിന് ഒപ്പം, മറ്റുള്ളവർ, നമ്മുടെ മേൽ ആധിപത്യം സ്ഥാപിയ്ക്കാതിരിക്കാൻ, ആത്മാഭിമാനം സ്വാധീനം ചെലുത്തുന്നു. എന്നാൽ ദുരഭിമാനം നമ്മിൽ ഉള്ള സഹാനുഭൂതിയെ വെട്ടിക്കുറച്ച്, ധാർഷ്ട്യവും, അഹന്താനിഷ്ഠമായ സ്വഭാവത്തെയും ജനിപ്പിക്കുന്നു.

ദുരഭിമാനത്തിൻ്റെ മനഃശാസ്ത്രം

ദുരഭിമാനം എന്നത്, സ്വന്തം വ്യക്തിത്വത്തിനെ കേന്ദ്രമാക്കി ചുറ്റി തിരിയുന്ന സമൂഹ വികാരമാണ്.
(Tangney & Fischer, 1995.)

ലക്ഷ്യം നിറവേറാത്ത പക്ഷം, അതിന്റെ പ്രത്യാഘ്യാതം ഉണ്ടാക്കി, കപടമായ അഭിമാനം വ്യക്തിത്വത്തിനെ ആഡംഭരമായി അണിയിക്കുന്നു.

നമ്മുടെ ഒരു ബന്ധുവായി മാത്രം സമൂഹത്തിൽ പിറക്കുന്ന മനോവികാരമാണ് ദുരഭിമാനം.
ഓരോ വ്യക്തിയേയും മറ്റുള്ളവരെക്കാൾ ഏറെ സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം കൊടുക്കാനും, ഒരുവനെ പ്രേരിപ്പിക്കുന്ന വികാരമാണ് ദുരഭിമാനം.
Rousseau (1754/1984, p. 167)

ദയ, സ്വഭാവ മാറ്റത്തിന് അനുയോജ്യമായ മാനസിക തയ്യാറെടുപ്പ്, ഇവയൊക്കെ ആത്മാഭിമാനം വ്യക്തിയിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങൾ ആണ്. പല മാനസിക വികാരങ്ങളുടെയും മേൽ, വളരെ അധികം പ്രഭാവം ചെലുത്തുന്ന വികാരമാണ് ദുരഭിമാനം. അഭിമാനം നഷ്ടപ്പെട്ട ഒരുവൻ്റെ, അഹംബോധത്തിനെതിരെ വെല്ലുവിളി ഉയരുമ്പോൾ, അവൻ പ്രകോപിതനാകുകയും; സമൂഹത്തിൽ അംഗീകരിക്കാത്ത പ്രവർത്തികളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു.
(Bushman & Baumeister, 1998).

ഒരുവനിൽ ഉള്ള ദുരഭിമാനത്തിൻ്റെ അളവ്കോൽ നിയന്ത്രിക്കുന്നത്, അവനിൽ ഉള്ള ആത്മവിശ്വാസത്തിന്റെ കണികകൾ എത്രയുണ്ടെന്നും, അവയെ , എത്ര നന്നായി അവൻ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചുമാണ്. സത്യത്തിൽ, സ്വാഭിമാനം എന്നത് വികാരങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ വികാരമാണ്. എന്തെന്നാൽ, ഒരുവന് തന്റെ ആത്മാഭിമാനത്തിനുള്ള പ്രചോദനം
ലഭിക്കുന്നത് ഇതിൽ നിന്നും ആണ്. (J. D. Brown & Marshall, 2001)

ദുരഭിമാനത്തിൻ്റെ വിവിധ തരങ്ങൾ

അന്തസ്സ് (dignity)
ആധിപത്യാമനോഭാവം ( superiority)
ധാർഷ്ട്യം ( arrogance)

വികാരത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ വീണ്ടും രണ്ടായി തിരിക്കാം

അമിതമായ ആത്മവിശ്വാസം
(hubristic pride )

ആധികാരികമായ അഭിമാനം
(authentic pride)

ഗവേഷകർ പറയുന്നത്, അമിതമായ ആത്മവിശ്വാസത്തിൽ നിന്നും ആണ് ധാർഷ്ട്യതയും, ഉൽക്കർഷേച്ഛയും ഉണ്ടാകുന്നത്.

എന്താണ് ദുരഭിമാനത്തിനേ ഉത്തേജിപ്പിക്കുന്നത്?

സങ്കോചവും, അളവിലധികം ആത്മമൂല്ല്യവും ഒത്ത് ചേർന്ന വ്യക്തിത്വത്തിൽ, ദുരഭിമാനം ജനിക്കുന്നു. തന്നെ പറ്റിയുള്ള ഏറ്റവും നിന്ദ്യമായ ചിന്തയെ, അവനിലെ ആധിപത്യഭാവം നേരിടുന്നു. സ്വന്തം കുറവുകളെ മറയ്ക്കാൻ അന്യരുടെ കുറ്റങ്ങൾ കണ്ടെത്തുന്നു. സത്യത്തിൽ, സ്വന്തം കുറവുകളെ ചോദ്യം ചെയ്യപ്പെടാതിരിയ്ക്കാൻ ആണ്, അന്യരെ കുറിച്ച് ഇവർ കുറ്റം പറഞ്ഞു രസിയ്ക്കുന്നത്.

ദുരഭിമാനത്തിൻ്റെ ലക്ഷണങ്ങൾ:-

വേഷവിധാനത്തിലൂടെ തങ്ങളുടെ പ്രൗഢമായ വ്യക്തിത്വത്തെ പ്രകടിപ്പിക്കുന്നു

തങ്ങളുടെ സൗന്ദര്യം മൂലം, താൻ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠനാണെന്നുള്ള ചിന്തയാണ് അവർക്ക്

ആഡംബരമായ വേഷവിധാനങ്ങളിട്ട്, തങ്ങളുടെ ആകാരവടിവ് കാണിച്ച്, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, അവരുടെ നാവിൽ നിന്ന് പുകഴ്ച കേൾക്കാൻ ഉള്ള ശ്രമങ്ങളിലും ഇവർ ഏർപ്പെടുന്നു.

കൂടുതൽ സമയവും ശരീരത്തെ മോടി പിടിക്കുന്ന, ( മുടി, വസ്ത്രം, ശരീരവടിവ്) ശ്രമങ്ങളിൽ ഏർപ്പെടുന്നു

മേൽപ്പറഞ്ഞ കാരണങ്ങളാൽ
ഉത്ക്കണ്ഠ ഉണ്ടാവുകയും, അതിനാൽ ഒന്നുകിൽ വിശപ്പില്ലായ്മ, അല്ലെങ്കിൽ അടങ്ങാത്ത വിശപ്പ് ( Anorexia/ Bulimia) എന്ന അവസ്ഥയിലോ എത്തിചേരുന്നു.

വയസ്സ് മറച്ച് പിടിയ്ക്കാൻ ശരീരത്തെ മോടി പിടിപ്പിയ്ക്കാൻ ശ്രമിക്കുന്നു

എന്തൊക്കെയാണ് ഒരു ദുരഭിമാനിയുടെ ലക്ഷണം എന്ന് പറയുന്നത്?

ഒരു ദുരഭിമാനിയുടെ ലക്ഷണം ആണ് ധാർഷ്ട്യം, മറ്റുള്ളവരുടെ നേരെ അവഗണന, പിന്നെ പുച്ഛത്തോടെ ഉള്ള കാഴ്ചപ്പാടും. മറ്റുള്ളവരുടെ മേൽ തങ്ങൾക്ക് ഏതോ ആധിപത്യ മനോഭാവം ഉണ്ട് എന്ന തോന്നൽ ആണിതിൻ്റെ പിന്നിൽ.

ഈ സ്വഭാവത്തെ സമ്മിശ്രമായ, പല തരത്തിലുള്ള, ചിരികളോട് കൂടിയും, മിഴികളും, പുരികങ്ങളും ഒത്ത് ചേർന്നുള്ള തലയെടുപ്പും, നെഞ്ച് വിരിച്ച്, കൈകൾ ഉയർത്തി നിൽക്കുന്ന ഇവരുടെ ഭാവങ്ങളിൽ, ദുരഭിമാനം തുള്ളി തുളുമ്പി നിൽക്കുന്നത് കണ്ടാൽ, ഒരു വില്ലനെ തോൽപ്പിച്ച ശേഷം ഉള്ള സൂപ്പർമാൻ ലുക്ക് പോലെ തോന്നിയ്ക്കും.

നെഞ്ചിൽ കൈ തല്ലി കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ഉള്ള വികാരദ്യോതകമായ ഭാവ പ്രകടനം സന്തോഷത്തിൽ നിന്ന് വിഭിന്നമാണ്.

അഭിമാനം/ ദുരഭിമാനം…
അഭിമാനം ഒരു ദൗർബല്യം ആണോ?

അഭിമാനം നന്മയടങ്ങിയ ഒരു ശക്തിയാണ്. ഏത് നിമിഷം ആണോ, നിന്നിൽ മൽസരബുദ്ധി തോന്നുന്നത്, ആ നിമിഷം നിന്നിൽ ദുരഭിമാനം ഉദിയ്ക്കുന്നു. അതോടൊപ്പം അഭിമാനം നിന്റെ ദൗർബല്യമായി മാറുന്നു.

എന്നാൽ അഭിമാനം എന്ന ശക്തിയുടെ തിരിച്ചറിവ്, നിന്നിൽ ആരോഗ്യപരമായി പ്രവർത്തിക്കുമ്പോൾ, മറ്റുള്ളവർക്ക് പ്രചോദനമാകാനും, സാമൂഹിക മൂല്ല്യങ്ങൾ നിറഞ്ഞ സ്വഭാവത്തെ വളർത്താനും, സമൂഹത്തെ ഒന്നിച്ചു നിർത്താനും വിജയകരമായി ഇവർക്ക് കഴിയുന്നു.

ദുരഭിമാനം ഒരുവനെ എങ്ങനെ സ്വാധീനിക്കുന്നു?

ദുരഭിമാനി, സ്വയം പുകഴ്ത്തുകയും, മറ്റുള്ളവരെ പുച്ഛിയ്ക്കുകയും , അവരെ തങ്ങൾക്ക് എതിരെ മൽസരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇത് അരോചകമായ അവസ്ഥയിൽ വ്യക്തിയെ കൊണ്ട് എത്തിക്കുകയും, അതേ സമയം, നമ്മുടെ ഏറ്റവും നല്ല കഴിവുകളെ പുറത്ത് കൊണ്ട് വരാൻ സാധിക്കുകയും ചെയ്യും.

 1. ദുരഭിമാനം നമ്മളുടെ യഥാർത്ഥ രൂപത്തെയാണ് കാണിച്ച് തരുന്നത്

ദുരഭിമാനത്തിൻ്റെ സമവാക്യം ആയി മാറുന്ന വ്യക്തി, തന്നോളം വലിയവൻ ആരുമില്ല എന്ന തോന്നലിൽ നങ്കുരമിടുന്നു. സ്വന്തം വിജയപ്രവർത്തികൾ മൂലം താൻ മറ്റുള്ളവരെക്കാൾ കേമനാണെന്ന് കരുതുന്നു. സഫലതയെ പിൻതുടർന്ന്, “ഞാൻ ഏറ്റവും ശ്രേഷ്ഠൻ” എന്ന ഒഴിയാബാധ അവനെ പിടികൂടുന്നു. വ്യക്തികൾ തമ്മിലുള്ള അടുപ്പത്തിലേക്ക് ദുരഭിമാനം ഇഴഞ്ഞ് കയറി, തമ്മിലുള്ള വിശ്വാസത്തിന് തുരുമ്പ് പിടിപ്പിച്ച്, ബന്ധം നാറാണക്കല്ലായി മാറ്റുന്നു.

 1. ദുരഭിമാനം ഒരുവനെ സമൂഹത്തിൽ നിന്നും അകറ്റുന്നു

സ്വന്തം ജീവിതത്തിന്റെ വിജയവീഥിയിൽ,
മറ്റുള്ളവരുടെ മൂല്ല്യം മനസ്സിലാക്കുന്നതിന് പകരം, അവരെ വിഘ്നങ്ങൾ ആയി എണ്ണുന്നു. ഇങ്ങനെ ഉള്ളവർ, സമൂഹത്തിൽ നിന്നുമുള്ള കൂട്ടമായ പരിശ്രമത്തെ പിന്തള്ളി, ജീവിതം ഒരൊറ്റപ്പെട്ട ഉദ്യമം ആണെന്ന് കരുതുന്നു. ഈ പരിതസ്ഥിതിയിൽ, പുറത്ത് നിന്നുള്ള ഏതൊരു സഹായത്തെയും ബലഹീനതയായി കണക്കാക്കി, പരസ്പരം ശത്രുത മനോഭാവം വളർത്തുകയും, തന്നിലേക്ക് തന്നെ ഉൾവലിയുന്ന സ്വഭാവം ആയി മാറുന്നു.

ഇങ്ങനെ ഉൾവലിഞ്ഞു ജീവിയ്ക്കുന്നവർ, ഒരു കണ്ണാടിയിൽ ഉള്ള തൻ്റെ പ്രതിബിംബത്തെ മാത്രം നോക്കുന്നു. തൊട്ടടുത്തുള്ള ജാലകത്തിലൂടെ നോക്കിയാൽ, പുറം ലോകം കാണാൻ കഴിയും എന്ന കാര്യമിവർ മറന്ന് പോകുന്നു.

 1. ദുരഭിമാനം വിമർശനാത്മകമായ ആത്മാവിനെ സൃഷ്ടിക്കുന്നു

ശ്രദ്ധിയ്ക്കപ്പെടാത്ത ദുരഭിമാനം, തളർന്ന ജീവിതത്തിന്റെ ചൈതന്യമറ്റ കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു. സ്വന്തം തെറ്റുകൾക്ക് നേരെ കണ്ണടച്ച്, മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടിക്കാട്ടുന്നതിലാണ് ഇവർക്ക് ഏറെ ഉൽസാഹം. ഇങ്ങനെ, ഒരുമയിൽ നിൽക്കാൻ കഴിയാതെ, നാം മൽസരബുദ്ധിയിലേക്കാണ് നീങ്ങുന്നത്. സഹാനുഭൂതി മാറി, “ഞാൻ മാത്രം ശരി”, മറ്റുള്ളവരുടെ വീഴ്ചകളെ കുത്തി പൊക്കുകയും, സ്വന്തം വിജയഗാഥകൾ പാടി പുകഴ്ത്തുന്ന നിലപാടാണ് പിന്നീട് ഇവർക്ക്. നമ്മുടെ കുറവുകളെ തുറന്നു പറയാനോ, അംഗീകരിക്കാനോ നാം ഒരിക്കലും മടിക്കരുത്.

 1. ദുരഭിമാനം ജീവിതത്തെ അമ്മാനമാടുന്നു

ദുരഭിമാനത്തിൻ്റെ ഏറ്റവും അപകടകരമായ ചിന്തയാണ്, സൃഷ്ടാവിനെ നോക്കി, “എനിക്ക് ഞാൻ മതി”, എന്ന് പറയുന്നത്. ദിശയറിയാതെ, ഇരുട്ടിൽ കൂടി, തപ്പി തടഞ്ഞു പോയാലും, ഞാൻ ശരിയായ പാതയിൽ കൂടി ആണ് സഞ്ചരിക്കുന്നത് എന്ന ശാഠ്യം മാത്രമല്ല, നമ്മളെ എതിർക്കുന്നവരെ നാം അവഗണിയ്ക്കുകയും ചെയ്യുന്നു.

ദുരഭിമാനത്തിനെ എങ്ങനെ എതിരിടാം?

ജാഗ്രത പാലിക്കുക!

വിനയം എന്നത് ഏറ്റവും മനോഹരമായ ഒരു അവസ്ഥയാണ് എന്ന തിരിച്ചറിവ്; ദുരഭിമാനത്തിൽ നിന്ന് അത്ഭുതകരമായ വിടുതൽ നൽകുന്നതാണ്. വിനയം എപ്പോഴും സത്യസന്ധതയുടെ വെളിച്ചത്തിൽ, യാഥാർത്ഥ്യത്തിന്റെ കാഴ്ചകൾ കാട്ടി തരുന്നു.

ദുരഭിമാനം നിനക്ക് ഉണ്ടാക്കി തരുന്ന നഷ്ടത്തിന്റെ കണക്കുകൾ ഒന്ന് വിലയിരുത്തി നോക്കൂ! അതിനെ തടുക്കാൻ നിനക്ക് എന്ത് ചെയ്യാൻ കഴിയുമോ, അതിനായി പ്രയത്നിയ്ക്കുക.

അളവിൽ കൂടുതൽ അഭിമാനം അപകടകരമാണ്.

ആവശ്യത്തിലധികം ഗുരുതരസ്വഭാവം നന്നല്ല. നിന്റെ ദുരഭിമാനത്തെ നീ വിട്ട് കളയുമ്പോൾ, നീ സ്നേഹിക്കുന്നവരുടെ മേൽ അത് ഉണ്ടാക്കുന്ന അനന്തരഫലത്തെ പറ്റി ചിന്തിച്ചു നോക്കുക.

ശരിയായ ചോദ്യങ്ങൾ ചോദിക്കുക

ഒരു തുറന്ന മനസ്സിൻ്റെ ഉടമയാവുക!

നിന്റെ മസ്തിഷ്കവും, മനസ്സും യാഥാർത്ഥ്യത്തെ ഉൾക്കാണ്ടാൽ, മറ്റുള്ളവരുടെ മേൽ ഉള്ള ആധിപത്യാഭാവവും, അവരെ നീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാരവും കുറയും.

മറ്റുള്ളവരെ സംസാരിക്കുവാനും, അവരുടെ അഭിപ്രായം, ആരായാനും, പറയാനും അനുവദിക്കുക!

നിങ്ങൾക്ക് പറയാനുള്ളത് തുറന്നു പറയുക! നിന്റെ ചിന്ത എന്താണ്, നിന്റെ ഉള്ളിലെ അവസ്ഥ ഏതാണ്, അത് എത്രത്തോളം സ്പഷ്ടമായി നിന്റെ പങ്കാളിയോട് തുറന്നു പറയാൻ കഴിയും എന്നതിനോട് നീതി പുലർത്തുക. അവർ തിരിച്ചും നിന്നോട് സഹാനുഭൂതിയും, സംരക്ഷണവും നൽകുമെന്ന് വിശ്വസിയ്ക്കുക.

നിരുത്സാഹകമായ വിഘ്നങ്ങൾ നിന്റെ പാതയിൽ വന്നാലും, ഈ ഗതിയിൽ ഞാൻ മുന്നോട്ടു തന്നെ പോകും എന്ന മനഃസ്ഥിതിയിൽ ഉറച്ച് നിൽക്കുക.

നിന്റെ മനംമാറ്റത്തിനും സ്വഭാവവൽക്കരണത്തിനും നിന്നെ സഹായിക്കുന്നവരെ പ്രോൽസാഹിപ്പിക്കുക.

ദുരഭിമാനം എന്നത് തന്ത്രശാലിയായ നമ്മുടെ ശത്രുവാണ്!

അഹംബോധത്തിൻ്റെ സുഖകരമായ കെണിയാണ് ദുരഭിമാനം! ദുരഭിമാനം തന്റെതായ ഒരു സാമ്രാജ്യം തന്നെ കെട്ടി പടുക്കുന്നു, എന്നിട്ട് അതിൽ സ്വേച്ഛാധിപതിയായി വാഴുന്നു.
ദുരഭിമാനം ബലഹീനയുടെ അടയാളം ആണ്. അത് ഒരുവൻ്റെ അപൂർണ്ണതകളുടെ മൂടുപടം ആണ്. മൽസരങ്ങളിൽ നിന്ന് ഒളിച്ചിരുന്ന്, തൻ്റെ എതിരാളികളെ നോക്കി കാണുന്നു. ദുരഭിമാനം എല്ലാ തെറ്റുകളുടെയും അടിത്തട്ടാണ്.

ദുരഭിമാനം ആത്മാവിനെ ബാധിക്കുന്ന അർബുദം ആണ്. അത് സ്നേഹത്തിന്റെ ഓരോ കണികയേയും, സംതൃപ്തിയും, പ്രായോഗിക ബുദ്ധിയേയും വിഴുങ്ങി കളയും.

കൈയ്പ് ഏറിയത് കൊണ്ട് ആണ്, അല്ലെങ്കിൽ ദുരഭിമാനം
വിഴുങ്ങി കളയാൻ എളുപ്പം ആയിരുന്നു. ദുരഭിമാനം വിഴുങ്ങിയതിൻ്റെ പേരിൽ, ചരിത്രത്തിലുടനീളം ആരും ചത്ത് പോയതായി കേട്ടിട്ടില്ല!

ആയതിനാൽ, ദുരഭിമാനം ഉപയോഗിച്ച് ഒരിക്കലും ചിന്തിക്കരുത്!

രണ്ട് വ്യക്തികൾ തമ്മിലുള്ള ഏറ്റവും വലിയ അകലം സൃഷ്ടിയ്ക്കുവാൻ ദുരഭിമാനത്തിന് സാധിക്കും!

ദുരഭിമാനം കാരണം നിന്റെ മൂല്ല്യം തന്നെ നഷ്ടപ്പെട്ട്, അവസാനം നിന്നേ മുടിപ്പിച്ച് കളയും.

മുറിവുകൾ ഉണക്കാൻ ശ്രമിക്കുന്ന നിന്റെ മനസ്സിനെ ദുരഭിമാനം ഒരിക്കലും തടുക്കാൻ ഇട വരുത്തരുത്.

അളവിലും അധികം അഭിമാനത്തിന് വളരെ അധികം വില കൊടുക്കേണ്ടി വരും. തീർത്തും അഭിമാനം ഇല്ലാതെയായാൽ, സ്വന്തം മൂല്ല്യം തിരിച്ചറിയാത്തവരും, സ്വാഭിമാനം നഷ്ടപ്പെട്ടവരുമാണ്!

ദുരഭിമാനത്തിൻ്റെ അവസാനത്തെ കണികയും നമ്മിൽ നിന്നും മായ്ച്ചു കളയാൻ നാം ഓരോരുത്തർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ….

സ്നേഹപൂർവ്വം
-ദേവു-

COMMENTS

15 COMMENTS

 1. Njanoru durabhimaniyanennanu Ithuvare vicharichathu. Ippo clear ayi Allanne. Thank u dear…. Keep going.. So that I can understand Atleast myself….

 2. ദുരഭിമാനം വലിയ അപകടകാരി തന്നെ.അതിന് ഇരയാകുന്നവരുടെ എത്രയോ വാർത്തകൾ നമ്മൾ കേൾക്കുന്നു.
  നല്ലെഴുത്ത്. ഇത്തരം എഴുത്തുകൾ മനുഷ്യരിലേക്ക് വെളിച്ചം വീശട്ടെ.

 3. ദുരഭിമാനം എത്രയോ യൗവ്വനക്കാരുടെ ജീവനെടുത്തു. ദുരഭിമാനി എത്ര സുമുഖനാണെങ്കിലും അവന്റെ മുഖം വികൃതമാണ്. ദേവുവിന് ഒരായിരം നന്ദി

 4. മ്മുടെ നാട്ടിൽ എത്രയോ ദുരഭിമാനക്കൊലകൾ നാം കണ്ടു.
  ആർക്കും ഗുണമില്ലാത്ത നഷ്ടങ്ങൾ
  മാത്രം.ദുരഭിമാനം ഒന്നും നേടുന്നില്ല.
  നല്ല ചിന്തകൾ. നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: