17.1 C
New York
Saturday, August 13, 2022
Home Special ചരിത്രമുറങ്ങുന്ന മൈലക്കര മാളിക

ചരിത്രമുറങ്ങുന്ന മൈലക്കര മാളിക

സി. കെ. രാജാലക്ഷ്മി, മാഹി✍

ചരിത്രാന്വേഷികൾക്കും വാസ്തുവിദ്യാ ഗവേഷകർക്കും കൗതുകകരമായി ന്യൂമാഹി മൈലക്കര മാളിക കാലങ്ങൾ പിന്നിടുന്നു.

1870-കളിൽ പഴയനിർമ്മിതി വിപുലീകരിച്ചു മണിമാളികയാക്കിയത് കുഞ്ഞഹമ്മദ് കുട്ടിഹാജിയായിരുന്നു .

കൊളംബോയിലെ പി.കുഞ്ഞിമൂസ്സ ആൻഡ് കമ്പനിയുടെ ഉടമയും, സിലോണിലെ അതിപ്രശസ്തമായ ഉണക്കമത്സ്യ വ്യാപാരിയുമായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിന്റെ കഥയുമായി കരകൗശലത്തിൻ്റെയും, വാസ്തുശില്പത്തിൻ്റെയും വിസ്മയമായി നിൽക്കുന്ന
ഈ നിർമ്മിതി 23 വർഷം കൊണ്ടാണ് അദ്ദേഹം നിർമ്മിച്ചത്.

അമ്പതിലേറെ മുറികൾ, അതിവിശാലമായതും , തീരെ ചെറുതുമായ അകത്തളങ്ങൾ, കൊത്തുപണികളോടുകൂടിയ വലിയ തൂണുകൾ , നാലു കോണിപ്പടികൾ, കിണറുകൾ ,ചെറുതും വലുതുമായ നീന്തൽ കുളങ്ങൾ, ഹാളുകൾ ,
വൈദ്യുതി ഇല്ലായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ട ചുമരുകളിലും മച്ചിലുമുള്ള ജുബ്ബറുകൾ എന്നിങ്ങനെ പോകുന്നു അപൂർവ്വതകൾ .

സ്വന്തമായുള്ള 10,000 ഏക്കറോളം ഭൂമിയിൽ നിന്നും മുറിച്ചു കൊണ്ടുവന്ന തേക്ക് മരങ്ങളാണ് ഈ നിർമ്മിതിക്ക് ഉപയോഗിച്ചിട്ടുള്ളത്. പ്രശസ്തമായ ബെൽജിയം ഗ്ലാസ്സുകളും ഈ വീടിനെ
അലങ്കരിക്കുന്നു.

ചെമ്പ്ര അമ്പലമുറ്റത്തു നിന്നു കണ്ടെടുത്ത
മഹോദയപുരത്തെ ചേരരാജാവായ ഇന്ദുക്കോത വർമ്മയുടെ കാലഘട്ടത്തിലെ ശിലാശാസനത്തിൽ മൈലക്കരയെപ്പറ്റി പറയുന്നുണ്ട്.
(ഭരണപരവും, ക്ഷേത്ര സംബന്ധവുമായ തീർപ്പുകളും ലിഖിതത്തിൽ ഉണ്ട് )

മയ്യിലും കരയും ചേർന്നാണ് മൈയില്ക്കരൈ
അഥവാ മയിലക്കര ആയതെന്ന്
കോഴിക്കോട്സർവ്വകലാശാലയുടെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ഇ രാഘവവാര്യർ പറയുന്നു.
പുഴ കടലിൽ പതിക്കുന്ന സ്ഥലത്ത് എത്തുമ്പോഴേക്കും മയ്യഴിയായി മാറിയതെന്നാണ് അദ്ദേഹത്തിൻറെ നിഗമനം

1919 ൽ കുഞ്ഞമ്മദ് കുട്ടി ഹാജി സ്ഥാപിച്ച മദ്രസ്സയാണ് ഇന്നത്തെ എം എം യു പി സ്കൂൾ. 1945-ൽ മയ്യ ലവിയ്യ മുസ്ലിംസൊസൈറ്റി സിറ്റി സ്ഥാപിതമാവുകയും അത് ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. അധ്യാപകർക്കും മൗലവി മാർക്കുമായി താമസത്തിനും ഭക്ഷണത്തിനും അന്നു തറവാട്ടിൽ സൗകര്യമുണ്ടായിരുന്നു.

ജെ.എൻ എൻ ഹയർസെക്കൻഡറി സ്കൂൾ
പ്രവർത്തിച്ചുവരുന്ന സ്ഥലവും ഈ തറവാട്ടിലെ ഭൂസ്വത്തിൽ ഉൾപ്പെടും.

തറവാട്ടിലെകല്യാണത്തിന് മാഹി റെയിൽവേ സ്റ്റേഷൻ പോലും അലങ്കരിച്ചിരുന്നതായും, തീവണ്ടികൾ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും പഴമക്കാർ പറയുന്നു ,

തറവാട്ടുപറമ്പിൽ ഒരു സർക്കസ്സ് അരങ്ങേറിയത് നാട്ടുകാർക്ക് കൗതുകമായിരുന്നു .

ജസ്റ്റിസ് കൃഷ്ണയ്യരുടെ പിതാവും, പ്രമുഖ അഭിഭാഷകനുമായിരുന്ന രാമയ്യർ, മാധവൻവക്കീൽ എന്നിവരായിരുന്നു തറവാട്ടിലെ ഉപദേഷ്ടാക്കൾ.

ഈ താവഴിയിലെ ഒട്ടേറെപ്പേർ പേർ ഇന്നും ദേശത്തും വിദേശത്തും ആയി ബിസിനസ് മേഖലയിലും തൊഴിൽമേഖലയിലും പ്രശസ്തരായുണ്ട്.

ചരിത്ര സ്മരണയുണർത്തി, ചരിത്രസ്മൃതികളുമായി തലപ്പെക്കത്തോടെ ഇന്നും നിൽക്കുന്നു “മൈലക്കരമാളിക ” .

സി. കെ. രാജാലക്ഷ്മി, മാഹി✍

Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: