17.1 C
New York
Monday, February 6, 2023
Home Special തേരും തേരാളിയും

തേരും തേരാളിയും

ശ്രീജ മനോജ്✍

Bootstrap Example

ശരീരം ഒരു തേരാണ് ഇന്ദ്രിയങ്ങളാണ് കുതിരകൾ ബുദ്ധിയാണ് തേരാളി. മനസ്സാണ് കടിഞ്ഞാൺ, അതിൽ എഴുന്നള്ളുന്ന മഹാരഥൻ ജീവാത്മാവാണ് , മഹാരഥന് ലക്ഷ്യബോധം വേണം , സാരഥിക്ക് നന്നായി വഴി അറിയുകയും വേണം , കുതിരകളെ നന്നായി നയിക്കാനുള്ള സാമർത്ഥ്യവും വേണം . എങ്കിൽ യാത്ര സുഖകരമാണ് അല്ലെങ്കിൽ കുതിരകൾ പലവഴിക്ക് തിരിഞ്ഞ് യാത്രക്കരൻ നട്ടം തിരിയും കുമാർഗത്തിലൂടെ ചെന്ന് ദുർഘടങ്ങളിൽ പതിച്ചെന്ന് വരും.

ഇന്ദ്രിയങ്ങളാകുന്ന കുതിരകളുടെ സഞ്ചാരമാർഗം വിഷയങ്ങളാണ്. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ അനുഭവങ്ങളുടെ സമാഹാരമാണ് ഇഹലോക ജീവിതം. കാതാകുന്ന കുതിര ശബ്ദമാകുന്ന വീഥിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗന്ധത്തിന്റെ വഴിയിലൂടെയാണ് നാസികയാകുന്ന കുതിര നീങ്ങുന്നത്. ഇതേപ്രകാരം ഓരോ ഇന്ദ്രിയവും അതോട് ചേർന്ന വിഷയങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഈ സഞ്ചാരത്തിൽ ബുദ്ധിയാണ് സാരഥിയെങ്കിൽ കുഴപ്പമുണ്ടാകില്ല. പക്ഷേ, പലപ്പോഴും ചഞ്ചലമായ മനസ്സ് കാര്യങ്ങൾ തീരുമാനിക്കുവാൻ ഉത്സാഹിക്കും. വേഷം മാറി ബുദ്ധിയെന്ന മട്ടിലാകും മനസ്സ് അവതരിക്കുക. ഇത് തിരിച്ചറിയാൻ നമുക്ക് കഴിയണം

ചഞ്ചലാത്മകമായ മനസ്സ് ഒരു കുരങ്ങനെപ്പോലെയാണ്. ബുദ്ധിയാകട്ടെ ഹനുമാനെപ്പോലെ നിശ്ചലാത്മകമാണ്. ശരീരമാകുന്ന രഥത്തിന്റെ കൊടിയടയാളം സദാ കസഫിതമാകുന്ന (ഇളകുന്ന) കപി ആയിരിക്കരുത്, നിശ്ചലബുദ്ധിയായ ഹനുമാൻ തന്നെയാകണം. ചാഞ്ചല്യമാർന്ന വ്യക്തിത്വങ്ങളെ നിശ്ചയദാർഢ്യമുള്ളതാക്കുക. സാരഥിക്ക് ലക്ഷ്യബോധം നഷ്ടപ്പെടുമ്പോൾ ഇന്ദ്രിയങ്ങൾ വശംവദരാകില്ല. ശ്രീകൃഷ്ണനെപ്പോലെ ബോധമുള്ള സാരഥിയാണെങ്കിൽ അവൻ സംസാരസാഗരത്തിന്റെ മറുകര കടന്ന് വൈകുണ്ഠത്തെ പ്രാപിക്കും. നമുക്ക് ദുരിതമായി തോന്നിയ ഈ ലോകം തന്നെ എല്ലാം നമുക്കനുകൂലമാകുന്ന വൈകുണ്ഠാവസ്ഥയെ പ്രദാനം ചെയ്യും. ഇരു സൈന്യങ്ങൾക്കിടയിൽ രഥം നിർത്തി തനിക്ക് എതിരിടേണ്ടവരെ അർജുനൻ നോക്കിക്കാണുന്നുണ്ട്. ഇത് നമ്മുടെ ചിത്തവൃത്തികളിലേക്കുള്ള നോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെയുള്ളിലെ ഏതൊക്കെ വികാരങ്ങളെയാണ് ഇല്ലാതാക്കേണ്ടതെന്ന് നാം കാലേക്കൂട്ടി കണ്ടെത്തണം. ഇതിന് മനസ്സിനുള്ളിൽ ഒരു യുദ്ധം അനിവാര്യമാണ്. ഈ യുദ്ധം ജയിച്ചാൽ ബാഹ്യലോകത്തു നിന്നുള്ള ഒരു യുദ്ധവും പിന്നെ നാം നേരിടേണ്ടിവരില്ല.

അതുകൊണ്ട് നല്ല സാരഥി കടിഞ്ഞാൺ കൊണ്ട് കുതിരകളെ നിയന്ത്രിക്കുന്നപോലെ അവിടുന്ന് എൻ്റെ ഹൃദയത്തിലിരുന്ന് സന്മാർഗ്ഗത്തിലൂടെ നയിക്കേണമേ!

.

അർജ്ജുനൻ നിർണ്ണായഘട്ടത്തിൽ മനസ്സും വപുസ്സും തളർന്നിരുന്നപ്പോളാണ് ഭഗവാൻ കടിഞ്ഞാൽ കയ്യിലെടുത്ത് ഇന്ദ്രജാലം കാട്ടുന്നത്. അർജ്ജുനനെ ആദ്യം ചതിച്ച കുതിര കണ്ണാണ് “ദൃഷ്ട്വേമം സ്വജനം” എന്നാണ് വിലാപത്തിൻ്റെ തുടക്കം , ആ കുതിര മറ്റു കുതിരകളുടെ താളവും ക്ഷണേന തെറ്റിച്ചുകളഞ്ഞു. അപ്പോൾ ഭഗവാൻ ചെവി എന്ന കുതിരയെ ആദ്യം നിയന്ത്രിച്ചത്. ഭഗാവൻ്റെ മധുരസ്വരം അർജ്ജുനൻ്റെ ബോധമണ്ഡലത്തെ ഉണർത്തി എന്നീട്ടും ഒരപൂർണ്ണത ശേഷിച്ചപ്പോൾ കണ്ണും ശരിയാക്കി വിശ്വരൂപം കാട്ടികൊടുത്തു. അതോടെ മറ്റു സുസജ്ജമായി ബുദ്ധിയുണർന്നു മനസ്സിനെ സമർത്ഥമായി ഉപയോഗിച്ചു. മഹാരഥൻ ഖ്യാതിക്കൊത്തവണ്ണം വിജയനും ധനഞ്ജയനുമായി .

സഞ്ജയൻ ഭഗവാന് ആദ്യം നൽക്കുന്ന വിശേഷണം എന്നാണ് ലോകഹിതാർത്ഥം വസന്തത്തെപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവൻ എന്നാണ് ഒരർത്ഥം അടുത്ത വിശേഷണം ഹൃഷീകേശൻ എന്നാണ് ഹൃഷിക പദത്തിന് ഇന്ദ്രിയങ്ങൾ എന്നും സൂര്യരശ്മിയെന്നും അർത്ഥമുണ്ട്. ഇന്ദ്രിയങ്ങൾ അടക്കിയവൻ/ ജയിച്ചവൻ ഹൃഷികേശൻ, ഭഗവാനിൽ ലൗകികാർത്ഥവും വൈദികാർത്ഥവും ഒരു പോലെ ഇണങ്ങുന്നു. ഇന്ദ്രിയജയം കൊണ്ട് സൂര്യന് തുല്യം ശോഭിക്കുന്നവൻ.

വെളുത്ത കുതിരകൾ ശുദ്ധമായ ഇന്ദ്രിയങ്ങളുടെ പ്രതീകമാണ്. മഹത്തായ അറിവ്(ബോധം) ഭഗവാന്റെ രൂപത്തിൽ രഥത്തിലിരിക്കുന്നു. ഓരോ ശിശുവിലും മാധവനുണ്ട്. രഥം അഗ്നി നൽകിയതെന്ന സങ്കല്പം ജീവൻ സൂര്യനിൽ നിന്നു വരുന്നതിന്റെ പ്രതീകമാണ്. പഞ്ചജനൻ എന്ന അസുരനെ കൊന്നാണ് അസുരൻ ഒളിച്ചിരുന്ന ശംഖ് പാഞ്ചജന്യം കൃഷ്ണനുലഭിച്ചത്. പഞ്ചജനൻ അഞ്ചിന്ദ്രിയങ്ങളിൽ രമിച്ചവനാണ്. ഇന്ദ്രിയ വിഷയങ്ങൾ സത്യമെന്നു കരുതി ജീവിക്കുന്നവരാണ് അസുരന്മാർ . അവർക്ക് സുദർശനം (നല്ലകാഴ്ചപ്പാട്) നല്കി ബോധത്തിലേക്കുണർത്തുകയാണ് ഭഗവാൻ. ഇന്ദ്രിയനിഗ്രഹം നടത്തിയ ശേഷം പാഞ്ചജന്യം ധർമ്മകാഹളത്തിനായി ഉപയോഗിക്കുന്നു. അതിൻ്റെ നാദം ശബ്ദബ്രഹ്മമായ ഓംകാരനാദമാണ്.നാം തന്നെ പാഞ്ചജന്യമായി മാറുന്നു.

ഇന്ദ്രിയങ്ങൾ കുഴപ്പക്കാരാണെന്ന് ഭഗവാനും സമ്മതിക്കുന്നു. എന്നാൽ ഇന്ദ്രിയങ്ങളെ ജയിക്കാനുള്ള കഠിനമായ പരിശ്രമം ചെയ്യേണ്ടതാണ്. ഗീതോപദേശം ഇന്ദ്രീയജയത്തിൻ്റെ നേർ കഥയാണെങ്കിൽ ഭഗവാൻ്റെ രഥത്തിന് അഞ്ചു കുതിരകൾ വേണമല്ലോ. പക്ഷേ ശൈബ്യൻ, സുഗ്രീവൻ, മേഘപുഷ്പൻ, വലാഹകൻ, എന്ന് നാലു കുതിരകൾ മാത്രമേ ഭഗവാനുള്ളൂ അതു എന്തുകൊണ്ട്?. . പഞ്ചഭൂതങ്ങളിൽ ആകാശം സൂക്ഷമതരമാണ് അതുകൊണ്ട് അതും അതിൻ്റെ ശബ്ദവും പ്രകടീകരിക്കതെ വിട്ടു. സൂക്ഷ്മമായ വായു, സ്ഥൂലമായ അഗ്നി, സ്ഥൂലതരമായ ജലം സ്ഥൂലതമമായ പൃഥിവി, എന്നിവയെ സ്വീകരിച്ച് ശൈബ്യാദി നാമങ്ങൾക്ക് യഥാക്രമം പൃഥിവ്യാദി തത്ത്വങ്ങളെ പ്രതിനിധീകരിക്കുവാൻ സാധിക്കും.

ഭിഷ്മപിതാമഹൻ ഭഗവാനെ അപ്രതിരഥൻ എന്നാണ് വിശേഷിപ്പിച്ചത് മഹാരഥാന്മാരിൽ മഹാരഥനായ ഗംഗാദത്തൻ അങ്ങിനെ വിശേഷിപ്പിക്കണമെങ്കിൽ അതിൽ അസാധാരണ തത്ത്വം നിറഞ്ഞിരിക്കുന്നു. ചതുരംഗസേനയിൽ യുദ്ധം ചെയതവരക്കെ വെറും രഥന്മാരാണ്, അതിൽ ചില അസാമാന്യപ്രതിഭകളായ കുറച്ചുപേർ മഹാരഥന്മാരെന്ന് വിശേഷിപ്പിക്കുകയു ചെയ്യും. എന്നാൽ ഭഗവാൻ തേരിലിരുന്ന് യുദ്ധം ചെയ്തില്ല ഒരു മഹരഥൻ്റെ തേരാളിയായിരുന്ന് യുദ്ധം ജയിപ്പിച്ചു. തന്നോട് മത്സരിക്കാൻ ഏതെങ്കിലും ഒരു സാരഥിയോ മഹരഥനോ ഇല്ലാത്തത്ര വിശിഷ്ട്നാണ് അപ്രതിരഥൻ. നമ്മുടെ ശരീരവും മനസ്സും ആ അപ്രതിരഥന് സമർത്ഥിച്ചാൽ പുരുഷാർത്ഥങ്ങൾ സുരക്ഷിതമായിരിക്കും. ശ്രീ പാർത്ഥസാരഥിയോട് “ശാധിമാം ത്വാം പ്രപന്നം” ( ഭഗവാൻ ശ്രീകൃഷ്ണന്റെ തൃപ്പാദങ്ങളിൽ സമ്പൂർണ്ണമായി സമർപ്പിക്കുന്ന അവസ്ഥ) എന്ന് പ്രാർത്ഥിക്കാം…..

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: