വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്ന നിങ്ങളുടെ കുട്ടികൾക്ക് ഉന്നത വിജയം കരസ്ഥമാക്കുവാൻ പര്യാപ്തമായ അറിവുകൾ പകർന്നു നൽകുന്ന മികച്ച ഒരു പരമ്പര – ജികെ 2021
തയ്യാറാക്കുന്നത്: അലൻ ഷാജി ആഞ്ഞിലിത്തറ.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സിൻ?
കോവാക്‌സിൻ.
2) യു. എൻ. ചാർട്ടറിന്റെ ആമുഖ ശില്പി?
ഫീൽഡ് മാർഷൽ സ്മട്ട്സ്.
3)’ കാക്കനാടൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
ജോർജ് വർഗീസ്
4) കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
5) ഗാമ കിരണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
പോൾ യു വില്ലാർഡ്
6) ഇന്ത്യയിലെ ഉന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാനിലെ ഉന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഈ-പാകിസ്ഥാനും നേടിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി?
മൊറാർജി ദേശായി.
7)ഒരു വ്യാഴവട്ടം എത്ര വർഷം?
12 വർഷം.
8)“ഈ ലോകമെല്ലാം ഒരു നാടകവേദിയാണ്. നാമെല്ലാം അതിൽ വേഷമിടുന്നവരും “–ഏതു എഴുത്തുകാരെന്റേതാണ് ഈ വാക്കുകൾ?
ഷേക്സ്പിയർ.
9)കുശാന വംശത്തിലെ അവസാന ഭരണാധികാരി?
വാസുദേവൻ.
10)ലോക മാനസികാരോഗ്യ ദിനം?
ഒക്ടോബർ 10.
11)ഇരയിമ്മൻ തമ്പിയുടെ ജന്മദേശം?
ചേർത്തല.
12)ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. വിജയ് പി.ഭട്കർ.
13)ഏറ്റവും വലിയ ഉരഗം?
മുതല.
14)‘രക്തസാക്ഷികളുടെ രാജകുമാരൻ ‘ എന്നറിയപ്പെടുന്നത്?
ഭഗത്സിംങ്.
15)ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
തായ്‌ലൻഡ്.