17.1 C
New York
Sunday, June 13, 2021
Home Special ടി. ജെ. റാഫേൽ - എന്റെ സഹോദരൻ.

ടി. ജെ. റാഫേൽ – എന്റെ സഹോദരൻ.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

ജൂൺ 5, 2021.ചേട്ടന് ഇന്ന് ഷഷ്ടിപൂർത്തി. 1961 ൽ ചതയം നക്ഷത്രത്തിൽ ജനനം. വെളുത്തു ചുമന്നിരുന്ന ചേട്ടൻ എപ്പോഴും ഒരു സായിപ്പുകുഞ്ഞിനെപ്പോലെ യായിരുന്നു നടന്നിരുന്നത്. വൃത്തിയായി വസ്ത്രധാരണം ചെയ്ത്, ഷർട്ട്‌ ഇൻ ചെയ്ത് ടൈയും ഒക്കെ കെട്ടി കാലിൽ സോക്‌സും ഷൂസും ധരിച്ച്, ആൾ ഒരു ശാന്ത സ്വഭാവി. പഠിത്തത്തിൽ അതിസമർഥൻ. കൊച്ചായിരുന്നപ്പോൾ ചേട്ടൻറെ പ്രോഗ്രസ് കാർഡ് കാണാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു. കാരണം മിക്ക വിഷയത്തിനും നൂറിൽ നൂറ് മാർക്ക് ആയിരിക്കും. ചേട്ടൻ സ്കൂളിൽ നിന്ന് കൊണ്ടുവരുന്ന ഉത്തരക്കടലാസുകൾ പലതവണ നോക്കിയിരുന്നു അമ്മ കോൾമയിർ കൊള്ളുന്നത് കണ്ടിട്ടുണ്ട് ഞാൻ ചെറുപ്പത്തിൽ. പന്ത്രണ്ട് വയസ്സുവരെ മാത്രമേ ചേട്ടൻ ഞങ്ങൾ സഹോദരങ്ങളോടൊപ്പം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഹൈസ്കൂൾ വിദ്യാഭ്യാസം നേടാനായി ചേട്ടനെ എറണാകുളത്തെ വടവുകോട് ഉള്ള രാജർഷി മെമ്മോറിയൽ ബോർഡിങ് സ്കൂളിലേക്ക് അച്ഛൻ അയച്ചു. പിന്നെ ചേട്ടനെ ബോർഡിംഗിൽ കൊണ്ടാക്കാനും വിളിച്ചു കൊണ്ടുവരാനുമുള്ള വിനോദയാത്രകൾ ആയിരുന്നു അന്ന് ഞങ്ങൾക്ക്. ഓണത്തിനും ക്രിസ്മസിനും മധ്യവേനലവധിക്കും വീട്ടിലെത്തുന്ന അതിഥി മാത്രമായി ചേട്ടൻ.

ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് മധ്യവേനലവധിക്ക് ഒരിക്കൽ ചേട്ടൻ വീട്ടിൽ എത്തിയപ്പോൾ രണ്ടു മാസം എന്നെ അടുത്ത വർഷത്തെ ബുക്ക് ഒക്കെ വാങ്ങി സയൻസ് പഠിപ്പിക്കണം എന്ന ആവശ്യം അമ്മ മുന്നോട്ടുവച്ചത്. ശാസ്ത്ര വിഷയങ്ങളും കണക്കും തീരെ ഇഷ്ടമില്ലാത്ത എന്നെ സയൻസ് പഠിപ്പിക്കാൻ ആരംഭിച്ചു ചേട്ടൻ. അതും ഫിസിക്സ്. 2 കണ്ണാടിയും അടുക്കളയിൽ നിന്നുള്ള ചില ചെറിയ പാത്രങ്ങളും ഒക്കെ എടുത്ത് കൊണ്ടു വന്ന് പ്രാക്ടിക്കൽ ക്ലാസ് ആയി ആണ് പഠിപ്പിക്കുന്നത്. പക്ഷേ എനിക്ക് ശാസ്ത്രവിഷയങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ഇരിക്കും. മനസ്സിലായോ എന്ന് ചോദിക്കുമ്പോൾ തലയാട്ടും. പിന്നെ പാഠഭാഗത്തു നിന്ന് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുമ്പോൾ, ഒന്നും പറയാൻ അറിയാതെ വരുമ്പോൾ ഞാൻ നന്നായി ചിരിക്കാൻ തുടങ്ങും.എൻറെ പൊട്ട ചിരി കാണുമ്പോൾ ചേട്ടൻറെ ദേഷ്യം ഇരട്ടിക്കും. ഒരിക്കലും തല്ലുകയോ ചെവി പിടിച്ച് മുറുക്കുകയോ ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് എനിക്ക് ചിരി നിയന്ത്രിക്കാൻ പറ്റാതാ വുന്നതും. ഇത് കണ്ടു ചേട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു. “നീ ചിരിക്കുക അല്ല വേണ്ടത്, കരയണം. ദൈവമേ എനിക്കിത്രയും ബുദ്ധി അല്ലേ തന്നുള്ളൂ എന്നും പറഞ്ഞു. “ പക്ഷേ ഞാൻ ചിരി കൂടുതൽ ഉച്ചത്തിൽ ആക്കുകയും, അടുത്ത് തന്നെ താമസിക്കുന്ന മുത്തശ്ശി വന്നപ്പോൾ മുത്തശ്ശിയെ വട്ടം കെട്ടിപ്പിടിച്ച് എന്നെ ചേട്ടൻ കഷ്ടപ്പെടുത്തുകയാണ്, എന്നെ ഇവിടെ നിന്നു രക്ഷിക്കണമെന്നും പറഞ്ഞ് കരഞ്ഞു അങ്ങോട്ടോടി രക്ഷപെടുകയും ചെയ്തു.

സ്കൂൾ പഠനം കഴിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ചേട്ടൻ പിന്നീട് ചേർന്നത്.അവിടെയും ഹോസ്റ്റലിൽ തന്നെ.അവിടെ നിന്ന് പുറത്തിറങ്ങിയത് ആ കോളേജിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ഒരു റാങ്ക് നൽകി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബി.കോമിന് ചേരുമ്പോൾ ആണ് പിന്നെ ഞങ്ങൾ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. പഠിക്കുന്ന സ്കൂളിൽ നിന്നും കോളേജിൽനിന്നുമൊക്കെ അവിടത്തെ ഒന്നാമൻ ആയിട്ടാണ് ചേട്ടൻ പുറത്തിറങ്ങുക. മാർ ഇവാനിയോസ് കോളേജിൽ ബി.കോമിന് പഠിക്കുമ്പോൾ തന്നെ നാടക അഭിനയവും ഒപ്പം കൊണ്ടുപോയിരുന്നു.മൂന്നു വർഷവും ആ കോളേജിലെ ബെസ്റ്റ് ആക്ടർ, ശ്രീ. വയല വാസുദേവൻ പിള്ള സാറിൻറെ ഇഷ്ടനടൻ. യൂണിവേഴ്സിറ്റി തലത്തിൽ മത്സരത്തിൽ പങ്കെടുത്ത് ആ വർഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് കോളേജിന് നേടിക്കൊടുത്തു. ആ കാലഘട്ടത്തിൽ ഞാൻ കരുതിയത് ചേട്ടൻ ഭാവിയിൽ ഒരു തിരക്കഥാകൃത്തോ സിനിമ സംവിധായകനോ നടനോ ഒക്കെ ആകും എന്നായിരുന്നു. പതിവുപോലെ ആ കോളേജിനും ഒരു റാങ്ക് നേടി കൊടുത്ത് അവിടെ നിന്നിറങ്ങി. റിസൾട്ട് അറിയുന്നതിനു മുമ്പേ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോറിൽ ജോലിയിൽ പ്രവേശിച്ചു. പിന്നെയും ചേട്ടൻ വീട്ടിൽ നിന്ന് വിട്ട് കുറിച്ചിയിൽ. വാരാന്ത്യങ്ങളിൽ മാത്രം വീട്ടിൽ വരും. രണ്ടുവർഷം കഴിഞ്ഞ ഉടനെ എസ്. ഐ.ബി. ഓഫീസറായി ബാംഗ്ലൂരിലേക്ക്. അപ്പോഴേക്കും ഞാൻ വിവാഹിതയായി ആലപ്പുഴയിൽ എത്തിയിരുന്നു.ചേട്ടൻ ഉദ്യോഗപർവ്വത്തിന്റെ ഓരോ പടവുകൾ കയറുമ്പോഴും ഞങ്ങൾ മൂന്നു സഹോദരിമാരും അമ്മയും അച്ഛനും സന്തോഷത്തോടെ നോക്കി കണ്ടു. ചേട്ടനും കുടുംബവും ജോലിസംബന്ധമായി ഡൽഹിയിലായിരുന്നു പിന്നീട് കുറേ കാലം. 2012 ൽ ബാങ്കിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജർ പദവിയിലെത്തുന്ന ആദ്യത്തെ ഉദ്യോഗസ്ഥനായിരുന്നു ചേട്ടൻ. 2020 ൽ ബെസ്റ്റ് CIO അവാർഡ് IBA യിൽ നിന്ന് ഏറ്റുവാങ്ങി. ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. 39 വർഷത്തെ സർവീസ് ജീവിതം തീർത്തു ബാങ്കിനോട് യാത്ര പറയുമ്പോൾ എനിക്ക് തോന്നുന്നു ഈ റിട്ടയർമെൻറ് കം കൊറോണക്കാലം ചേട്ടൻറെ യൌവ്വന കാലത്തുണ്ടായിരുന്ന സിനിമാ മോഹങ്ങൾ തിരക്കഥാരചന, അഭിനയം, സംവിധാനം……. ഇവയ്ക്കായി നീക്കിവെക്കണമെന്ന്. ഒരു കലാകാരനെയായിരുന്നു ഈ ബാങ്ക് ഇത്രയും നാൾ തളച്ചിട്ടിരുന്നതെന്ന് സമൂഹം അറിയട്ടെ.

🎈🎈എല്ലാവിധ ആശംസകളും സർവ്വേശ്വരൻറെ അനുഗ്രഹങ്ങളും മുന്നോട്ടുള്ള ജീവിതത്തിലും ഉണ്ടാകട്ടെ. ഒരിക്കൽകൂടി പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്,🎂🎈🎈 സ്നേഹാദരങ്ങളോടെ...

മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

3 COMMENTS

  1. ഇരിങ്ങാലക്കുട ചിറയത്ത് തെക്കേത്തല കുടുംബത്തിലെ നാടിനും വീടിനും അഭിമാനമായ ശ്രീ ടി.ജെ റാഫേൽ ചേട്ടന് ഞങ്ങളുടെ എല്ലാവരുടെയും പേരിൽ ജന്മദിനാശംസകൾ നേരുന്നു.തെക്കേത്തല തറവാടിൻ്റെ യശസ്സ് ഉയർത്തിയ പിതാവ് കേരള ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എഞ്ചിനിയർ ശ്രീ ടി.ആർ ജോണി ,കുടുംബാംഗമായ ശ്രീ ഇന്നസെൻ്റ്,മാതൃസഹോദരൻ ശ്രീ സി.ഐ പോൾ എന്നിവരെ പോലെ അല്ലെങ്കിൽ അതിലും മുകളിൽ താങ്കളുടെ കീർത്തി പരക്കട്ടെ എന്ന് ആശംസിക്കുന്നു. കുടുംബാംഗങ്ങൾക്ക് ഏതൊരു കാലത്തു വായിച്ചാലും അഭിമാനവും പ്രൗഡിയും തോന്നുന്ന രീതിയിൽ മനോഹരമായി എഴുതുന്ന മേരി ജോസിക്ക് നന്ദിയും അഭിനന്ദനങ്ങളും.🙏
    ബാബു പോൾ & ലൗലി ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap