17.1 C
New York
Saturday, October 16, 2021
Home Special ചരിത്രസ്മരണ (ലേഖനം)

ചരിത്രസ്മരണ (ലേഖനം)

✍വാസുദേവൻ KV

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. .

“മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽ
പുരാതനമീ പുരിയിൽ
വാസനതൈലമെരിഞ്ഞുകത്തും
ദീപരാശി തിളക്കുമീ അങ്കണത്തിൽ
കാത്തിരിക്കുന്നുവോ നർത്തകീ
എൻ ഗസൽ കേൾക്കുവാൻ
നീയും നിൻ കാൽച്ചിലമ്പും.. “

എഴുത്തുകാർക്കൊപ്പം ഉത്തരേന്ത്യൻ യാത്രക്കിടെ കവിയുടെ മനസ്സിൽ പതിഞ്ഞ ചരിത്രകഥ കവിതയായി.
അനാർക്കലി എന്ന നാദിറയുടെ പ്രണയവിഹ്വലതകളുടെ, അനുരാഗ വേദനകളുടെ കദനകഥ.

അക്കാദമിക് തലത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന മുഗൾ ചരിത്ര സുവർണ്ണ നാളുകൾ. നാണയവിനിമയം തൊട്ട് കലാ പരിപോഷണം വരെ!!.. അനശ്വര പ്രണയപ്രതീകമായി താജ്മഹൽ വെട്ടിത്തിളങ്ങുന്നു. കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ, അടിമകൾ വിയർപ്പും, രുധിരവും ചിന്തി ജീവത്യാഗം ചെയ്ത ചരിത്ര തിരുശേഷിപ്പെന്ന് വിളിച്ചുപറയാതെ. താജ്മഹലിന്റെ വെണ്ണക്കൽ ഭംഗി നോക്കി ഉദാത്ത പ്രണയത്തിന്റെ സ്മാരകം എന്നോതുന്നവർ അറിയേണ്ടതുണ്ട് പ്രിയകാമുകന്റെ ജീവനുവേണ്ടി രണ്ടു മതിൽക്കെട്ടിനിടയിൽ ജീവനോടെ കുഴിച്ചു മൂടപ്പെട്ടവളുടെ വ്രണിതജീവിത ചരിത്രസത്യം. നാദിറയെന്ന ദാസി പെണ്ണിന്റെ തീരാവേദനയുടെ കഥ.

മഹാനായ അക്ബർ ചക്രവർത്തിയുടെ മകൻ സലിം രാജകുമാരൻ. ജഹാംഗീർ എന്ന പേരിൽ ചരിത്രത്താളുകളിൽ.
യൗവനത്തിൽ ഉത്തരവാദിത്തങ്ങൾ മറന്ന് താന്തോന്നിയായി. അക്ബർ മകനെ ദൂരെ സേനാത്താവളത്തിൽ അയച്ചു നല്ല പിള്ളയാക്കി. പതിനാലു വർഷത്തെ പരിശീലനത്തിനു ശേഷം സലിം രാജകുമാരൻ ലാഹോർ കൊട്ടാരത്തിൽ മടങ്ങിയെത്തിയ സുദിനം ആഘോഷങ്ങളുടേതായി. പാട്ടും നൃത്തവും അരങ്ങേറി. അന്ന് നൃത്തവേദിയിൽ തിളങ്ങിയ കൊച്ചു പെണ്ണിനെ അക്ബർ അരികിൽ വിളിച്ചു തലോടി നാമകരണം ചെയ്തു “നീ ഇനി അനാർക്കലി.” അനാർക്കലി എന്ന വാക്കിന് മതലനാളകപൂവെന്ന അർത്ഥവും. അനാർക്കലിയിൽ അതിനു മുമ്പേ അനുരക്തനായി സലിം. പിന്നീട് അവർ അടുത്തു. അനുരാഗവിവശരായി.മനവും തനുവും ഇഴ ചേർന്ന വേളകൾ. കൊട്ടാര നർത്തകി ഭാവി ചക്രവർത്തിനിയാവുന്നത് ‘ഉദാത്ത’ മനസ്കൻ അക്ബറിനു ഉൾക്കൊള്ളാനായില്ല. പ്രണയം ത്യജിക്കാൻ തയ്യാറാവാത്ത മകനു മുമ്പിലൂടെ പിതാവ് അവളെ വലിച്ചിഴച്ച് തുറുങ്കിലടച്ചു.

സലിം ബുദ്ധിപൂർവ്വം തന്റെ പ്രണയിനിയെ മോചിപ്പിച്ച് രഹസ്യതാവളത്തിലാക്കി. ഇതിന്റെ പേരിൽ അച്ഛന്റെ സേനയും മകന്റെ സേനയും ഏറ്റുമുട്ടി. തോൽവി വരിച്ച മകനെ ഹൃദയശൂന്യ പിതാവ് തടങ്കലിലാക്കി. മോചനത്തിന് ഏക ഉപാധി അനാർക്കലിയെ ഹാജരാക്കുക. അച്ഛന്റെ ആവശ്യം നിരാകരിച്ച് സലിം തടങ്കൽ ജീവിതം വരിച്ചു.
ഇതറിഞ്ഞ അനാർക്കലി സ്വയം അക്ബറിനു മുന്നിലെത്തി. തന്റെ ജീവൻ പകരമായി നൽകി. പ്രണയ പരവശയായവൾക്ക് ഏക അപേക്ഷ. ഒരു രാത്രി, ഒരേയൊരു രാത്രി സലീമിനൊപ്പം കഴിയണം.

മനസ്സലിഞ്ഞ അക്ബർ സമ്മതം മൂളി. അന്നു രാത്രിയിൽ കൊട്ടാരവളപ്പിലെ മാവുകൾ പൂത്തു മണം ചൊരിഞ്ഞു. പുലർച്ചെ കിങ്കരന്മാരെത്തി മരത്തടിയിൽ ബന്ധിച്ച് അനാർക്കലിയെ ജീവനോടെ ഇരു മതിൽക്കെട്ടുകൾക്കുള്ളിലെ കിടങ്ങിൽ തള്ളി. കണ്ണീരൊഴുക്കി കൊട്ടാരം കൽപ്പണിക്കാർ കിടങ്ങ് കല്ലുകൊണ്ട് മൂടി.. അവളുടെ പ്രണയാത്മാവ് കല്ലുകൾക്കിടയിലൂടെ സലീമിനെ തേടിയെത്തി.. ആ വിള്ളൽ ഗുഹ പോലെയായി.

അനശ്വര പ്രണയത്തിന്റെ തിരുശേഷിപ്പായി ലാഹോറിൽ ഇന്നുമുണ്ട് ആ അനാർക്കലി ഗുഹ.
മഹാനും, മനുഷ്യസ്നേഹിയും, നീതിമാനും, കലാസ്വാദകനും അക്ബർ ചക്രവർത്തി നമ്മുടെ സ്കൂൾ പാഠപുസ്തകങ്ങളിൽ..

“മക്കളേ പഠിക്കുക. പുംഗവന്മാർ വിളമ്പുന്ന പാഠങ്ങൾ..
ചരിത്ര സത്യങ്ങൾ തിരുശേഷിപ്പായിരിക്കട്ടെ…
ഇനിയും മാവുകൾ പൂത്തു മണം ചുരത്തട്ടെ ..
ഗസൽ കേൾക്കാൻ കാത്തിരിക്കട്ടെ നർത്തകിയും കാൽ ചിലമ്പുകളും.

✍വാസുദേവൻ KV

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: