17.1 C
New York
Wednesday, January 19, 2022
Home Special ഗാനം തുളുമ്പിയൊരോർമ്മ (ഓർമ്മകുറിപ്പ്)

ഗാനം തുളുമ്പിയൊരോർമ്മ (ഓർമ്മകുറിപ്പ്)

നിഥിൻകുമാർ ജെ പത്തനാപുരം ✍️

ഓർമ്മകൾ. ഓർമ്മകൾ മാത്രമാണ് ഓരോ മനുഷ്യന്റെയും സമ്പത്തെന്നു ഞാൻ വിശ്വസിക്കുന്നു.ഓർമ്മകൾ മരിച്ചാൽ മനസ്സുമില്ല  മനുഷ്യനുമില്ല. ബാല്യവും കൗമാരവും യൗവനവുമെല്ലാം  ആയിരമായിരം ഓർമ്മകൾ സമ്മാനിച്ചിരുന്നു. അങ്ങനെ ഒരു ഓർമയായിരുന്നു ആ രാത്രിയും.

നാളത്തെ ദിവസത്തെയൊർത്ത് രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.രാത്രിയുടെ ഏകാന്തതയിൽ എന്റെ കാതുകളിൽ നൂറു നൂറു ഗാനങ്ങളുടെ പല്ലവിയും അനുപല്ലവിയും വന്നുപൊക്കൊണ്ടേയിരുന്നു. കേട്ട് കേട്ട് ഒടിവിൽ കേൾക്കാതെ ഒരുനിമിഷം പോലും തള്ളിനീക്കാൻ പാറ്റാത്ത ഒരു അവസ്ഥ സംഗീതത്തിന്റെ കാര്യത്തിലെനിക്കുണ്ടായി.  ആ ശബ്‌ദം, ആ ആലാപനം. ഒരു സാധരണ മനുഷ്യന് സാധിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയാതിരുന്ന  ഗാനങ്ങളൊക്കെയും പാടിയത് ഒരാൾ ആണെന്നറിഞ്ഞ നിമിഷം, ആ നിമിഷം എന്റെ മനസ്സിൽ മുട്ടിട്ടുവിരിഞ്ഞ സ്വപ്നം,  നാളെ യാഥാർഥ്യം ആകാൻ പോകുന്നു. അതെ ഞാൻ യേശുദാസിനെ കാണാനായി പാലക്കാട് ചെമ്പൈ സംഗീതോത്സവത്തിനു പോകുന്നു. ഈ കാലമത്രയും ഞാൻ കേട്ടത് ആ മനുഷ്യന്റെ ഗാനങ്ങളായിരുന്നു. ഓരോ ഗാനങ്ങളും എനിക്കൊരു വസന്തമാരുന്നു.

“രാമകഥ ഗാനാലയവും, പ്രേമദവനം വീണ്ടും, ഹരിമുരളീരവും “എന്നെ ആകർഷിച്ചത് എത്രമാത്രമെന്നു എന്റെ ജീവിതം കൊണ്ട് തിരിച്ചറിയാം. രാത്രിയിൽ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല, സംഗീതം എന്നാ പ്രണയിനി തൊട്ടടുത്തിരുന്ന് തലൊടുമ്പോൾ ഞാൻ എങ്ങനെയുറങ്ങും. “ഒരു രാത്രി കൂടി വിടവാങ്ങവേ “,  വരികൾ എന്റെ കാതുകളിൽ മൂളിക്കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും സംഗീതത്തിന്റെ ലഹരിയിൽ ഞാനലിഞ്ഞു ചേരുകയാണ്.

എത്ര ദേഷ്യത്തിൽ ആയിരുന്നാലും, എത്ര നിരാശയിൽ ആയിരുന്നാലും ഐസ് പോലെ എല്ലാം അലിഞ്ഞു പോയിരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെയായിരുന്നു, വിദ്യാസാഗറിന്റെ സംഗീതത്തിലൂടെയായിരുന്നു, ഗാനഗന്ധർവന്റെ ആലാപനത്തിലൂടെയായിരുന്നു. ഒടുവിൽ പുലർകാലം ആയെന്നു പ്രകൃതി കാണിച്ചുതന്ന നിമിഷം, ഒരു നിമിഷം വൈകാതെ പാലക്കാട് ലെക്ക്  ബസ് കയറി,  എന്റെ മനസ്സിൽ യേശുദാസ് പാടിയ ഗാനങ്ങളുടെ ഒരു സാഗരം തന്നെയുണ്ടായിരുന്നു, ഓരോ തിരമാലയും ഓരോ ഗാനങ്ങളായി വന്നുപോക്കൊണ്ടേയിരുന്നു. എന്നെ പ്രണയിക്കാൻ പഠിപ്പിച്ച, എന്നെ ചിന്തിപ്പിക്കാൻ പഠിപ്പിച്ച, എന്നെ ഒരു മനുഷ്യനാക്കിയ  പാട്ടുകളുടെ ആത്മാവിലേക്ക് ഞാൻ ആഴത്തിലിറങ്ങി ചെന്നു, ഒരു കുളിര്മഴപോലെ തോന്നിയാ  നിമിഷങ്ങൾ .എന്റെ പഞ്ചേന്ദ്രിയങ്ങൾ ഒരേ സമയം ഉണർന്നിരുന്നു.

ആ നിമിഷം, ഞാൻ കാലങ്ങളായി കേട്ട് തഴമ്പിച്ച, ഇന്നും കേൾക്കുന്ന, ഈ നിമിഷവും കേട്ടുകൊണ്ടിരിക്കുന്ന  ശബ്ദത്തിന്റെ ഉടമസ്ഥൻ എനിക്കുമുന്നിൽ. എന്റെ കണ്ണുകൾ തുളുമ്പി, ചുണ്ടുകൾ വിറച്ചു, ശരീരം ആകെ വിറച്ചു. യേശുദാസ് എന്റെ മുന്നിൽ പുഞ്ചിരി നിറഞ്ഞ മുഖവുമായി, ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനലിഞ്ഞു പോകുംപോലെ തോന്നി. എന്റെ കാതുകളിലും മനസിലും ആ വരികൾ തറച്ചു  നിന്നു “സംഗീതമേ അമര സല്ലാപമേ “

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരോർമ വസന്തമായിരിന്ന നിമിഷങ്ങളായിരുന്നു അവ . ഓരോ ദിവസവും ആ നിമിഷങ്ങൾ ഞാൻ ഓർക്കും, അപ്പോഴൊക്കെയും ശരീരം ആകെമാനം കുളിരും, “പ്രവാഹമേ ഗംഗ പ്രവാഹമേ, സ്വരരാഗ ഗംഗ പ്രവാഹമേ… “
അത്ര മധുരമുള്ള ഒരോർമയും ഇതുവരെ ഞാൻ രുചിച്ചിട്ടില്ല. ഓരോ നിമിഷവും ആ ഓർമയിൽ ഞാൻ നീരാടും. സർവവും കിഴടക്കിയ അനുഭുതിയായിരുന്നു എനിക്ക്. സംഗീതത്തെ ഞാൻ എങ്ങനെ കാണുന്നുവെന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല, അങ്ങനെ പറഞ്ഞാൽ തന്നെ എന്റെ മനസ്സിൽ ഉള്ളപോലെ വെക്തമാകുകയുംമില്ല. യേശുദാസയിരുന്നു എന്റെ സ്വർഗ്ഗം , എന്റെ ദൈവം.  ഒരിക്കൽ എങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് സ്വപ്നത്തിലല്ലാതെ എനിക്ക് ചിന്തിക്കാൻ തന്നെ സാധികുമായിരുന്നില്ല. അങ്ങനെയുള്ള എനിക്ക്,ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ എപ്രകാരം ഞാൻ അതിനെ വിശദികരിക്കും . ഒന്നറിയാം അതായിരുന്നു എന്റെ ജീവിതത്തിലൊരു  അർത്ഥമുണ്ടെന്നു തോന്നിയ നിമിഷം.

നിഥിൻകുമാർ ജെ പത്തനാപുരം ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: