1)കെ ഫോൺ എന്നതിന്റെ പൂർണ്ണരൂപം?
കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്.
2) രാജ്യസഭയുടെ പുതിയ പ്രതിപക്ഷനേതാവ്?
മല്ലികാർജുൻ ഖർഗെ.
3) ഐ.പി.എൽ.ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം?
ക്രിസ് മോറിസ്.
4) ഇന്ത്യയുടെ വാണിജ്യ മന്ത്രി?
പിയൂഷ് ഗോയൽ.
5) രാജ്യത്തെ വാർത്താ മാധ്യമങ്ങളിൽ നിന്നുള്ള ലിങ്കുകളോ വാർത്താ സംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ മാധ്യമ സ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം പാസാക്കിയ ആദ്യ രാജ്യം?
ഓസ്ട്രേലിയ.
6) ടൈം വാരികയുടെ ഉയർന്നുവരുന്ന 100 നേതാക്കളുടെ ആഗോള പട്ടികയിൽ ഉൾപ്പെട്ട ചന്ദ്രശേഖർ ആസാദ് ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്?
ഭീം ആർമി പാർട്ടി.
7) ഏത് രാജ്യത്തിന്റെ ഔദ്യോഗിക ടിവി ചാനലാണ് സി.ജി.ടി.എൻ.?
ചൈന.
8) കന്നി ഗ്രാൻസ്ലാം ചാമ്പ്യൻഷിപ്പിൽ തന്നെ സെമി ഫൈനലിൽ എത്തിയ ആദ്യത്തെ ടെന്നിസ് താരം?
അലക്സാണ്ടർ കരാറ്റ്സെവ്.
9) ഓൺലൈൻ പലചരക്ക് വില്പന സ്ഥാപനമായ ബിഗ് ബാസ്കറ്റ് ബംഗളൂരു ആസ്ഥാനമായി സ്ഥാപിതമായ വർഷം?
2011.
10) ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ പാർക്ക് സ്ഥാപിച്ച സ്ഥലം?
ഒറ്റപ്പാലം.
11) ഇന്ത്യൻ വംശജനായ സിംഗപ്പൂർ ചീഫ് ജസ്റ്റിസ്?
സുന്ദരേശ് മേനോൻ.
12) ഇന്ത്യയുടെ ധനമന്ത്രി?
നിർമല സീതാരാമൻ.
13) എന്താണ് ‘സ്പേസ് കിഡ്സ് ഇന്ത്യ’ ?
വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ അഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘടന.
14) ലോക വ്യാപാര സംഘടനയുടെ പുതിയ ഡയറക്ടർ ജനറൽ?
എൻഗോസി ഒകോൻ ജോ ഇവേല.
15) ഈ മാസം അന്തരിച്ച, പലസ്തീനിയൻ കവിയും ‘ ഐ സോ രമല ‘എന്ന പ്രശസ്തമായ ആത്മകഥാ നോവലിന്റെ കർത്താവുമായ വ്യക്തി?
മൗറിദ് ബർഗൂത്തി.