17.1 C
New York
Saturday, September 18, 2021
Home Special ഗുരുകുലത്തിൽ നിന്നും വിക്റ്റേഴ്സ് ചാനലിലേക്ക് (ഇന്നലെ - ഇന്ന് - നാളെ)

ഗുരുകുലത്തിൽ നിന്നും വിക്റ്റേഴ്സ് ചാനലിലേക്ക് (ഇന്നലെ – ഇന്ന് – നാളെ)

✍സുബി വാസു, നിലമ്പൂർ

ഞാനിതെഴുതുന്നത് വെറുമൊരു കുറിപ്പോ ആശംസയോ അല്ല. എന്റെ അനുഭവത്തിൽ ഞാൻ അറിഞ്ഞ, അനുഭവിച്ച കാര്യങ്ങളാണ്. കുറച്ചു ദിവസം മുന്നേ മക്കളുടെ സ്കൂളിൽ മക്കളോടൊപ്പം എന്നൊരു പരിവാടിയിൽ പങ്കെടുക്കാൻ ഇടയായി. ആ ഒരു പരുവാടി ഓരോ രക്ഷിതാവിനും ഏറെ പ്രയോജനപ്പെട്ടു. ഒരുപാട് ആശങ്കകൾ, സംശയങ്ങൾ, എല്ലാം അവിടെ പരിഹരിക്കാൻ പറ്റിഎന്നതാണ് അതിന്റെ വിജയം.
കൊറോണ വന്നപ്പോൾ ഏറ്റവും കൂടുതൽ നമ്മളൊക്കെ ആശങ്കപ്പെട്ടതു നമ്മുടെ വിദ്യാർത്ഥികളുടെ ഭാവിയെഓർത്തായിരുന്നു. അധ്യാപകരും രക്ഷാകർത്താക്കളും ഗവൺമെന്റും എല്ലാം ഏറെ ആശങ്കപ്പെട്ടതും ഇപ്പോഴും ആശങ്കപെട്ട് കൊണ്ടിരിക്കുന്നതും നമ്മുടെ വിദ്യാഭ്യാസ കാര്യത്തിലാണ്. കാരണം ഭാവിയുടെ വാഗ്ദാനങ്ങൾ ആയി വളരേണ്ട നമ്മുടെ കുട്ടികൾ, അവർക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസവും, മറ്റു അറിവുകളും, പരിശീലനങ്ങളും കിട്ടാതെ അവരുടെ ഭാവി എന്തായി തീരും എന്നുള്ള ഒരു ആശങ്ക എല്ലാവരിലും ഉണ്ടായിന്നു. അതിൽ പരിഹാരമായിട്ടാണ് നമ്മൾ ഡിജിറ്റൽ,ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപെടുത്തികൊണ്ട് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളും, പഠനങ്ങളും ഏർപ്പെടുത്തിയത്. ഓൺലൈൻ രംഗത്തെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കായി ക്ലാസുകൾ ആരംഭിച്ചു.

അധ്യാപകരും അവരുടെ സൗകര്യങ്ങൾക്കനുസരിച്ചു കുട്ടികളുടെ കൂടെ ചേർന്നു. വിക്റ്റേഴ്സ് ചാനലിൽ ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടനെ സപ്പോർട്ടിങ് ക്ലാസ്സുകളും അവർക്കു വേണ്ട നോടസുകളുമായി വാട്സാപ്പ് വഴിയും, ഗൂഗിൾ മീറ്റ്, teach mint ആപ്പുകൾ വഴിയും കൂടെ ഉണ്ടാവും. എന്നിരുന്നാലും നമ്മുടെ സ്കൂളുകളിൽ അധ്യാപകരുടെ കൂടെ ഇരുന്നു കിട്ടുന്ന ആ അറിവ്, കൂട്ടുകാരുടെ കൂടെ ചേർന്നു ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ ഓൺലൈൻ അധ്യാപനത്തിലെ വലിയൊരു പോരായ്മയാണു.സ്കൂളിൽ നിന്നും ഗുരുമുഖത്തു നിന്നു കിട്ടുന്ന അറിവിന്റെ അത്രയും വരുന്നില്ല. എവിടെയോ എന്തോ ഒരു കുറവ് പോലെ നമുക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.കുറവ് മാത്രമല്ല ഒരുപാട് ആശങ്കകളും, വെല്ലുവിളികളും നമുക്ക് മുന്നിലുണ്ട്.

കുട്ടികൾ ഓൺലൈൻ പഠനത്തിലേക്കു മാറിയപ്പോൾ അതിനനുസരിച്ചുള്ള സൗകര്യമൊരുക്കാൻ രക്ഷിതാക്കൾ നന്നായി പാടുപെട്ടു. മൊബൈലും, ടി. വിയും ഇല്ലാതിരുന്ന വീടുകളിൽ അതു സ്ഥാനം പിടിച്ചു. ഇന്നും ഇതൊന്നും ഇല്ലാത്ത, കഴിയാത്ത കുട്ടികൾ നമുക്കിടയിൽ ഉണ്ട്. പല സന്നദ്ധ സംഘടനകളും, വ്യക്തികളും സഹായവുമായി മുന്നോട്ടു വന്നതിനാൽ പലർക്കും പഠിക്കാൻ പറ്റിയിട്ടുണ്ട്. എങ്കിലും മൊബൈൽ ഡേറ്റയും നെറ്റ് വർക്ക്‌ കവറേജും പലപ്പോഴും വില്ലനായി.
ഇതിനോടപ്പം തന്നെ രക്ഷിതാക്കൾ ക്കു വലിയ തോതിൽ ആശങ്കയുയർത്തിയ ഒന്നാണ് കുട്ടികളുടെ മൊബൈൽ ദുരുഭയോഗം. മൊബൈൽ, കമ്പ്യൂട്ടർൽ, ലാപ്ടോപ് എന്നിവ ഉപയോഗിക്കുമ്പോൾ കുട്ടികൾ അറിവിനേക്കാൾ ഉപരി അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തെളിഞ്ഞുനിന്നു. പല വീഡിയോ ഗൈമുകളും, മറ്റു വീഡിയോസും എല്ലാം അവരുടെ സമയത്തെ അപഹരിച്ചു. വേണ്ടത്ര നോട്ടുകളും, വായനാ സൗകര്യങ്ങളും ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ പലരും ശ്രമിക്കുന്നില്ല. കുട്ടികൾക്ക് ആവശ്യത്തിന് വായനയോ, അവരുടേതായ കളികളോ, ശാരീരിക വ്യായാമങ്ങളോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ.

അതുപോലെതന്നെ നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്. എഴുതാനും വായിക്കാനും ഒരുപാടു ഉണ്ട്. ഫോണിൽ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് കണ്ണിനും, കഴുത്തിനും വേദനയുണ്ടാക്കും. രക്ഷിതാക്കൾക്കു ഒരു പരിധിവരെയെ അവരോടൊപ്പം ഇരിക്കാൻ പറ്റൂ. മുന്നെത്തെ പോലെ വെറും വായനയും എഴുത്തും അതു പഠിക്കലും അല്ല ഇപ്പോഴത്തെ കുട്ടികൾക്ക്. കണ്ടും, അറിഞ്ഞും, അനുഭവിച്ചും, പരീക്ഷണ നീരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരനും കഴിയണം.

കൊറോണക്കു മുമ്പ്തന്നെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു. നമ്മുടെ പാരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർത്തു പുതിയൊരു രീതി കൊണ്ടുവന്നു. അറിവിനോടൊപ്പം,നമ്മുടെ കുട്ടികളുടെ മൊത്തത്തിലുള്ള ഒരു വികസനം തന്നെ മുന്നിൽ കണ്ടായിരുന്നു അതു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരമ്പരാഗതമായി നിലനിന്ന വായിച്ചു പഠിക്കൽ, പുസ്തകത്താളുകൾ എഴുതിവെച്ചതു മാത്രം പഠിക്കുന്നതിനു പകരം കുട്ടികൾക് വായിച്ചും, അറിഞ്ഞും, മനസിലാക്കി വളരാനുള്ള ഒരു പുതിയ സമ്പ്രദായം നമുക്കുണ്ടായി. വിദ്യാഭ്യാസസമ്പ്രദായം അടിമുടി മാറി. കുട്ടികൾക്ക് പലതരത്തിലുള്ള അവരുടെ കഴിവുകൾ പ്രകടമാക്കുന്ന തരത്തിലുള്ള പാഠ്യ പദ്ധതികൾ ഒരുക്കി. ‘സർവ്വ ശിക്ഷ അഭിയാൻ’ എന്ന പദ്ധതിയിലൂടെ ശാരീരിക, മാനസിക വികസങ്ങൾ ലക്ഷ്യം വച്ചുള്ള പഠനരീതി.അതുകൊണ്ടുതന്നെ അതൊരു വലിയ നേട്ടമായി മാറി. പഠനപ്രവർത്തനങ്ങൾ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികളുടെ മികവ് തെളിഞ്ഞുനിന്നു. ഇതിനൊക്കെ ഉപരിയായി നമ്മുടെ അധ്യാപകരുടെ കഴിവിനെ പരമാവധി വിനിയോഗിക്കേണ്ട ഒരു അവസരവും ഇതിലൂടെ വരികയാണുണ്ടായത്.

പഴയതിനേക്കാൾ അധ്യാപക-വിദ്യാർഥി ബന്ധം കൂടുതൽ ദൃഢമാകുകയും, ചൂരലിനും, വടിക്കു പകരം കുട്ടികളെ സ്നേഹം കൊണ്ടും, പ്രവർത്തികൾകൊണ്ടും കീഴടക്കുകയാണ് ഓരോ അധ്യാപകമാരും ചെയ്യുന്നത്. അധ്യാപകർ പഠിപ്പിക്കുകയും, അറിവുകൾ പകർന്നു നൽകുന്നതോടൊപ്പം തന്നെ കുട്ടികളോട് കൂടുതൽ സംവദിക്കുകയും അവരുടെ വീട്ടിലെ കാര്യങ്ങളും, അന്തരീക്ഷവും മനസിലാക്കി ആ തരത്തിൽ അവരോട് ഇടപഴകാനും ശ്രമിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ നമ്മുടെ മക്കളുടെ കഴിവുകൾ എങ്ങനെയൊക്കെ പുറത്തെടുക്കാൻ പറ്റുമോ അതിനുതകുന്ന രീതിയിൽ അവരുടേതായ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടായിട്ടുണ്ട്.ഇങ്ങനെയൊക്കെ ആയതുകൊണ്ട് ആവാം ഇന്ന് കുട്ടികളും, അധ്യാപകരും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു.പഴയ അധ്യാപക-വിദ്യാർഥി ബന്ധത്തേക്കാൾ കൂടുതൽ ദൃഢമായ ഒരു ബന്ധം തന്നെ അവർ തമ്മിൽ ഉണ്ടായി എന്ന് വേണം പറയാൻ. പഴയകാലത്തെ പഠിപ്പിച്ചു പോവുക എന്നുള്ള ഒരു കർമ്മത്തിനപ്പുറത്തേക്ക് കുട്ടികളെക്കൊണ്ട് ആക്ടിവിറ്റീസ് ചെയ്യിച്ചും, എഴുതിച്ചും, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസിലാക്കി കൊടുക്കാനും കഴിയുന്നു.

ഈ ഓൺലൈൻ കാലത്തും അധ്യാപകർ അവരുടെ കർമ്മം ഭംഗിയായി ചെയുന്നു. കുട്ടികൾക്ക് ആവസ്യമായ പഠനകാര്യങ്ങൾ വിവിധ ഉറവിടങ്ങളിൽ നിന്നും കണ്ടെത്തി കുട്ടികളുടെ മുന്നിലേക്ക്‌ എത്തിക്കുന്നു. വീഡിയോ ആയിട്ടും ഓഡിയോ ആയും അറിവുകൾ അവരുടെ വിരൽത്തുമ്പിൽ എത്തിക്കാൻ ഓരോ അധ്യാപകരും ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. അതിനോടൊപ്പം തന്നെ കുട്ടികൾക്ക് ,അവരുടെ സർഗ്ഗ ശേഷിയും, മറ്റു കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങൾ ഒരുക്കുന്നു. ഓരോ ദിനചരണങ്ങൾ വരുമ്പോഴും മത്സരങ്ങളും, അറിവുകളും പകർന്നു കൂടെയുണ്ട്. അതിനോട് ചേർന്നു തന്നെ രക്ഷിതാക്കളുടെ ആശങ്കകളും, സംശയങ്ങളും അതിന്റെതായ ഗൗരവത്തോടെ പരിഹരിക്കുന്നു.

ഈ ഓൺലൈൻ പഠനകാല ഘട്ടത്തിൽ രക്ഷിതാക്കൾക്കുണ്ടായ
പല ആശങ്കകളും സംശയങ്ങളുമൊക്കെ ദൂരീകരിക്കാൻ വേണ്ടിയിട്ടാണ് മക്കളോടൊപ്പം എന്നുള്ള ഒരു ചെറിയ പരിപാടി സംഘടിപ്പിച്ചതു.ഒരു വിദ്യാർഥിയുടെ അമ്മ എന്ന നിലയ്ക്ക് ഞാനും അതിൽ പങ്കുചേർന്നു. അതൊരു ചെറിയ പരുവാടി അല്ലായിരുന്നു. വലിയൊരു കാഴ്ചപൊട് എന്നുതന്നെ പറയാം. വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു അത്. ഈ ഓൺലൈൻ പഠന സമയത്തും കുട്ടികളുടെ സമഗ്ര വികസനത്തിനും, അവരുടെ വിഷമങ്ങളും, മാനസിക സമ്മർദ്ദങ്ങളും കുറക്കാൻ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞു തന്നു. അവരുടെ മാനസിക ഉല്ലാസത്തിനയുള്ള കളികളും, ഈ കളികളിലൂടെ പഠിക്കാനും പഠിപ്പിക്കാനും ഉള്ള ചെറിയ കാര്യങ്ങളുമെല്ലാം എത്ര ഭംഗിയായിട്ടാണ് ടീച്ചർ പറഞ്ഞത്.

ഇതിനൊക്കെ അപ്പുറത്തെക്കു ആ അധ്യാപിക പറഞ്ഞൊരു കാര്യമുണ്ട്.’ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’, നിങ്ങളുടെ കുട്ടികൾക്ക് എന്തു പ്രശ്നങ്ങൾ ആയിക്കോട്ടെ അത് ഞങ്ങളോട് പറയുക ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ആ ഒരുവാക്കു സത്യത്തിൽ ഹൃദയത്തിൽ ഒരു മഞ്ഞ് വീണ സുഖമാണ് ഓരോ രക്ഷിതാവിനുമുണ്ടായതു.
എനിക്കും അങ്ങനെയാണു തോന്നിയത്. നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഏതു സാഹചര്യത്തിലും നമ്മൾക്ക് ധൈര്യം തരാൻ കൂടെയൊരാൾ ഉണ്ടാവുക എന്നത്, മറ്റൊരു തരത്തിൽ നമ്മളെ കേൾക്കാനും, ചേർത്തുപിടിക്കാനും ആളുണ്ടാവുകഎന്നത്. എന്തുണ്ടെങ്കിലും ടീച്ചറിനോട് പറയാനും, അറിയാനും, അവ തിരുത്താനും ടീച്ചേഴ്സും നമ്മോടുകൂടെയുണ്ട് എന്നുള്ള ഉറപ്പ്, ആ ഉറപ്പു എത്രസമാധാനമാണ് ഓരോ രക്ഷിതാക്കൾക്കും സമ്മാനിക്കുന്നത്. കൂടെയുണ്ട് എന്ന് പറയുമ്പോൾ ചേർത്തുപിടിക്കാൻ ആളുകളുണ്ട് എന്ന് ഒരു തോന്നൽ നമുക്കും ഉണ്ടാവുകയാണ്. നമ്മളിൽ എത്ര പേര് ഈ മനസു കാണിക്കും. നമ്മളനുഭവിക്കുന്ന ആശങ്കകളും പ്രശനങ്ങളും കേൾക്കാൻ നമ്മുടെ അദ്ധ്യാപകൻ കൂടെയുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ ഈ സമൂഹത്തിൽ ഈ ഒരു അധ്യാപക ദിനത്തിൽ എന്തു പറഞ്ഞാണ് ഇവരെ അഭിനന്ദിക്കേണ്ടത്.
അധ്യാപകൻ /അധ്യാപിക കേവലം അറിവുകൾ തരുന്ന വ്യക്തികൾ മാത്രമല്ല സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുന്നവർ കൂടെയാണു. ഇന്നത്തെ ഈ സമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുന്നവർ. നമ്മുടെ ജീവിതത്തെ മാറ്റാനും, നന്മകളിലേക്ക് നയിക്കാനും, അറിവിന്റെ ദീപം നമ്മളിൽ തെളിയിച്ച ഓരോ അധ്യാപകർക്കും ആശംസകൾ നേരാം.

സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: