17.1 C
New York
Thursday, September 23, 2021
Home Special ഗൃഹാതുരമുണർത്തുന്ന ഓർമ്മകളുടെ ഓണം (ഇന്നലെ – ഇന്ന് – നാളെ)

ഗൃഹാതുരമുണർത്തുന്ന ഓർമ്മകളുടെ ഓണം (ഇന്നലെ – ഇന്ന് – നാളെ)

സുബി വാസു, നിലമ്പൂർ✍

ഇന്നത്തെ കാലത്ത് ഓണമെന്നത് മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമ്മയായി. പലർക്കും ഓണമെന്നതിൻറെ സന്ദേശമോ എന്താണ് ആ ആഘോഷത്തിന് പ്രസക്തിയെന്നതോ ഇന്ന് പ്രസക്തമല്ല.ഓണം ദേശീയ ഉത്സവമാണ് അതുകൊണ്ട് ആഘോഷിച്ചു കൊണ്ടിരിക്കുന്നു. മലയാളികൾക്ക് ഭക്ഷണം കഴിക്കാനും മദ്യം കഴിക്കാനും എന്തെങ്കിലും ആഘോഷങ്ങൾ വേണ്ടേ, ബെവ്‌കോയുടെ കണക്കുകൾ നോക്കുമ്പോൾ ഓരോ ആഘോഷവും മദ്യം ഒഴിച്ചുകൂടാത്ത ഒന്നായി.ഇന്ന് നാം കാണുന്ന ഓണം നമ്മുടെ കുടുംബങ്ങൾഒരുമിച്ചു ആഘോഷിക്കുന്നുണ്ടോ? ഒരുമിച്ചു ഒരുള കഴിക്കാൻ, കഴിപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?.

വാങ്ങിയ പൂക്കൾ കൊണ്ടൊരു പ്പൂക്കളമൊരുക്കി, കാറ്ററിംഗ് സർവീസുകാർ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു ഒരു പിരിഞ്ഞു പോക്ക്. അതിനിടയിൽ തങ്ങളുടെ സാമ്പത്തിക പെരുമ്മ കാണിക്കാൻ എടുത്തുകൂട്ടിയ വസ്ത്രങ്ങൾ, ഇലക്രോണിക് ഉപകരണങ്ങൾഅതിന്റെ മഹത്വം വിളമ്പി ഒരു ആഘോഷം അതിനപ്പുറത്തേക്ക് അതിൻറെ യഥാർഥ മഹത്വം എന്താണ് എന്നുള്ളത് ആർക്കും അറിയില്ല. അറിയാൻ ശ്രമിക്കുന്നില്ല.

ശരിക്കും ഓണം എന്നത് വളരെ വിശാല മനസ്സോടെ കാണണ്ട ഒരു കാഴ്ചപ്പാടാണ് നമ്മുടെ അണുകുടുംബങ്ങളിൽ നിന്ന് വിശാലമായ ഒരു കൂട്ടുകുടുംബത്തിലേക്കുള്ള പ്രയാണം ആണെന്ന് തന്നെ പറയാം.അതിരുകളില്ലാത്ത ആഘോഷമാണ് ഓണം. പ്രകൃതിയും, അതിലെ സകല ജീവജാലങ്ങളും ഓണാഘോഷത്തിൽ പങ്കു ചേരുന്നുണ്ട്. ഐത്യീഹങ്ങൾക്കും, പുരണങ്ങൾക്കും ഉപരിയായി മാനവികത കൂടിയുള്ള ആഘോഷമാണ് ഓണം.

കേരളം ഭരിച്ചിരുന്ന നീതിമാനും, സൽസ്വഭാവിയും ആയിരുന്ന മഹാബലി പാതാളത്തിൽ നിന്നും ഭൂമിയിൽ പ്രജകളെ കാണാനെത്തുന്ന മനോഹരമായ ഒരു സങ്കല്പം ഓണത്തിനുണ്ട് . വീടുകളിൽ പൂക്കളമൊരുക്കിയും, സദ്യയൊരുക്കിയും തൃക്കാക്കരയപ്പനെ കുടിവെച്ചും മഹാബലിയെ മാലോകർ വരവേൽക്കുന്നു.ഈ സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് നോക്കിയാൽ ഓണമെന്നത് കാർഷിക ഉത്സവമാണ്.ഭാരതത്തിന്റെ മിക്കവാറും ആഘോഷങ്ങൾ കാർഷിക വൃത്തിയെ ആശ്രയിച്ചാണ്. ഓണവും അതിൽനിന്നും ഒട്ടും വിഭിന്നമല്ല.അതുപോലെ ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരതത്തിൽ ആറ് ഋതുക്കൾ ഉണ്ട്
വസന്തം, ഗ്രീഷമം,വർഷം, ശരത്, ഹേമന്തം, ശിശിരം.
അതിൽ വർഷകലത്തിന്റെ ആലസ്യ മൊഴിഞ്ഞു പതിയെ ശരത് കാലത്തിന്റെ വരവായി. മൂടികെട്ടിയ ആകാശം പതിയെ തെളിഞ്ഞു പുഞ്ചിരിച്ചു നിൽക്കും. ശ്രാവണമാസത്തിന്റെ വരവറിയിച്ചു തുമ്പയും മുക്കുറ്റിയിയും, കാക്കപ്പൂവും കണ്ണാംതളിയും വിടന്നു നിൽക്കും.പട്ടിണിയുടെയും വറുതിയുടെയും മഴയൊഴിഞ്ഞ നേരം കൊയ്ത്തുകഴിഞ്ഞ പുത്തൻ നെല്മണികൾ പത്തായം നിറച്ചു വച്ചിരിക്കും. എങ്ങും സമൃധിയുടെ വിളയാട്ടമാവും.സമൃദ്ധിയുടെ ഒരു വരവായിരുന്നു ശ്രാവണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്,ശരിക്കും അതുതന്നെയായിരുന്നു അനുഭവങ്ങൾ .

അത്തം മുതൽ പത്തുനാൾ ആഘോഷങ്ങളും ആർപ്പുവിളികളും തുടങ്ങുകയായി. ഓണം വരുന്നതിനെ മുൻപേ പ്രകൃതി ഒരുക്കങ്ങൾ തുടങ്ങിവക്കും അതു ഏറ്റു പിടിക്കുംപോലെ മനുഷ്യനും .നാടും വീടും ഒന്ന് പോലെയുള്ള ആഘോഷം.കുട്ടികൾ ആണെങ്കിൽ തലേ ദിവസം തുടങ്ങും അവരുടെ പൂക്കളമൊരുക്കാൻ ഉള്ള ശ്രമം. തലേദിവസംതന്നെ വീടുകളിലും, വയലുകളിലും,തോടുവക്കുകളിലും കയറി തുമ്പ പൂവും,കാക്കപ്പൂവും, പിച്ചിപ്പൂവും എല്ലാം ശേഖരിച്ച് കൊണ്ടുവയ്ക്കും.നാട്ടുപൂക്കൾ കൊണ്ട് ഒരുക്കിയ മനോഹരമായ പൂക്കളം രാവിലെ അതൊരു വല്ലാത്ത മനം കുളിർക്കുന്ന കാഴ്ചയാണ്. രാവിലെ ഓരോ മുറ്റത്തും പോയി നോക്കും ഞാൻ ഒരുക്കിയ പൂക്കളം അതിനേക്കാൾ മേൽ മറ്റൊരാളുടെ പൂക്കളത്തിൽ പാടില്ല ആ ഒരു വാശിയോടെ കൂടിയാണ് ഓരോരുത്തര് പൂക്കളമൊരുക്കുന്നത്.

അവരിട്ട പൂക്കളും നമ്മളെക്കാൾ കൂടുതൽ ആണെങ്കിൽ അടുത്ത ദിവസം അവരെക്കാൾ കൂടുതൽ എങ്ങനെ മനോഹരമാക്കാം എന്നോർത്ത് വേവലാതിപ്പെടും അങ്ങനെ ഒരു മത്സര ഭാവം ഉണ്ടെങ്കിലും അതിനൊക്കെ ഒരു അതിർവരമ്പുകൾ ഉണ്ടായിരുന്നു. പൂക്കൾ കിട്ടാത്ത വീടുകൾ ഉണ്ടെങ്കിൽ അവർക്ക് കൂടെ പൂക്കൾ എത്തിച്ചുകൊടുക്കുന്നത് അവരാവും ആ മുറ്റത്തുകൂടി പൂക്കൾ ഒരുക്കുന്നതും ഈ കുട്ടികൾ ആവും.

അത്രയേറെ വിഭവങ്ങളുടെ കാര്യത്തിലും നാം ഇങ്ങനെ ഒരു കൈമാറ്റം ഉണ്ടായിരുന്നു.നമ്മുടെ വീട്ടിലുള്ള മത്തൻ കുമ്പളങ്ങ, കൈപ്പങ്ങ, വെള്ളരി അങ്ങനെയുള്ള സാധനങ്ങൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും കൈമാറി ഒരു ബാർട്ടർ സമ്പ്രദായം പോലെ ആണ് ഓണം ആഘോഷിച്ചിരുന്നത്.ഓണത്തിന് കരുതി ഒരുപാട് പച്ചക്കറികൾ കൃഷി ചെയ്യും ഉപ്പേരി ഉണ്ടാക്കാനുള്ള നേന്ത്രക്കായും, മച്ചിങ്ങ പയറും, വെണ്ടയും എന്നുവേണ്ട ഒരുവിധം എല്ലാം വീട്ടിൽ തന്നെ ഉണ്ടാവും.ഉള്ളവനും ഇല്ലാത്തവനും,ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാവരും ഒരു പോലെ കൊണ്ടാടിയ ഓണം.

ഓണം ആഘോഷിക്കാൻ ആർക്കെങ്കിലും കഴിയാതെയിരുന്നാൽ അവർക്കുള്ള സദ്യ ഒരുക്കി കൊടുത്തിരുന്നു, അല്ലെങ്കിൽ അതിനാവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുത്തിരുന്നു.എല്ലാവര്ക്കും ഓണക്കൊടിയും പൈസയും കൊടുത്തിരുന്ന ചില തറവാടുകൾ ഇന്നുമുണ്ട്.

തിരുവോണം ഉച്ചതിരിഞ്ഞാൽ പിന്നെ വഴിയിലേക്ക് നീളുന്ന കണ്ണുകൾ, കെട്ടിച്ചു വിട്ടമക്കൾ വരുന്നുണ്ടോ നോക്കി ഓരോ ഉമ്മറപടിയിലും അമ്മമാർ ഉണ്ടാവും. അതിനിടയിൽ സ്വന്തം വീട്ടിലേക്കു ഓണാക്കോടികളുമായി സന്തോഷതോടെ പോകുന്ന മരുമക്കൾ.നാട്ടിലെ ഗ്രാമത്തിലെ വായന ശാലകളും ഗ്രൗണ്ടുകളും മത്സരത്തിൽ ആറാടും. ഊഞ്ഞാലും, ചാലു വള്ളികളും അന്തരീക്ഷത്തിൽ പറക്കും.ഇടയ്ക്കിടെ കൊറിക്കുന്ന ഉപ്പേരിക്കായി പതുങ്ങി പതുങ്ങി അടുക്കളയിൽ കയറും. ആരും കാണാതെ കൈപ്പിടിയിൽ ഒതുക്കുന്ന ഉപ്പേരികൾ, അച്ചാറുകൾ, പുളിയിഞ്ചി, ശർക്കര ഇതൊക്കെ എല്ലാവര്ക്കും വീതം വച്ചു കഴിക്കുമ്പോൾ വല്ലാത്ത രുചിയായിരുന്നു.കുട്ടികളുടെ ബഹളം, മുതിർന്നവരുടെ സൊറ പറച്ചിൽ, അമ്മമ്മാരുടെ പരാതികൾ, മുറുക്കലുകൾ അങ്ങനെ..
ഓണം കഴിഞ്ഞാലും അതിന്റെ അലയൊലികൾ ഉണ്ടാവും. പിന്നെ കാത്തിരിക്കുന്നത് സ്കൂൾ തുറക്കാനാണു. തുറന്ന ഉടനെ ഓണാക്കോടിയുടുത്തു സ്കൂളിൽ പോകാൻ കൂട്ടുകാരോട് വിശേഷങ്ങൾ പങ്കുവെക്കാൻ..

തിരുവോണനാളിൽ ഓണസദ്യ ഒരുങ്ങിയാൽ അത് ആദ്യം വിളമ്പുന്നത് തെക്കുവശത്താണ് കാക്കയാണു ഇതിനവകാശി. പിന്നെ ഇലയിട്ട് വീട്ടിലെ നൽക്കാലികളെയും ഊട്ടുന്നു. ഉറുമ്പുകൾക്ക് അരിമണി വറത്തു പൊടിച്ചു ശർക്കര ചേർത്തു ഇലയിൽ വക്കും. അന്നെ ദിവസം ആരും പട്ടിണി കിടക്കരുത്. അതുപോലെ അന്നെ ദിവസം ഇല വെട്ടില്ല, പൂക്കൾ ഇറുക്കില്ല. ഇതൊക്കെ വെറും വിശ്വാസങ്ങൾ ആവാം. പക്ഷേ അതിനപ്പുറത്തേക്ക് അതിന്റെ ഉദ്ദേശശുദ്ധിയാണു നാം ചിന്തിക്കേണ്ടെതു.
ഇന്നതിന്റെ കാഴ്ചകളും, കാഴ്ചപ്പാടുകളും ചിന്താഗതികളും തന്നെ ഒരുപാട് മാറിയിരിക്കുന്നു.

എന്തുകൊണ്ടാണ് ഈ മാറ്റം വന്നിരിക്കുന്നത്. അതിനൊരു ഒറ്റ ഉത്തരമേ നമ്മൾക്ക് ഒള്ളൂ സ്വർഥത. കൂട്ടുകുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളിലേക്ക് മാറിയപ്പോൾ തന്നെ ആഘോഷങ്ങൾ ഒരുപാട് വ്യത്യാസങ്ങൾ വന്നു. സ്വാർത്ഥ ഉണ്ടായപ്പോൾ എല്ലാവരും തങ്ങളിൽ തങ്ങളിൽ ഒതുങ്ങി. എല്ലാം തനിക്കു മാത്രം. ഇന്ന് എല്ലാവർക്കും മത്സരമാണ് ആരെക്കാൾ കേമൻ ആകണം ആരെക്കാൾ വലിയവൻ ആകണം എന്ന മത്സരം അതിനിടയിൽ ആഘോഷങ്ങളും അവരുടെമേൽകൊയ്മക്കനുസരിച്ച് കൊണ്ടാടുന്നു എന്നുമാത്രം.

നമുക്കുമുന്നേയൊരു കാലം സങ്കൽപ്പിച്ചു നോക്കിയയിട്ടുണ്ടോ? വാഹനങ്ങളും, വൈദ്യുതിയും, ആധുനിക സൗകര്യങ്ങളും ഇല്ലാതിരുന്ന ഒരു കാലം. അന്നൊക്കെ എല്ലാത്തിനും ധാരാളം സമയം ആവശ്യമുണ്ടായിരുന്നു. അമ്മിയിൽ അരച്ചു, ഉരലിൽ ഇടിച്ചു ഭക്ഷണം പാകം ചെയ്യുമായിരുന്നു. യാത്രപോകണമെങ്കിൽ ബസ് കാത്തു നിന്നു മടുക്കണമായിരുന്നു എന്നിട്ടും അന്ന് എല്ലാവര്ക്കും സമയമുണ്ട്. ഇന്ന് ഇത്രയൊക്കെ സൗകര്യങ്ങൾ നമുക്കുണ്ടായിട്ടും സമയം തികയുന്നില്ല പരാതിയാണു.

ഇന്ന് ആർക്കും സദ്യയൊരുക്കാൻ ഓണ പൂക്കളമൊരുക്കാൻ സമയമില്ല തിരക്കുകളാണ്. ജോലി തിരക്കുകൾ, പഠനതിരക്കുകൾ, എല്ലാവരും ജീവിക്കാൻ വേണ്ടി ഓടുന്നു.ആ തിരക്കുകൾക്കിടയിൽ വാങ്ങുന്ന പൂക്കൾകൊണ്ട് പൂക്കളം മൊരുക്കുന്നു, കാറ്ററിംഗ് സർവീസ് കാർ പാകമാക്കുന്ന ഭക്ഷണം നമ്മുടെ ടേബിളിൽ എത്തുന്നു ഭക്ഷണം കഴിഞ്ഞു പുറത്തൊന്നുപോകുന്നു.രണ്ടു ദിവസത്തെ ഇടവേളകളിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു പോക്ക് വരവോടുകൂടി ഓണം അതിൻറെ പരിസമാപ്തി യിലെത്തും.

ശരിക്കും പറഞ്ഞാൽ ഇന്ന് ഓണം ആഘോഷിക്കുന്നത് ഇലക്ട്രോണിക് കമ്പനിക്കാരും, വീട്ടുപകരണങ്ങൾ വിൽക്കുന്ന കമ്പനികളും, മൊബൈൽ കമ്പനികളുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ ചെരുപ്പ്, വസ്ത്ര വിപണിയും കാര്യമായി തന്നെ ഓണം മുതലെടുക്കുന്നുണ്ട്.കാരണം ഈ ഓണസമയത്ത് അവരുടെ പരസ്യങ്ങൾ എല്ലാം കൂടുതലായിട്ട് കാണും, അതുപോലെ ഡിസ്‌കൗണ്ടുകളും അനുകൂല്യങ്ങളുടെയും ഒരു പെരുമഴയാണു. അതുപോലെയുള്ള കാര്യങ്ങളും ഏറ്റവും കൂടുതൽ വാങ്ങി കൂട്ടുന്നതും ഈ സമയങ്ങളിലാണ്.ഈ കൊറോണ കാലത്തിൽ പോലും അതിനൊരു വത്യാസം വന്നതായി കണ്ടില്ല.
ഓരോഘോഷവും പ്രകൃതിയില്ലാതെ പൂർണ്ണമാകില്ല എന്ന പഴയ സങ്കല്പം പാടെ മറന്നിരിക്കുന്നു.തങ്ങളുടെ വയറും കീശയും വീർപ്പിക്കുന്ന തിരക്കിൽ മറ്റുള്ളവർ ഉണ്ടോ നോക്കാൻ നേരമുണ്ടോ? അവരെ ഊട്ടാൻ സമയമുണ്ടോ?.

ഇന്ന് പ്രത്യേകിച്ചും കൊറോണ കാലമാണ് ജോലിയും, കൂലിയുമില്ലാതെ ഒരുപാട് ആളുകൾ ആഘോഷങ്ങളിൽ നിന്നകന്നു നിന്നു. ഒത്തിരി നന്മയുള്ള ചില ആളുകൾ അവരുടെ പങ്കിൽ നിന്നും കുറച്ചു കൊടുത്തു ആഘോഷങ്ങളിൽ പങ്കിട്ടു. ചിലയിടത്തു നിന്നെങ്കിലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരുപാടൊരുപാട് സന്തോഷമാണ്.ആഘോഷങ്ങൾ വെറും ആഘോഷങ്ങൾ മാത്രമല്ല തിരിച്ചറിവുകൾ കൂടിയാണ്.അങ്ങനെ തിരിച്ചറിവുകൾ വരുമ്പോൾ മാത്രമേ ആ ആഘോഷം പൂർണ്ണമാകൂ.

സുബി വാസു, നിലമ്പൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: