17.1 C
New York
Thursday, September 23, 2021
Home Special കോപം- ആത്മാവിന്റെ വൃണങ്ങൾ ഏഴാം ഭാഗം (ദേവു എഴുതുന്ന “ചിന്താ...

കോപം- ആത്മാവിന്റെ വൃണങ്ങൾ ഏഴാം ഭാഗം (ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

-ദേവു-

കോപം വളരെയധികം വില കൊടുത്തു മേടിയ്ക്കുന്ന ഒരു
ആഡംബരമാണ്!!

കോപത്തിൻ്റെ ഒരു മിനിറ്റ്, നിന്റെ അറുപ്പത് നിമിഷങ്ങളുടെ സന്തോഷമാണ് തട്ടിയെടുക്കുന്നത്. നാല് മുതൽ അഞ്ച് മണിക്കൂറോളം കോപം, നിന്റെ പ്രതിരോധ ശേഷിയെയും ക്ഷയിപ്പിക്കുന്നു!

തനിയ്ക്കെതിരെ കരുതിക്കൂട്ടി അപരാധം ചെയ്ത ഒരു വ്യക്തിയോടോ, വസ്തുവിനോടോ, തോന്നുന്ന പ്രതികൂലമായ വികാരത്തിനാണ് കോപം എന്ന് പറയുന്നത്.

കോപം എന്നത് തികച്ചും സ്വഭാവികമായതും, എന്നാൽ ആരോഗ്യകരമായതും,
പ്രകൃത്യനുസരണമായതുമായ ഒരു വികാരം ആണ്. പക്ഷേ നിയന്ത്രണം ഇല്ലാത്ത കോപം ജോലിയെ മാത്രമല്ല, വ്യക്തിബന്ധങ്ങളെയും ബാധിച്ച്, നിന്റെ ജീവിതത്തിന്റെ നിലവാരം തന്നെ കുറയ്ക്കാൻ പോരുന്നവയാണ്. ഇത് കൂടാതെ, ഏതോ പ്രവചനാതീതമായ, പ്രബലമായ വികാരത്തിന് നീ അടിമയാണ് എന്ന തോന്നൽ, നിനക്ക് തോന്നപ്പെടുന്നു.

കോപം- നല്ലതോ ചീത്തയോ?

കോപത്തിനൊരു നല്ല വശമുണ്ട്. ചേതനയറ്റ വികാരങ്ങളെ മനസ്സിന്റെ ഉപരിതലത്തിൽ കൊണ്ടെത്തിയ്ക്കുകയും, പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്താനും കോപം സഹായിക്കുന്നു.

നിയന്ത്രണാതീതമായ കോപം ശരീരത്തിന്റെ രക്തസമ്മർദ്ദം കൂട്ടുകയും, മനസ്സിന്റെ ഏകാഗ്രതയെ ബാധിക്കുകയും ചെയ്യുന്നു.

കോപത്തിൻ്റെ മൂലകാരണം എന്തൊക്കെയാണ്?

ബാഹ്യമായുള്ളതും, ആന്തരികവുമായുമുള്ള കാരണത്താൽ കോപം ഉണ്ടാകുന്നു.

നിന്റെ സഹപ്രവർത്തകനോട് തർക്കം ഉണ്ടായത് കൊണ്ടോ, ട്രാഫിക് മൂലം യാത്ര തടസപ്പെട്ടത് കൊണ്ടോ, നിശ്ചിത സമയത്ത് വിമാനയാത്ര റദ്ദാക്കപ്പെട്ടത് കൊണ്ടോ, കോപം തോന്നാം. അത് ന്യായീകരിക്കപ്പെട്ട കോപമാണ്. (Justified anger)

സ്വന്തം പ്രശ്നങ്ങൾ പറ്റി ചിന്തിച്ച്, ആകുലതകൾ ഏറുമ്പോഴും കോപം അനുഭവപ്പെടാം. മനസ്സിനെ വേദനിപ്പിച്ച ഏതെങ്കിലും സംഭവങ്ങൾ ഓർത്താൽ കോപം തോന്നാം.

കോപം എത്ര തരം?

മനഃശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ, പ്രിസ്റ്റൺ കോപത്തെ നാലായി തരം തിരിച്ചിരിക്കുന്നു.

ന്യായീകരിക്കാവുന്ന കോപം (Justifiable anger)

ഉപദ്രവഹേദുവായ കോപം (Annoyance anger)

അക്രമസ്ക്തമായ കോപം
(Aggressive anger)

ബാലിശമായ കോപാവേശം
(Temper tantrums)

കോപത്തിൻ്റെ ചക്രഗതി

അഞ്ച് ഘട്ടങ്ങളിലായി കോപം ജനിക്കുന്നു

Trigger- മനസ്സിനെ ഉത്തേജിപ്പിക്കാൻ പ്രാപ്തമായ ബാഹ്യമായതോ , അകമേയുള്ളതായ കാരണം/കാരണങ്ങൾ

Escalation- വിപുലീകരണ ഘട്ടം

Crisis – ആപൽസന്ധി ഘട്ടം

Recovery- വീണ്ടെടുപ്പ് ഘട്ടം

Depression- വിഷണ്ണ ഘട്ടം

എന്ത് കൊണ്ട് ആണ് ചിലർ മറ്റുള്ളവരെക്കാൾ ഏറെ കുപിതരാകുന്നത്?

വിഘ്നങ്ങൾക്ക് എതിരെ സഹനശക്തി കുറഞ്ഞവരിൽ ആണ്, പെട്ടെന്ന് ക്ഷുഭിതരാകുന്ന സ്വഭാവം കണ്ട് വരുന്നത് എന്ന് മനോവിദഗ്ദർ പറയുന്നു.

ജെറി ഡിഫെൻബച്ചർ എന്ന മനഃശാസ്ത്രജൻ പറയുന്നത്, സാധാരണ വ്യക്തിയെക്കാളേറെ പെട്ടെന്ന് ക്ഷുഭിതരാകുന്ന വ്യക്തികൾ ഉണ്ട്. എന്നാൽ ഇവരെ കൂടാതെയും ചിലരുണ്ട്. ഇത്രയധികം കോപം പ്രദർശിപ്പിച്ചില്ലെങ്കിലും, സദാ വെറുപ്പ് നിറഞ്ഞ്, പൊടുന്നനെ ശുണ്ഠി പിടിയ്ക്കുന്നവരാണ്. ഇങ്ങനെ ഉള്ളവർ എപ്പോഴും സാധനങ്ങൾ വലിച്ച് എറിഞ്ഞ്, മറ്റുള്ളവരെ ശപിക്കുന്ന പ്രകൃതം ആകണം എന്നുമില്ല. മറിച്ച്, സമൂഹത്തിൽ നിന്നും അകന്ന്, മുഖം വീർപ്പിച്ച്, ശാരീരികമായും അസ്വാസ്ഥ്യം പ്രകടിപ്പിയ്ക്കുന്നവരും ഉണ്ട്.

എന്ത് കൊണ്ട് ആണ് മനുഷ്യൻ കോപാകുലിതനായി മാറുന്നത്?

 • പാരമ്പര്യമായി കോപം പ്രകടിപ്പിക്കുന്നവർ
  *കുടുംബ പശ്ചാത്തലം
 • ശരീരശാസ്ത്രപരമായ കാരണങ്ങൾ
  ചില കുട്ടികൾ ജനിചതിന് ശേഷം സ്പർശനമാത്രയിൽ തന്നെ വിഷമമനുഭവപ്പടുന്നവരും, പിൽക്കാലത്ത് ഇവരിൽ ഈ സ്വഭാവം, വ്യക്തിത്വത്തിൽ പ്രബലമായി കണ്ട് വരുന്നു.
 • സാമൂഹികമായ കാരണങ്ങൾ
 • സാംസ്കാരികമായ കാരണങ്ങൾ

കോപത്തിൻ്റെ ഭാവഭേദങ്ങൾ

കോപത്തിൻ്റെ ഏറ്റവും നൈസർഗികമായ ഭാവമാണ് കൈയേറ്റം. തനിക്ക് ചുറ്റും നിന്നു വരുന്ന ഏത് ഭീഷണിയെയും പ്രകൃതിയാൽ നേരിടുന്ന വിധമാണ് കോപം. അത് ശക്തമായതും, മൂർച്ചയേറിയതുമായ, വികാരങ്ങൾ നമ്മിൽ ഉണ്ടാക്കി, ഭീഷണിയെ ധൈര്യപൂർവ്വം നേരിടാൻ പ്രചോദനം നൽകുന്നു. ആയതിനാൽ ഒരു പരിധിവരെ കോപം നല്ലത് തന്നെ ആണ്.

മറുവശത്ത് നോക്കിയാൽ, നമ്മുക്ക് കോപം തോന്നിയ വ്യക്തിയോടോ, വസ്തുവിനോടോ, സാമൂഹികവും, നിയമങ്ങൾ നിമിത്തവും, പ്രായോഗിക ബുദ്ധിയും ചേർത്ത് വായിച്ചാൽ നമ്മുടെ അതിർവിട്ട കോപം പ്രകടിപ്പിക്കാനുള്ള അവസരങ്ങളെ ഇവയെല്ലാം വിലക്കുന്നു.

ബോധാവസ്ഥയിലും, ഉൾമനസ്സാലെയും മനുഷ്യൻ മൂന്ന് തരത്തിലുള്ള പ്രയോഗങ്ങളാണ് കോപത്തിന് എതിരെ ഉപയോഗിക്കുന്നത്.
ഭാവപ്രകടനം, (Expressing) അമർത്തപ്പെട്ട കോപവും, ( Suppressing) ശാന്തതയാർജ്ജിച്ച കോപവും (Calming).
കോപ വികാരങ്ങളെ നിന്റെ വ്യക്തിത്വത്തിൽ നിന്നടർത്തി മാറ്റി, സമാധാനപരമായി മറ്റുള്ളവരുടെ മുന്നിൽ ഭാവാത്മകമായി പ്രകടിപ്പിക്കുന്നതാണ്, കോപത്തെ ലോകത്തിന്റെ മുന്നിൽ അറിയിക്കാൻ ഉള്ള ഏറ്റവും നല്ല രീതി.

അടിച്ചമർത്തപ്പെട്ട കോപം, ഭാവമോ, ദിശയോ മാറി പ്രത്യക്ഷപ്പെടും. ഇതിന്റെ അപകടം എന്താണെന്ന് വെച്ചാൽ, കോപം തനിക്ക് എതിരെ തന്നെ തിരിച്ചു വിട്ടാൽ രക്തസമ്മർദ്ദവും, വിഷാദരോഗം, ഉണ്ടാവുകയും, ഇവ മുഖാന്തരം വ്യക്തി ബന്ധങ്ങളെ പോലും ബാധിച്ച്, ഇല്ലാതെ ആക്കുന്നു.

കോപം മൂലമുള്ള നിന്റെ ഉള്ളിലെ ഭാവങ്ങളെ, പുറം ലോകത്തിന്റെ മുന്നിൽ നിയന്ത്രിച്ച്, ഹൃദയത്തിന്റെ ഇടിപ്പുകളെ നിയന്ത്രിച്ച്, മനസ്സിനെ ശാന്തമാക്കി, കോപത്തെ ഇല്ലാതെയാക്കാൻ ശാന്തതയാർജ്ജിച്ച കോപത്തിന് കഴിയുന്നു.

കോപത്തെ നേരിടുന്ന നേരം……

കോപത്തിൽ ലയിച്ചിരിക്കുന്ന അന്തർലീനമായ സന്ദേശത്തെ പറ്റി ഡോക്ടർ ഡെഫൻബച്ചർ പറയുന്നത്, “കാര്യങ്ങൾ ഞാൻ ആഗ്രഹിക്കുന്ന വഴിയെ നീങ്ങണം” എന്നതാണ്.

വിശ്രമം( Relaxation)
ദീർഘ ശ്വാസം എടുക്കുകയും, ഒരു ചിത്രത്തെ നോക്കി ആസ്വദിക്കുക, യോഗ ചെയ്യുന്നതിലൂടെ മനസ്സിന് വിശ്രമം കണ്ടെത്താൻ കഴിയും.

അവബോധം കൊണ്ട് ചിന്തകളുടെ പൊളിച്ചെഴുത്ത് (Cognitive restructuring)

യാഥാർത്ഥ്യത്തെ മുൻനിർത്തി, ചിന്തകളെ വിശകലനം ചെയ്ത്, ചിന്തയുടെ ഗതിവിധി തന്നെ മാറ്റി വിടാൻ സാധിക്കുന്ന രീതിയാണിത്. ഒരു സൈക്കോളജിസ്റ്റ്, അംഗീകൃത കൗൺസിലർക്ക്, ഈ രീതിയിൽ ഉള്ള പരിശീലനം നിങ്ങൾക്ക് തരാൻ കഴിയും.

ശരിയായ കാരണം കൊണ്ട് ഉണ്ടാകുന്ന കോപം ആണെങ്കിൽ പോലും, സത്യത്തിന്റെ മുന്നിൽ തോൽക്കുന്നു.

Problem solving
പ്രശ്നപരിഹാരം കണ്ടെത്തുക

രക്ഷപ്പെടാൻ പറ്റാത്ത യഥാർത്ഥ പ്രശ്നങ്ങളെ നേരിടുമ്പോൾ കോപം ഉണ്ടാകുന്നു. പ്രശ്നപരിഹാരം കണ്ടെത്തിയാൽ കോപം ഇല്ലാതായി തീരുന്നു. പക്ഷേ എല്ലാ കോപകാരണങ്ങളും ലക്ഷ്യം തെറ്റുന്നതിൽ നിന്നും ഉണ്ടാകണം എന്ന് നിർബന്ധം ഇല്ല താനും!

നല്ല ആശയവിനിമയം
Better Communication

ക്രോധമുള്ളവർ പൊതുവേ അടിസ്ഥാന രഹിതമായ സ്വന്തം നിരൂപണങ്ങളിലേക്ക് എടുത്ത് ചാടാറുണ്ട്. ഇങ്ങനെ ഉള്ള ചൂട് പിടിച്ച സാഹചര്യങ്ങളിൽ, തലയിൽ ആദ്യം വന്ന് കയറുന്ന വാക്കുകൾ കഴിവതും ഒഴിവാക്കുക. ആ വാക്കുകൾ ഉരുവിടുക, അവയുടെ അർത്ഥം മനസ്സിലാക്കാൻ ചിന്തകളെ ഒന്ന് ശിഥിലമാക്കുക. ഒപ്പം തന്നെ മുന്നിൽ ഉള്ള വ്യക്തി പറയുന്നത് എന്താണെന്ന് ചെവി കൊടുക്കാൻ മടി കാണിയ്ക്കാതിരിയ്ക്കുക.

കോപത്തിൻ്റെ അടിസ്ഥാന കാരണം എന്താണ് എന്ന് ഓർക്കുക! മനസ്സിലാക്കുക!

പലപ്പോഴും ഫലിതങ്ങൾക്ക് ( humour) കോപത്തെ ഇല്ലാതെയാക്കാൻ സഹായിക്കും!

Change of Environment
കോപമുളവാക്കുന്ന സാഹചര്യത്തിൽ നിന്നും മാറി നിൽക്കുക!!

Break
കോപത്തിൻ്റെ സമ്മർദ്ദം കുറയുന്നില്ല എങ്കിൽ, തിരക്ക് പിടിച്ച ദിനചര്യയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക!

സമയം (Timing)
കാര്യങ്ങൾ സംസാരിക്കാൻ ഉള്ള പക്വത നിറഞ്ഞ സമയം തിരഞ്ഞെടുക്കുക!

പിന്തള്ളുക (Avoidance)

കോപത്തിൻ്റെ കാരണത്തിന് നേരെ ഉറ്റ് നോക്കാതെ പിൻതള്ളുക

കോപളുള്ളവരുടെ ധാരണ, അവരുടെ രോഷം ധാർമ്മികമായി ശരിയാണെന്നും, അവരുടെ ആലോചനകളിൽ തടസ്സം നേരിടുകയോ, ലക്ഷ്യം മാറ്റുവാൻ ശ്രമിക്കുകയൊ ചെയ്താൽ അതവർക്ക് താങ്ങാൻ കഴിയാത്ത അപമാനം ആണെന്നും, ഇങ്ങനെ വിഷമിയ്ക്കാൻ തങ്ങൾക്ക് യോഗ്യതയില്ല എന്നൊക്കെയാണ്. ഒരു പക്ഷെ, മറ്റുള്ളവർ ഇങ്ങനെ വിഷമിച്ചാലും, തങ്ങൾക്ക് അത് ബാധകമല്ല എന്ന ചിന്താഗതിയ്ക്കാണ് അവർ മുൻതൂക്കം കൊടുക്കുന്നത്!

ചിലപ്പോൾ കാര്യങ്ങൾ നടന്ന് കിട്ടണമെങ്കിൽ ദേഷ്യപ്പെടേണ്ടി വരാറുണ്ട്!

ചിലപ്പോൾ എനിക്ക് ദേഷ്യം വരാറുണ്ട്, എങ്കിലും എൻ്റെ ദേഷ്യം എൻ്റെ മുറിവുകളിൽ നിന്നും ആണ് ഉണ്ടാകുന്നത്. ഇത് രണ്ടും തമ്മിൽ അന്തരം ഉണ്ട്!

ചിലപ്പോൾ കണ്ണിൽ കണ്ട എല്ലാവരോടും ദേഷ്യപ്പെട്ടാലും, ദേഷ്യം തോന്നിയ വ്യക്തിയോടൊന്നും പറയാതെ നാം പോകാറുണ്ട്! ശരി അല്ലേ?

കോപത്തിൽ ലയിച്ചിരിക്കുന്ന സമയത്തെ നിങ്ങളുടെ സംഭാഷണം ആയിരിക്കും നിങ്ങൾ , ” ആ സംഭാഷണം അന്ന് വേണ്ടിയിരുന്നില്ല” എന്ന് പിൽക്കാലത്ത് പശ്ചാത്താപിയ്ക്കണ്ടി വരും. നിന്റെ കോപത്തിന് വേണ്ടി ആരും നിന്നെ ശിക്ഷിയ്ക്കില്ല. പക്ഷേ നിന്റെ കോപം നിന്നെ തീർച്ചയായും ശിക്ഷിച്ചിരിക്കും!

കോപത്തിനോട് കൂട്ട് കൂടുന്നവൻ, വിഷം ഭക്ഷിച്ചതിന് ശേഷം, മറ്റുള്ളവൻ ചാകണം എന്ന് ആഗ്രഹിക്കുന്ന പോലെ ആണ്! മറ്റൊരാളോട് ദേഷ്യം തോന്നി, നഷ്ടപ്പെടുന്നത് നിന്റെ സമാധാനം ആണ്! കോപത്തെ ഉമിണ്ണ് കളയുക! അന്യർക്ക് വേണ്ടി അല്ല, നിനക്ക് വേണ്ടി!

കോപം ഒന്നിനും പരിഹാരമല്ല! കോപത്തിന് ഒന്നും നേടാൻ കഴിയില്ല! മറിച്ച് കോപം മൂലം സർവ്വതും നശിയ്ക്കാൻ കഴിയും! കോപത്തിൻ്റെ ഒരു നിമിഷം നീ ക്ഷമ കൊണ്ട് നേരിടുമ്പോൾ, നിനക്ക് നൂറ് ദിവസത്തിന്റെ വിലാപത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും!

കോപം എന്നത് പിശാചിന്റെ പ്രാർത്ഥന ആണ്!
കോപത്തിൻ്റെ ഏറ്റവും ഉത്തമമായ ഉത്തരം മൗനമാണ്!

സ്നേഹപൂർവ്വം
-ദേവു-

(എല്ലാ ഗവേഷണ തെളിവുകൾക്കും കടപ്പാട്: അമേരിക്കൻ സൈക്കിയാട്രിക്ക് അസ്സോസിയേഷൻ)

COMMENTS

9 COMMENTS

 1. കോപം മനുഷ്യന് ഒന്നും നേടിത്തരുന്നില്ല
  മറിച്ചു പലതും നഷ്ടപ്പെടുത്തുന്നു.
  ഓർമപ്പെടുത്തലുകൾക്ക് അഭിനന്ദനങ്ങൾ.

  ജോളി ഡേവിഡ്

 2. കോപം എന്ന വികാരത്തിനെ അടക്കാനുള്ള ഏറ്റവും നല്ല ഉപാധി അതെന്താണെന്നു്‌ ശരിയായി മനസ്സിലാക്കുന്നതാണു്‌.
  ദേവുവിന്റെ ഈ എഴുത്തു്‌ അതിനുപകാരപ്രദമായി.
  🙏🏼

  • വളരെ നന്നായി എഴുതിയിരിക്കുന്നു കോപം കൊണ്ട് നമ്മൾ ഒന്നും നേടുന്നില്ല ഇത് ആരും മനസിലാക്കുന്നുമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: