17.1 C
New York
Monday, September 20, 2021
Home Special തുംഗഭദ്ര (നദികൾ സ്നേഹപ്രവാഹങ്ങൾ)

തുംഗഭദ്ര (നദികൾ സ്നേഹപ്രവാഹങ്ങൾ)

✍സുജഹരി

ദക്ഷിണേന്ത്യൻ നദിയായ തുംഗഭദ്രയുടെ തീരത്താണ് ശിലാനഗരിയായ ‘ഹംപി’ എന്നു പറഞ്ഞു തുടങ്ങുന്നത് ഒരു പക്ഷെ അനൗചിത്യമാകും.

കല്ലുകളെഴുതിയ കവിതകൾ നിറഞ്ഞ കലാക്ഷേത്രമായ ‘ഹംപി’ യെ തഴുകിയൊഴുകുവാനുള്ള അപൂർവ്വഭാഗ്യം ലഭിച്ച ഒരു ദക്ഷിണേന്ത്യൻ നദിയാണ്  ‘തുംഗഭദ്ര’ എന്നു പറയുന്നതാവും ഏറെ ഉചിതം.

കർണാടകയിൽ ഉത്ഭവിച്ച്, പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികൾ സം‌യോജിച്ച് തുംഗഭദ്രയായി, കർണാടകത്തിലെ ചിക്മംഗ്ലൂർ, ഷിമോഗാ എന്നിവിടങ്ങളിലൂടെയും ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലൂടെയും ഒഴുകി ആന്ധ്രാപ്രദേശിലെ കൂഡലി എന്ന സ്ഥലത്ത് വച്ച് ഈ നദി കൃഷണാനദിയിൽ ലയിക്കുന്നു.

കൃഷ്ണയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ ‘പമ്പ ‘എന്ന പേരിൽ പരാമർശിക്കപ്പെടുന്നത് തുംഗഭദ്രയാണ്. ഇതിൻ്റെ തീരത്താണ് പ്രസിദ്ധമായ ശൃംഗേരി മഠം.

നദിയിലെ പ്രധാനപ്പെട്ട പദ്ധതിയാണ് പമ്പാസാഗർ’ എന്നുകൂടി പേരുള്ള തുംഗഭദ്ര പദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണു ഡാമെങ്കിലും അതിൻ്റെ അവകാശികൾ, സ്വാഭാവികമായും കർണാടകയും ആന്ധ്രാപ്രദേശും തന്നെ.

ഡാമിന്റെ മുകളിൽ നിന്നു നോക്കുമ്പോൾ, ഇളകുന്ന അലകളുമായി നിറഞ്ഞൊഴുകുന്ന തുംഗഭദ്രയുടെ കാഴ്ച വർണ്ണനാതീതമാണ്!

531 കിലോമീറ്റർ നീളമുള്ള നദിയുടെ പ്രധാന പോഷകനദികൾ കുമുദാവതി, വരദ, വേദാവതി, തുടങ്ങിയവയും, പ്രധാന തീരപട്ടണങ്ങൾ ഹംപി, ഹരിഹാർ, ഹോസ്പെറ്റ്, കുർണൂൽ എന്നിവയുമാണ്. ഇതിൽ ‘ഹംപി’യെന്ന ശിലാനഗരം, യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

രാമായണ കഥയിൽ പ്രതിപാദിക്കുന്ന വാനരരാജ്യമായ കിഷ്കിന്ധ ഇവിടെയാണെന്നു കരുതപ്പെടുന്നു.

കർണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹോസ്പേട്ട് താലൂക്കിലാണ് പ്രകൃതി ഒരുക്കിയ ‘ശിലാവാടിക’യായ ഹംപി നഗരം.

ക്ഷേത്രാങ്കണത്തിലെ കൽക്കെട്ടിനടിയിലൂടെ ‘തുംഗഭദ്ര’ നദിഒഴുകുന്നുവെന്ന പ്രത്യേകതയുളള ‘വിരൂപാക്ഷക്ഷേത്ര’വും, പതിനൊന്ന് നിലകളുള്ള ‘ബിസ്ത്തപ്പാ’ ഗോപുരവും; ‘വിജയവിട്ടാല’ ക്ഷേത്രത്തിലെ ഒറ്റക്കല്ലിൽ തീർത്ത ശിലാരഥവും, സപ്തസ്വരങ്ങളുതിർക്കുന്ന കരിങ്കൽത്തൂൺ മണ്ഡപവും, ശിലയിൽ തീർത്ത അൽഭുതങ്ങളായി ഹംപിയിൽ ഇന്നും നിലനിൽക്കുന്നു.

ഭൂമിയിലെ ശിലകളും, ശിലകളാൽ രചിക്കപ്പെട്ട കാവ്യസമാനമായ ശിൽപ്പങ്ങളുമെല്ലാം ഒരേയിടത്തു സമ്മേളിച്ച……. കല്ലിൽ കൊത്തിയ കവിതകളുടെ സംഗമഭൂമിയാണ് ‘ഹംപി’.

വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്ര-തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന കമ്പഭൂപ -പാതയും, പട്ടാളക്യാമ്പുകൾ , കുതിരാലയങ്ങൾ, നടപ്പാതകൾ, രാജഭരണകാലത്തിന്റെ സ്മരണകളുണർത്തുന്ന, പ്രൗഢമനോഹരമായ ഭവനസമുച്ചയങ്ങൾ, രാജശാസനങ്ങൾ മുഴങ്ങിയ കൊട്ടാരക്കെട്ടുകൾ സ്നാനഗൃഹങ്ങൾ, രാജകീയ താരുണ്യങ്ങൾ വിലസിയ ഇടനാഴികൾ… അവർ സായന്തനങ്ങൾ ചെലവിട്ട മട്ടുപ്പാവുകൾ …. തുടങ്ങി അനവധി ശിലാനിർമിതികൾ ഉൾപ്പെട്ട ഈ ശിലാവിസ്മയം കാലങ്ങൾക്ക് മുമ്പേ നിർമിച്ചതും, ഇന്നും കാലത്തിന് മുമ്പേ നടക്കുന്നതുമത്രേ.

ഈ അത്ഭുതലോകം തീർത്ത അജ്ഞാതശില്പികളുടെ വിരലുകളെയും അവരുടെ മാന്ത്രിക വിരൽസ്പർശങ്ങളെയും വിനീതമായി പ്രണമിച്ചു കൊണ്ട്…… വിജയനഗരസാമ്രാജ്യത്തിന്റെ, ഗതകാലസ്മരണകൾ ശിലാരൂപങ്ങളായി കൺമുന്നിൽ ചിതറിക്കിടക്കുന്ന അത്ഭുതലോകത്തെ മടിത്തട്ടിലൊളിപ്പിച്ച്, തുംഗഭദ്രയൊഴുകുന്നു.

✍സുജഹരി (കടപ്പാട്)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: