17.1 C
New York
Wednesday, January 19, 2022
Home Special ഡി.സി. കിഴക്കേമുറി - ജന്മദിനം.

ഡി.സി. കിഴക്കേമുറി – ജന്മദിനം.

മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി (ജനുവരി 12, 1914 – ഫെബ്രുവരി 26 1999). മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. പോളിന്റെയും കാരൂർ നീലകണ്ഠപിള്ളയുടെയും ഡീസിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്നു. 25 വർഷക്കാലം ഡീസി സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.1999-ൽ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പാറത്തോടു ഭാഗത്തെ കിഴക്കേമുറി ഭവനത്തിൽ ജനിച്ചു. പിതാവ് കിഴക്കേമുറി ചാക്കോ. മാതാവ് ഏലിയാമ്മ. ഇ.എസ്.എൽ.സി. പാസ്സായതിനു ശേഷം 12 വർഷം അധ്യാപനായി പ്രവർത്തിച്ചു. ജോലി ഉപേക്ഷിച്ച് കൃഷിപ്പണിയിൽ ഏർപ്പെട്ടു. പിന്നീട് പൊൻകുന്നം വർക്കിയുടെ ക്ഷണമനുസരിച്ചാണ് കോട്ടയത്തെത്തി. പിന്നീട് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സ്വാതന്ത്യസമര സേനാനിയായിരുന്ന ഇദ്ദേഹം 1946-47 കാലത്ത് ഡെറ്റിന്യൂ തടവുകാരനായി ജയിൽവാസം അനുഭവിച്ചു. നാഷണൽ ബുക്സ്റ്റാളിന്റേയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റേയും സ്ഥാപകാംഗങ്ങളിൽ ഒരാളാണ് ഡി.സി. പൊൻകുന്നം വർക്കി, കെ.ജെ. തോമസ്, ഡീസി എന്നിവർ ചേർന്നാണ് 1945ൽ നാഷണൽ ബുക്ക്‌സ്റ്റാൾ തുടങ്ങിയത്. എൻ.ബി.എസ്സിന്റെ ജനറൽ മാനേജർ, സംഘം ഡയറക്ടർ ബോർഡംഗം, പബ്ളിക്കേഷൻ മാനേജർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷം 1973-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. 12 വർഷക്കാലം കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു.

ഔദ്യോഗിക ജീവിതത്തിൽ

നിന്നു വിരമിച്ച ഡി.സി. സ്വന്തം നിലയിൽ പുസ്തക പ്രസാധനവും വില്പനയും ആരംഭിച്ചു. അതിനായി ഡി.സി.ബുക്സ് എന്ന പ്രസിദ്ധീകരണശാലയും (1974) കൈരളീ മുദ്രാലയവും (1978) സ്ഥാപിച്ചു. കേരള ഗവൺമെന്റ് ബുക് ഡെവലപ്മെന്റ് കൌൺസിൽ, നാഷണൽ ബുക് ട്രസ്റ്റിന്റെ മലയാളം ഉപദേശ സമിതി, ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നീ സമിതികളിൽ അംഗവുമായിരുന്നു. ഡെമോക്രാറ്റ്, പ്രസന്നകേരളം, ചിത്രോദയം എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും ഡി.സി. വഹിച്ചിട്ടുണ്ട്.

കോളമിസ്റ്റ്

മലയാളത്തിലെ ആദ്യത്തെ കോളം എഴുത്തുകാരനായിരുന്നു. പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയിൽ ‘കറുപ്പും വെളുപ്പും’എന്ന പേരിലും കുങ്കുമത്തിൽ ‘ചെറിയ കാര്യങ്ങൾ മാത്രം’എന്ന പേരിലും എഴുതിയ കുറിപ്പുകൾ വളരെയധികം വായനക്കാരെ ആകർഷിക്കുകയുണ്ടായി. ‘ചെറിയ കാര്യങ്ങൾ മാത്രം’ 707 കോളങ്ങൾ പൂർത്തിയാക്കി. ചെറിയകാര്യങ്ങളിൽ താൻ വ്യാപരിച്ച വിവിധ മേഖലകളിലെ സ്പന്ദനങ്ങളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ലളിതമായ ശൈലിയിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥങ്ങൾ, സ്ഥലനാമങ്ങൾ, അവാർഡുകൾ, പത്രങ്ങൾ, യാത്രാനുഭവങ്ങൾ, സമ്മേളനങ്ങൾ എന്നിങ്ങനെ എല്ലാവിഷയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിന്റേയും അവതരണരീതി, മുഖ്യവിഷയവുമായി അതിനുള്ള ബന്ധം, അതിലടങ്ങിയിരിക്കുന്ന നർമം അല്ലെങ്കിൽ വിരോധാഭാസം എന്നിവ പ്രത്യേകതകളാണ്. സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന നർമോക്തികളിലൂടെ അവയെ പരിശോധിക്കുന്നതാണ് ‘കറുപ്പും വെളുപ്പും’ എന്ന പംക്തിയുടെ സ്വഭാവം. ഇവ പിന്നീട് തിരഞ്ഞെടുത്ത് പതിനൊന്നു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രസാധകനെന്ന നിലയിൽ
വിവിധ വിജ്ഞാന ശാഖകളെ പരിചയപ്പെടുത്തുന്ന പരമ്പര, വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസുകളുടെ പുനരാഖ്യാനങ്ങൾ, വിജ്ഞാനകോശങ്ങൾ, പുതിയ മലയാള നിഘണ്ടുകൾ എന്നിങ്ങനെ ഇദ്ദേഹം ആസൂത്രണം ചെയ്ത പ്രസിദ്ധീകരണങ്ങളുടെ പേരുകൾ പലതാണ്. പുസ്തകങ്ങൾക്ക് ഏർപ്പെടുത്തിയ വിൽപ്പനനികുതി നിറുത്തലാക്കിയത് ഡീസിയുടെ ശ്രമഫലമായിട്ടായിരുന്നു. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡീസി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. ലൈബ്രറി കെട്ടിടം നിർമ്മിക്കാനുള്ള ധനശേഖരണാർത്ഥമായിരുന്നു അത്. ഒന്നാം സമ്മാനം അംബാസഡർ കാറായിരുന്നു. പിന്നീടാണ് സംസ്ഥാനസർക്കാർ ലോട്ടറി ആരംഭിക്കുന്നത്. പുസ്തക പ്രസാധനത്തിൽ പേപ്പർബാക്ക് രീതി കൊണ്ടുവന്നത് ഡീസിയാണ്. 1946ൽ സി.എം. സ്റ്റീഫന്റെ “പൗരപ്രഭ’ പത്രത്തിൽ “കറുപ്പും വെളുപ്പും’ എന്ന കോളം എഴുതാൻ തുടങ്ങി.

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി സാഹിത്യ പ്രവർത്തക സഹകരണസംഘം ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച് അതിന് ഇന്നുള്ള പ്രശസ്തി നേടിക്കൊടുത്തത് ഡി.സി.യാണ്. അതു പോലെ ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു ഡി.സി. ബുക്സിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച് അതിനും പ്രചാരം നേടിക്കൊടുത്തു. സി. മാധവൻപിള്ളയുടെ അഭിനവ മലയാളം നിഘണ്ടു, മൂന്നു വാല്യങ്ങളുടെ ശബ്ദസാഗരം, ഹിന്ദി മലയാളം നിഘണ്ടു, നാലു# വാല്യങ്ങളുള്ള അഖില വിജ്ഞാനകോശം, ഭാരത വിജ്ഞാനകോശം എന്നിവ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അതിനുപുറമേ ഡോ. ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു പുതിയ തലമുറക്കാർക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. ബുക്ക് ക്ലബ്, വി.ഐ.പി ക്ലബ് വഴി വീട്ടിൽ ഒരു ലൈബ്രറി എന്ന ആശയം പ്രചരിപ്പിച്ചു.

കൃതികൾ

എലിവാണം (1948)
കറുപ്പും വെളുപ്പും (1948)
കുറ്റിച്ചൂൽ. (1950)
മെത്രാനും കൊതുകും (1955)
എന്നെ വെറുതേ വിടരുത് (1986)
മുഖ്യമന്ത്രി മുത. (1987)
സത്യം 95 ശതമാനം (1988)
പത്രം പുസ്തകം ഉപദേശിയും (1989)
പാലങ്ങളും പാലങ്ങളും (1990)
തീവണ്ടി തീവണ്ടി തീവണ്ടി (1991)
ധർമ്മപുരാണം മുതൽ സർക്കാർ പുരാണം വരെ (1993)
ഓഫേഴ്‌സ് ഗിൽഡും മാങ്ങാച്ചാറും (1994)
ഡൽഹികഥകൾ കുറച്ചുകൂടി (1997)
സെമിത്തേരിയിൽ സ്ഥലം കുറവാണ് (1997)
ദൈവത്തിനെന്തിനിത്ര ഒച്ച (1998)
ക്രിസ്തു കേരളത്തിൽ വന്നാൽ (2000)
ചിരിക്കാം ചിന്തിക്കാം (2000)
ജനങ്ങളുടെ രാജാവ് (2001)
ചെറിയ കാര്യങ്ങൾ തൊട്ട് സി കേശവൻവരെ (2002)
മലയാള പുസ്തക പ്രസാധനം (2004)

പുരസ്കാരങ്ങൾ

പദ്മഭൂഷൻ ബഹുമതി (1999)
സ്വദേശാഭിമാനി പുരസ്കാരം
പുസ്തക പ്രസാധകരുടെ അവാർഡ്
എം.കെ.കെ. നായർ അവാർഡ്
പുസ്തകരത്നം ബഹുമതി
രാജീവ് ഗാന്ധി പുരസ്‌കാരം,

പ്രസാധന പ്രവർത്തനങ്ങൾ

1945 ഏപ്രിലിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപനം, സ്ഥാപകാംഗം.

1949-ൽ നാഷനൽ ബുക്സ്റ്റാളും സാഹിത്യ പ്രവർത്തക സഹകരണസംഘവും ഒന്നുചേർന്നപ്പോൾ, എൻ.ബി.എസ്സിന്റെ ജനറൽ മാനേജരായി.

1962 – 1974 കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി

1965 തൊട്ട് 1973 വരെ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സെക്രട്ടറിയായിരുന്നു.

1974 ആഗസ്റ്റ് 29 നു ഡി.സി.ബുക്സ് സ്ഥാപിച്ചു.

1977 നവംബറിൽ കറന്റ് ബുക്സ് ഏറ്റെടുത്തു.

1978 കൈരളി മുദ്രാലയം സ്ഥാപിച്ചു. കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റിന്റെ ഓണററി സെക്രട്ടറി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: