ചേതനയറ്റ ചിന്തകൾ നിങ്ങളിൽ ഉണ്ടാക്കുന്ന പ്രഭാവത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ചേതനയറ്റ ഒരു ചിന്ത നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഉറവെടുക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ അമ്ലം സൃഷ്ടിയ്ക്കപ്പെടുന്നു.
നിങ്ങളുടെ തേജോവലയം നഷ്ടപ്പെടുന്നു.
നിങ്ങളുടെ പ്രതിരോധ ക്ഷമത നഷ്ടപ്പെടുന്നു.
ശരീരപ്രകൃതിയുടെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നു.
ഹ്രൃദയയിടിപ്പ് കൂടുന്നു.
ഇത് കാരണം രക്തസമ്മർദ്ദം കൂടുന്നു.
ഇതെല്ലാം കൂടി ശരീരത്തിൽ ഹാനികരമായ അന്തർഗ്രന്ഥി സ്രാവങ്ങൾ പുറപ്പെടുവിക്കാനുള്ള സാഹചര്യങ്ങൾ ഉളവാക്കുന്നു!
മാനസിക രോഗങ്ങൾ ഇങ്ങനെയാണ്. നമ്മൾ അറിയാതെ, പല രോഗങ്ങളെയും നമ്മുക്ക് സമ്മാനിക്കുന്നു!
നമ്മളിൽ ഭൂരിഭാഗവും, ശാരീരിക രോഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. മാനസിക രോഗങ്ങളെ പറ്റി ചിന്തിക്കാനോ, സംസാരിക്കാനോ ആരും മെനക്കെടാറില്ല. മാനസിക രോഗങ്ങൾക്ക് നേരേ സമൂഹത്തിൽ ഉള്ള ഇരുളടഞ്ഞ ചിന്താഗതി ആണിതിന് കാരണം. ഒരു പനി വന്നാൽ നമ്മൾ ഡോക്ടറെ കാണാൻ പോകുന്നു. അത് പോലെ തന്നെ പ്രധാനമാണ് ചില സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രയാസം തോന്നുമ്പോൾ കൗൺസിലറെ സമീപിക്കുന്നത്.
കൗൺസിലർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അല്ല, മറിച്ച് അവർ ശാസ്ത്രീയ പരമായി പ്രശ്നങ്ങളെ പഠിച്ച്, അവയേ നേരിടാൻ നിങ്ങളിൽ ഉള്ള നിങ്ങളുടെ കഴിവുകളെ കണ്ടെത്താൻ സഹായിക്കും. അത് കൊണ്ട് കൗൺസിലറെ കാണുക എന്നത് നിങ്ങൾക്ക് മനോരോഗം ആയത് കൊണ്ടാണ് എന്ന ധാരണ മാറ്റുക.
ഇന്ന് എല്ലാവരും കൗൺസിലർ ആയി സ്വയം പ്രഖ്യാപിയ്ക്കാറുണ്ട്. അംഗീകൃത മെഡിക്കൽ ബിരുദം എടുത്ത ഒരാൾക്ക് മാത്രമേ കൗൺസിലർ ആകാൻ പറ്റുകയുള്ളു. ആയതിനാൽ കൗൺസിലിങ്ങിന്റെ മുൻപ് അവരുടെ അംഗീകാരം അറിയുക.
അറിയാത്തവരുടെ അടുക്കൽ ഒരിക്കലും കൗൺസിലിങ്ങിന് സമീപിക്കരുത്. സംസാരത്തിൽ, നിങ്ങളുടെ വിഷമതകളെ അപ്പാടെ അവതരിപ്പിച്ച്, അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരുടെ മുന്നിൽ വിളംബിയാൽ, വളരെ വേഗത്തിൽ ഓടുന്ന ഒരു തീവണ്ടിയെ, അത് ഓടിക്കാൻ അറിയാത്ത ഒരു വ്യക്തിയുടെ കൈയ്യിൽ കൊടുക്കുന്ന അവസ്ഥയാണ്.
ഒന്നൂഹിച്ച് നോക്കിയെ! അതിൽ യാത്ര ചെയ്യുന്ന ആൾക്കാരുടെ മാനസിക അവസ്ഥ!
ആയതിനാൽ, എല്ലാവർക്കും കൗൺസിലിങ്ങ് ചെയ്യാൻ പറ്റില്ല! അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഇങ്ങനെ ഉള്ളവരുടെ കൈയ്യിൽ ചെന്ന് വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
ചേതനയറ്റ ചിന്തകൾ കൊണ്ട് നിങ്ങൾ ഒരു പക്ഷെ മറ്റുള്ളവരെ ഉപദ്രവിക്കുകയോ, ഉപദ്രവിക്കാതിരിക്കുകയോ ആവാം! പക്ഷേ ഒന്ന് തീർച്ചയാണ്! അവ നിങ്ങളെ ഉപദ്രവിക്കാൻ പ്രാപ്തിയുള്ളവയാണ്.
ചേതനയുള്ള ചിന്തകളെ സ്വീകരിച്ചു, ആരോഗ്യകരമായ ജീവിതത്തിന് നിങ്ങൾക്ക് കൈവരിക്കാൻ സാധിക്കട്ടെ എന്ന ആശംസകളോടെ…..
സ്നേഹപൂർവ്വം
-ദേവു-
ആനുകാലികം. ഇന്ന് അനേകം ആളുകൾ നേരിടുന്ന പ്രശ്നം.
🙏 സ്നേഹപൂർവ്വം ദേവു ❤️🙏
ചുറ്റുവട്ടത്തുള്ള എല്ലാവരും ഒരു കൗൺസിലർ തന്നെ ഇന്ന്. ഈ നിലപാട് മാറിയാൽ തന്നെ പാതി രക്ഷപ്പെടും
പലരും അറിയാതെ മറ്റുള്ളവരെ കൂടുതൽ വിഷമത്തിലേക്ക് ആഴ്ത്തുന്നു. അംഗീകൃത കൗൺസിലർ തന്നെ കൗൺസിലിങ്ങ് ചെയ്യണം എന്ന സത്യം സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല. സ്നേഹപൂർവ്വം ദേവു ❤️🙏
വളരെ നല്ല സന്ദേശം
❤️🙏
ഇന്നത്തെ ചിന്താവിഷയം തന്നെ സംശയമില്ല
❤️🙏. വായനയ്ക്ക് നന്ദിയും സ്നേഹവും! സ്നേഹപൂർവ്വം ദേവു!
Good 👌👌👌
❤️🙏
Very true
❤️🙏
True…
❤️🙏
Very true ! Not everyone can counsel. And just as physical health is important, mental health is important . We should never ignore our body and mind taking care of our loved ones . We should always be mindful of our mind and body . Mind amd body together is us
Very few understand the importance of mental health issues. Thank u so much for your valuable comments ❤️🙏
ചിന്തനീയമായ കാര്യം വളരെ ലളിതമായി പറഞ്ഞോർമ്മപ്പെടുത്തുന്നു. നല്ലെഴുത്ത് .
സ്നേഹപൂർവ്വം ദേവു ❤️🙏
❤️🙏
Excellent
Very true.. Positive thinking is so important for a healthy living.. Wonderfully written.. 🥰