17.1 C
New York
Saturday, August 13, 2022
Home Special ചന്ദ്രഗിരിപ്പുഴ - (നദികൾ സ്നേഹപ്രവാഹങ്ങൾ)

ചന്ദ്രഗിരിപ്പുഴ – (നദികൾ സ്നേഹപ്രവാഹങ്ങൾ)

സുജ ഹരി✍

ചന്ദ്രഗിരിപ്പുഴ.

കതിവന്നൂർ വീരന്റെ കാലടിപ്പാടുകൾ പതിഞ്ഞതു വഴി, ചരിത്രത്തിലും ഇതിഹാസത്തിലും ഇടം നേടിയ കുടകുമലയുടെ, കുഞ്ഞുമോൾ !

സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോടിന്റെ
ജീവനദി !

കർണ്ണാടകത്തിലെ കുടക് ജില്ലയിലുള്ള, തലക്കാവേരി വന്യമൃഗസങ്കേതത്തിൽ നിന്നും, പയസ്വിനിയായി ആരംഭിച്ച് കേരളത്തിലെ ചന്ദ്രഗിരിപ്പുഴയായൊഴുകി അറബിക്കടലിൽ പതിയ്ക്കുന്ന സുന്ദരി. കാസർകോട്ടെ ഒൻപത് നദികളിൽ ഏറ്റവും വലുത്. ഉൽഭവ സ്ഥലത്ത് ചന്ദ്രക്കല പോലെ ഒഴുകുന്നതിനാലാണ് ചന്ദ്രഗിരിപ്പുഴയെന്ന പേരു വന്നതത്രെ.

മൗര്യസാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന, മഹാനായ ചന്ദ്രഗുപ്തമൗര്യൻ കൊട്ടാരം വിട്ട് ജൈനസന്യാസിയായി, തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്ക് ഈ പേരു ലഭിച്ചതെന്നും
മറ്റൊരു കഥയുമുണ്ട്.

പുഴയുടെ ആകെയുള്ള 105 കിലോമീറ്ററിൽ 50 കിലോമീറ്ററോളം കേരളത്തിനു സ്വന്തം.

കാസര്‍കോട് നഗരത്തെ U ആകൃതിയില്‍ ചുറ്റിപോകുന്ന ചന്ദ്രഗിരിപ്പുഴയുടെ പ്രധാന കൈവഴികള്‍ പയസ്വിനിയും, കരിച്ചേരിപ്പുഴയുമാണ്. സുള്ളിയ, അടൂർ, ചെങ്ങള, കാസറകോട് എന്നിവ പ്രധാന
തീരപട്ടണങ്ങളാണ്.

കന്നഡ സംസാരിക്കുന്ന തുളുനാടിനും  മലയാള ഭാഷസംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയാണ് ചന്ദ്രഗിരിപ്പുഴ.

17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചന്ദ്രഗിരിക്കോട്ട, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ, എന്നിവ ഈ നദീ തീരത്താണ്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ.K. മാധവന്റെ ജൻമനാട് മാത്രമല്ല, പ്രവർത്തന മേഖലയും ഈ പുഴയോരം കേന്ദ്രീകരിച്ചായിരുന്നു. യക്ഷഗാനം, തെയ്യം, തിറ, പെരുങ്കളിയാട്ടം തുടങ്ങി വിവിധ കലാരൂപങ്ങളുടെ സംഗമസ്ഥാനമാണ് മനോഹരമായ ഈ നദീതീരം.

പ്രശസ്ത നടി കാവ്യാമാധവന്റെ നാട്ടിലൂടെയൊഴുകുന്ന പുഴയെന്ന ഖ്യാതിയുമുണ്ട്.

ചെങ്കല്‍, കരിങ്കല്‍ ക്വാറികളും, മണല്‍വാരലും, അമിതമായ ജലചൂഷണവും, അതോടൊപ്പം അറവു മാലിന്യങ്ങളും ചന്ദ്രഗിരിപ്പുഴയെ, ഇന്നൊരു മാലിന്യനിക്ഷേപകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. വെള്ളപ്പൊക്കവും ശേഷമുള്ള മെലിഞ്ഞൊഴുകലും തുടർക്കഥ തന്നെ.

എങ്കിലും കാസർകോട് ജില്ലയുടെ ജീവനാഡിയായി …..
മലയാളം സംസാരിക്കുന്ന ഈ കുടകുസുന്ദരി കുണുങ്ങിയൊഴുകുന്നു.

സുജ ഹരി✍ (കടപ്പാട്)

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: