17.1 C
New York
Monday, December 4, 2023
Home Special ചരിത്രം ഉറങ്ങുന്ന വീഥികളിലൂടെ ഒരു യാത്ര - കല്പന ചൗള.

ചരിത്രം ഉറങ്ങുന്ന വീഥികളിലൂടെ ഒരു യാത്ര – കല്പന ചൗള.

തയ്യാറാക്കിയത: ശ്യാമള ഹരിദാസ് , അവതരണം: ബാലചന്ദ്രൻ ഇഷാര

ഹരിയാനയിലെ കർണാലിലാണ് കൽപന ജനിച്ചത്. കർണാലിലെ ടഗോർബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982ൽ പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽപന. ആകാശകൗതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽപന ആർളിംഗ്ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984ൽ എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986ൽ സയൻസിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു.

അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീൻ പിയറി ഹാരിസൺ അങ്ങനെ കൽപനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസൺ. അമേരിക്കൻ പൗരത്വം നേടിയ ജീൻ പിയറി ഹാരിസണെ 1983 ഡിസംബർ രണ്ടിന് വിവാഹം ചെയ്തു. പിന്നീട് കല്പനയും അമേരിക്കൻ പൗരത്വം സ്വീകരിച്ചു.

ബഹിരാകാശ യാത്രകൾ .

എസ് ടി എസ്-87 യാത്രാ സംഘത്തിനൊപ്പം കൽ‌പന.

1995-ൽ നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകൾ കൽപനയ്ക്കു മുമ്പിൽ തുറന്നു. കൊളംബിയ എന്ന ബഹിരാകാശ വാഹന ദൌത്യത്തിൽ അംഗമാകാൻ പ്രതീക്ഷയോടെ അപേക്ഷ നൽകി. വിദ്യാഭ്യാസ പശ്ചാത്തലം, വിമാനം പറത്തുന്നതിലുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരികക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ച് നാസ 1996ൽ കൽപനയെയും ബഹിരാകാശ യാത്രാ സംഘത്തിൽ അംഗമാക്കി.

ആദ്യയാത്ര

നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കൽപനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തിൽ 1997 നവംബർ 19ന് അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽപനയ്ക്കു മുമ്പ് രാകേഷ് ശർമ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കൽപന ചരിത്രം കുറിച്ചത്. രാകേഷ് ശർമ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.

ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരായ വിൻസ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കൽപന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ. നാസ കൽപനയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.

പ്രധാന ലേഖനം: കൊളംബിയ ബഹിരാകാശ ദുരന്തം

കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം. ദുരന്തത്തിൽ ഏഴു പേരും മരിച്ചു.
ആദ്യയാത്രയിൽ തന്റേതല്ലാത്ത പിഴവുകളുടെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേട്ടെങ്കിലും അതൊന്നും കൽപനയെ തളർത്തിയില്ല. അവരുടെ കഴിവുകൾക്ക് അടിവരയിടാനെന്നോണം എസ് ടി എസ് 107 എന്ന ബഹിരാകാശ ദൌത്യത്തിലും നാസ കൽപനയെ അംഗമാക്കി. 2000ൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും യാത്ര നടത്തേണ്ട കൊളംബിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ ദൗത്യം 2003 വരെ നീണ്ടു. ഒടുവിൽ 2003 ജനുവരി 16ന് കൽപന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയർന്നു.

ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ സുപ്രാധാനമായ ഈ ഗവേഷണത്തിൽ പങ്കാളികളായ ആകാശചാരികൾക്ക് പിന്നീടൊരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല.

പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽപനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.

ആദ്യയാത്രയിൽ കൽപന വരുത്തിയ പിഴവുകളാണ് കൊളംബിയ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ ദുരന്തത്തിനുശേഷം ഏതാനും വാർത്താ മാധ്യമങ്ങളിൽ വന്നിരുന്നു. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ നാസ കൽപനയെ അസാധാരണയായ ബഹിരാകാശ സഞ്ചാരി എന്നു വിശേഷിപ്പിച്ച് കൽപനയോട് ആദരവു പ്രകടിപ്പിക്കുകയാണു ചെയ്തത്.

വ്യക്തിവിശേഷങ്ങൾ

ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണു ജനിച്ചു വളർന്നതെങ്കിലും അമേരിക്കയിലെത്തിയശേഷം കൽപന അമേരിക്കൻ ജീവിത ശൈലിയാണ് പിന്തുടർന്നത്. ഇന്ത്യൻ ബന്ധം ഭക്ഷണത്തിലും സംഗീതത്തിലും മാത്രമൊതുങ്ങി. തികഞ്ഞ സസ്യാഹാരിയായിരുന്നു അവർ. ആത്മീയത കലർന്ന സംഗീതത്തോടായിരുന്നു അഭിനിവേശം. അവസാന യാത്രയിൽ കയ്യിലെടുത്ത സംഗീത ആൽബങ്ങൾക്കൊപ്പം രവി ശങ്കറിന്റെ സിത്താർ രാഗങ്ങളുമുണ്ടായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തൽ, വായന ഇവയൊക്കെയായിരുന്നു കൽപനയുടെ ഇഷ്ട വിനോദങ്ങൾ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: