17.1 C
New York
Thursday, October 28, 2021
Home Special ചിരി മറക്കുന്നവർ (ലേഖനം)

ചിരി മറക്കുന്നവർ (ലേഖനം)

✍ബിനാജ് ഭാർഗവി ❤

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച് ജോലിക്ക് കയറുന്ന ആളെ കാണുന്നത് എന്തൊരു സന്തോഷം, കീപ് സ്മൈലിങ് മോനെ. അത് കേട്ട് പഴയ 110 വാൾട്ട് ബൾബ് പോലെ ഞാൻ ഒന്നുടെ ചിരിച്ചു ചിന്തിച്ചു ഇവിടെ എന്തെ ആരും ചിരിക്കാറില്ലേ??

പിന്നീട്ടങ്ങോട്ട് ജോലിയും, ജീവിതവും തരുന്ന സമ്മർദ്ദം കൊണ്ട് എന്റെയും ചിരി പഴയ അനിക് സ്പ്രേ പരസ്യം പോലെ പൊടി പോലുമില്ലാതായി കണ്ടു പിടിക്കാൻ. ഇന്നെനിക്കും തിരിച്ചറിവ് വരുന്നു, ഞാനും ചിരി മറന്നിരിക്കുന്നു.

രാവിലെ ബസ്സിൽ കയറുമ്പോ ഞാൻ എല്ലാ മുഖത്തേക്കും നോക്കും. ചിരിക്കുന്ന മുഖങ്ങൾ കാണാറേയില്ല. എല്ലാ മുഖങ്ങളിലും ആകുലതകളാണ്, ചിന്തകളാണ്! ചില കുഞ്ഞു കുട്ടികളുടെ മുഖത്തു വിരിയുന്ന ചിരി പലപ്പോളും ഒരാശ്വാസമാണ്, ഞാനും വലുതാവണ്ടായിരുന്നു എന്നൊരു തോന്നലും ഉണ്ടാവാറുണ്ട് . എന്നെ വായിക്കുന്ന നിങ്ങൾ ഒന്ന് കണ്ണടച്ചു ഓർത്തു നോക്കു എന്നാണ് അവസാനമായി പൊട്ടിച്ചിരിച്ചത്. അഭിനയിച്ചു കൊണ്ട് മുഖത്തു വരുത്തുന്ന ആത്മാർത്ഥമല്ലാത്ത ചിരിയല്ല കേട്ടോ, ആത്മാവിൽ നിന്നുതിരുന്ന മനസ്സ് നിറഞ്ഞ പൊട്ടിച്ചിരി.

പണ്ടത്തെ കോമഡി ക്ലിപ്പുകൾ, മിസ്റ്റർ ബീൻ, ടോം & ജെറി, ചില പോസ്റ്റുകൾക്ക് താഴെ വരുന്ന കമെന്റുകൾ നല്ലൊരു ചിരി സമ്മാനിക്കാറുണ്ട്. ഏറെ ഇഷ്ടമുള്ള സൗഹൃദക്കൂട്ടങ്ങളും നമുക്ക് ചിരിയുടെ മത്താപ്പൂതിരി സമ്മാനിക്കാറുണ്ട്. പക്ഷെ ജീവിതവുമായുള്ള മല്പിടുത്തത്തിൽ പലർക്കും ഇതൊക്കെ അന്യമാവുന്നു, ഓരോ ദിവസങ്ങളും യന്ത്രികമാവുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. നമ്മൾ മലയാളികളിൽ ഹാപ്പിനെസ്സ് കോഷ്യന്റ് അഥവാ സന്തോഷ സൂചിക നഷ്ടമാവുന്നു എന്നൊരു തോന്നൽ. സ്വന്തം സങ്കടങ്ങളും, ചിന്തകളും, ആഗ്രഹങ്ങളും പങ്ക് വെക്കാൻ നല്ലൊരു കൂട്ടില്ലാതെ പലരും സ്വയം പുകയുന്ന അഗ്നി പർവ്വതങ്ങളായി മാറുന്നുണ്ട്‌. പലരും അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാറുമുണ്ട്, എരിഞ്ഞ് ഇല്ലാതാവാറുമുണ്ട്. എന്റെ മുഖം കണ്ണാടിയിൽ കണ്ടപ്പോൾ തോന്നിയ ചില ഭ്രാന്തൻ ചിന്തകൾ കൊണ്ട്, ഈ വാക്കുകളിലൂടെ കണ്ണോടിച്ച നിങ്ങളുടെ സമ്മർദ്ദം ഏറ്റാതെ ജോലിക്കിടയിലുണ്ടായ ഒരു കുഞ്ഞു തമാശ പങ്ക് വെച്ചു കൊണ്ട് എഴുത്ത് അവസാനിപ്പിക്കാം.

പ്രശസ്തമായ ഒരു ഹോട്ടലിലെ നൈറ്റ്‌ ഷിഫ്റ്റ്‌. എന്റെ കൂടെ സപ്പോർട്ട് സ്റ്റാഫ്‌ ആയുള്ളത് ആത്മാർത്ഥതയുടെ ആൾരൂപമായ ട്രെയിനി നകുലാണ്. ഹൗസ് കീപ്പിങ് വിഭാഗത്തിൽ അധികം പരിചയ സമ്പന്നൻ അല്ലാത്ത പുതിയ ഒരു സ്റ്റാഫ്‌. ഞാൻ എന്റെ നൈറ്റ്‌ ഓഡിറ്റ്, അക്കൗണ്ട്സ് ജോലികളുമായി തിരക്കിലാണ്. സമയം ഏതാണ്ട് പുലർച്ചെ രണ്ട് മണി. റൂമിൽ താമസിക്കുന്ന ഒരു അറബിയുടെ കാൾ നകുലിനു കിട്ടുന്നു. നകുൽ ഭവ്യതയോടെ ഉത്തരം നൽകിയ ശേഷം ഹൌസ് കീപ്പിങ് സ്റ്റാഫിനെ വിളിച്ചു ആ റൂമിലെ അലക്കാൻ ഏല്പിച്ച ഡ്രസ്സ്‌ തിരികെ നൽകാൻ ആവശ്യപ്പെടുന്നു. ചില ആവശ്യങ്ങൾക്കായി ബാക്ക് ഓഫീസിലിലേക്ക് പോയ എനിക്ക് നകുലിന്റെ വിളി ബിനാജേട്ടാ!! പ്രശ്നമാണ് വേഗം വരീൻ. അറബിയുടെ നീളൻ കുപ്പായം മാത്രമേ അവിടെ ഉള്ളു വെസ്റ്റ്‌ ( ഉള്ളിൽ ധരിക്കുന്ന ബനിയൻ ) ഇല്ല. അയാൾക്ക് വെസ്റ്റ് ആണ് ഇപ്പോ വേണ്ടത്.

ഞാൻ കൂടെ ഹൗസ് കീപ്പിങ് സെക്ഷനിൽ പോകുന്നു, സാധനമില്ല! ഞാൻ പറഞ്ഞു മോൻ ഒരു കാര്യം ചെയ്യു ഈ നീളൻ കുപ്പായം കൊടുക്ക് എന്നിട്ട് പറ വെസ്റ്റ്‌ മിസ്സിംഗ്‌ ആണ് രാവിലെ സൂപ്പർ വൈസർ വന്നു നോക്കി എടുത്ത് തരാം. അത് കേട്ടതും നകുൽ ഉത്സാഹത്തോടെ ചേട്ടാ അവൻ പുതിയ ആളല്ലേ ഞാൻ കൂടെ പോകാം, ഞാൻ ആണല്ലോ നേരത്തെ സംസാരിച്ചത്. അങ്ങനെ രണ്ട് പേരും പോകുന്നു, അറബി വാതിൽ തുറക്കുന്നു. നകുൽ എളിമ യോടെ, സർ എക്സ്ട്രീമലി സോറി വെസ്റ്റ്‌ മിസ്സിംഗ്‌, വീ ഫൈൻഡ് ടുമോറൊ, വെസ്റ്റ്‌ കാണാനില്ല നാളെ തപ്പി എടുത്തു തരാം എന്ന് പറയുന്നു. അറബി തല ഡോറിലടിച്ചു ഭ്രാന്ത് പിടിച്ചു രണ്ടാളേം അറിയുന്ന ഇംഗ്ലീഷിലും അറബിയിലും ചീത്ത വിളിച്ചു ഗെറ്റ് ഔട്ട്‌ അടിച്ചു. സങ്കടത്തോടെ രണ്ട് പേരും എന്റെ അടുത്തെത്തി. ഞാൻ പറഞ്ഞു അതിഥി ദൈവമാണ്, ഞാൻ ഒന്ന് വിളിച്ചു സമാധാനിപ്പിക്കാം. തുടർന്ന് അതീവ വിനയത്തോടെ എവിടെയോ കേട്ട രണ്ട് അറബി വാക്ക് പറഞ്ഞു അറബിയോട് സംസാരം തുടങ്ങി. എനിക്ക് അറബി അറിയും തോന്നിയ അറബി പിന്നെ അറബിയോ അറബി!! ഞാൻ ഇംഗ്ലീഷിലോട്ട് മാറി സർ വെസ്റ്റ് ഈസ്‌ മിസ്സിംഗ്‌, പ്ലീസ് അണ്ടർ സ്റ്റാൻഡ്. പിന്നെ എനിക്കും കിട്ടി ചീത്ത വിളി.

അറബിക്ക് ഒരു ക്ഷമ ഇല്ലലോ എന്നോർത്ത ഞാൻ ആ ചീത്ത വിളിക്ക് ഇടയിൽ ഖിബ്‌ല എന്നൊരു വാക്ക് കേട്ടു. ജോലിയുടെ ആദ്യ നാളുകളിൽ ഖിബ്‌ലh ചോദിച്ചു ഒരു കാൾ കിട്ടിയപ്പോ ബേക്കറിയിലും, റെസ്റ്റോറന്റിലും, കിച്ചണിലും വിളിച്ചു ചോദിച്ച് നാണം കെട്ട ഒരു ചരിത്രമുണ്ടെനിക്ക്. ഖിബ്‌ല എന്നാൽ പ്രിയപ്പെട്ട മുസ്ലിം സഹോദരർ പരമ കാരുണ്യവാനായ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്ന ദിശ ആണ്. വടക്ക് പടിഞ്ഞാറു ദിശയിലേക്ക് ആണ് നിസ്കാരം. എന്റെ പ്രിയപ്പെട്ട അറബി നിസ്കരിക്കാൻ വേണ്ടി റൂമിലെ വെസ്റ്റ് (West)അഥവാ പടിഞ്ഞാറു ഭാഗം എവിടെ എന്നാണ് നകുലിനോട് ചോദിച്ചത്. നകുൽ കേട്ടത് വെസ്റ്റ്‌ (Vest ) അഥവാ ബനിയൻ. എന്റെ നകുൽ പൊളിയല്ലേ!

ഇന്ത്യയിൽ കേരളത്തിൽ എത്തിയപ്പോൾ പടിഞ്ഞാറ് എന്ന ദിശയെ കാണാതായി എന്നറിഞ്ഞു പരിഭ്രാന്തനായ അറബിയെ ഞങ്ങളുടെ തെറ്റ് പറഞ്ഞു മനസിലാക്കി ക്ഷമ ചോദിച്ച ശേഷം അദ്ദേഹത്തിന്റെ റൂമിൽ അടയാളപ്പെടുത്തിയ പടിഞ്ഞാറ് കാണിക്കുന്ന ദിശാസൂചിക കാണിച്ചു കൊടുത്തു. അപ്പോൾ അദ്ദേഹം ഭാഷയുടെ യും ദേശത്തിന്റെയും അതിരുകൾ മായ്ച്ചു കൊണ്ട് ഞങ്ങളെ ചേർത്തു പിടിച്ചു നിർത്താതെ പൊട്ടിച്ചിരിച്ചു, കൂടെ ഞങ്ങളും. നകുൽ വലിയ പയ്യനായി, ഇപ്പോ ഒരു നല്ല കമ്പനിയിൽ ജോലി ചെയ്യുന്നു.

ചിരി മറന്നു പോകുന്ന എല്ലാ പ്രിയപെട്ടവരും ദിവസത്തിൽ ഒരിക്കലെങ്കിലും പൊട്ടി ചിരിക്കട്ടെ. എന്നിൽ നിന്ന് നിങ്ങളിലേക്കുള്ള ദൂരം ഒരു നിറഞ്ഞ പുഞ്ചിരിയാവട്ടെ.

✍ബിനാജ് ഭാർഗവി ❤

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: