17.1 C
New York
Saturday, August 13, 2022
Home Special കേരള ഇലക്ഷൻ മറ്റൊരു വശം

കേരള ഇലക്ഷൻ മറ്റൊരു വശം

പ്രവീൺ ശങ്കരായലയം

2021ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ മുന്നണി വൻ വിജയം നേടി . തോൽക്കുമ്പോൾ കേൾക്കാറുള്ള പല വാദ പ്രതിവാദങ്ങളും എല്ലാ കാലത്തെയും പോലെ നടന്നു. അതിപ്പോഴും തുടരുന്നു . കാരണം ഇത്തവണത്തെ വിജയം അസൂയാവഹമാണെന്നത് തന്നെ. കിറ്റ് കൊടുത്ത് വോട്ടു വാങ്ങിയെന്നാണ് ഒരാരോപണം. അതിൽ കിറ്റിന്റെ ഗുണം അനുഭവിച്ചവരുമുണ്ടെന്നത് മറ്റൊരു കാര്യം..

ഇതെല്ലാമെന്നെ ഓർമിപ്പിക്കുന്നത് മഹാഭാരതത്തിൽ നിങ്ങളും വായിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു കഥയാണ്.
ഒരു സായാഹ്നത്തിൽ കൃഷ്ണൻ തന്റെ സുഹൃത്തായ അർജുനനെ കാണാൻ ഹസ്തിനപുരിയിൽ പോയി.
പല കാര്യങ്ങളും സംസാരിച്ചിരിക്കവേ സ്വൽപ്പം രാജ്യ കാര്യങ്ങളും അവർ സംസാരിച്ചു . പിന്നെ കർണ്ണന്റെ അമ്പെയ്ത്തിലുള്ള കഴിവുകളെയും കൃഷ്ണൻ പ്രതിപാദിച്ചു . അർജ്ജുനന് ഇതിൽ തെല്ലൊന്നുമല്ല പരിഭവം.
അർജുനൻ അപ്പോൾ ഭഗവാനോട് ചോദിച്ചു. കണ്ണാ ഈ ലോകമെല്ലാം എന്ത് കൊണ്ടാണ് കർണ്ണനെ ഏറ്റവും വല്യ ദാനശീലനയാണെന്നു പറയുന്നത്? ഞാനും എത്രയോ വല്യ ദാന ധർമ്മങ്ങൾ ചെയ്യുന്നവനാണ് എന്തിനു കർണ്ണാനുള്ളതിനേക്കാൾ ധനം എന്ടെ പക്കലുണ്ട് അതെല്ലാം ഞാൻ ജനങ്ങൾക്ക് വേണ്ടി ക്ഷേമ പ്രവർത്തനം നടത്തുന്നു.
അപ്പോൾ സുസ്മേരവദനനായി കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു . അർജുനാ ഞാൻ ഒരു സഹായം ചോദിച്ചാൽ ചെയ്യുമോ?
കൃഷ്ണാ നീ എന്താവശ്യപ്പെട്ടാലും ഞാൻ അത് ആദരവോടെ നടപ്പാക്കും. അപ്പോൾ ഭഗവാൻ കൊട്ടാരത്തിന്റെ കുറച്ചകലെയുള്ള ഒരു മല ചൂണ്ടി കാണിച്ച്. ആ മലക്ക് പുറകിലുള്ള ഒരു ചെറിയ ഗ്രാമത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു. ആ ഗ്രാമത്തിൽ വല്യ പ്രകൃതി ക്ഷോഭമുണ്ടാവുകയും അതിൽ പലരുടെയും വീട് അനാധമാകുകയും കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും ഗ്രാമവാസ്സികൾ നരകിക്കുകയാണ് . ഇത് പറഞ്ഞശേഷം ആ മലയെ തന്ടെ മാന്ത്രികമായ കഴിവിൽ മുഴുവനും സ്വർണ നാണയങ്ങളുടെ കൂമ്പാരമാക്കി. എന്നിട്ട് അര്ജുനനോട് അതെല്ലാം ഒരു പകലുകൊണ്ട് ആ ഗ്രാമവാസികൾക്ക് ദാനമായി കൊടുക്കാൻ നിർദ്ദേശിച്ചു .
അർജുനൻ കൃഷ്ണന്റെ ആജ്ഞ കേട്ട് തന്ടെ ഭടന്മാരെ ഗ്രാമത്തിലേക്കയച്ചതിനു ശേഷം ഗ്രാമവാസികളോട് പുലർച്ചെ കുന്നിനു മുകളിൽ വരാൻ ഉത്തരവിട്ടു.

അതി കാലേ തന്നെ അർജുനൻ ദാനപ്രവർത്തനത്തിനായി കുന്നിൻ മുകളിൽ പോവുകയും ആ ദാന പ്രവർത്തി സ്വന്തം കയ്യാൽ നിർവഹിക്കാൻ തീരുമാനിച്ചു. കണ്ടാൽ ദരിദ്രരാണെന്നു തോന്നുന്നവർക്ക് അദ്ദേഹം കൈയയഞ്ഞു ദാനം നൽകി.. കണ്ടാൽ ദാരിദ്ര്യമില്ലാഎന്ന് തോന്നിയവർക്ക് സ്വർണ നാണയം നിരസിക്കുകയും ചെയ്തു. അദ്ദേഹം നീതി പരമായി തന്ടെ കൃത്യം സ്വയം നിർവഹിച്ചു പക്ഷെ സ്വർണ നാണയം തീർന്നില്ലഎന്ന് മാത്രമല്ല ജോലി ചെയ്ത അർജുനൻ തളർന്നു പരവശനായി. . ദാന പ്രവർത്തനത്തിന് ഒരു പകൽ സമയം കൂടി തരാൻ കൃഷ്ണനോട് കേണപേക്ഷിച്ചു. അപ്പോൾ ഭഗവാൻ അർജ്ജുനനൊട് പറഞ്ഞു ഞാൻ തീർത്തും നിന്ടെ പ്രവർത്തിയിൽ സംപൃപ്തനാണ് ഇനി നമുക്ക് ഈ ജോലി ഒരു ദിവസം നമ്മുടെ കർണ്ണനെ ഏൽപ്പിക്കാമെന്നു പറഞ്ഞു പിരിഞ്ഞു.

പിന്നീടൊരുനാൾ കൃഷ്ണൻ കർണ്ണന്റെ കൊട്ടരത്തിൽ ചെന്ന് കണ്ടു . കൂടെ ബ്രാഹ്മണവേഷത്തിൽ അർജുനനും. അർജുനനോട് നിർദേശിച്ച ആ ദാന കർമം നടത്താൻ കർണനോട് നിർദ്ദേശിച്ചു. സന്തോഷവാനായ കർണ്ണൻ ഉടൻ തന്ടെ ഭടന്മാരെ വിളിച്ചു ഇത്തരമൊരു ദാനകർമം നാളെ പുലർച്ചെ കുന്നിൻ മുകളിൽ നടക്കുന്നുണ്ടെന്ന വിവരം ഗ്രാമവാസികളെ അറിയിക്കാൻ ഉത്തരവിട്ടു.
അതിരാവിലെ തന്നെ കർണ്ണനും അനുയായികളും കുന്നിൻ മുകളിൽ എത്തി ഗ്രാമവാസികളും. സിംഹാസനത്തിൽ ഉപവിഷ്ടനായികർണ്ണനു ഗ്രാമവാസികളോട് അവർക്ക് വേണ്ട സ്വർണ നാണയങ്ങൾ സ്വന്തമായി എടുത്തുകൊള്ളാൻ അപേക്ഷിച്ചു . പിന്നെ തന്റെ ഭടന്മാരോട് ഗ്രാമവാസികൾക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ ചെയ്തുകൊടുക്കാനും ആജ്ഞാപിച്ചു. നാട്ടുകാർ എല്ലാവരും തങ്ങളാൽ കഴിയുന്ന സ്വർണ്ണ നാണയങ്ങൾ പെറുക്കി. ഇത് കണ്ട ബ്രാഹ്മണൻ (അർജുനൻ) അന്തം വിട്ടു പോയി. അയാൾ കർണനോട് ചോദിച്ചു അല്ലയോ രാജൻ നിങ്ങളെന്താണ് ഇങ്ങനെ ചെയ്യുന്നത്. ഈ കൂട്ടരിൽ ദാനത്തിനു യോഗ്യരല്ലാത്തവരുമുണ്ടല്ലോ പിന്നെയെന്തിനാണ് അവർക്കും തങ്ങൾ നാണയങ്ങൾ കൊടുക്കുന്നത്?
ഇത് കേട്ട കർണ്ണൻ ഭഗവാന്റെ മുഖത്തു നോക്കി. കൃഷ്ണന്റെ മുഖത്തു പുഞ്ചിരി കണ്ടശേഷം ബ്രാഹ്മണനോട് ഇങ്ങനെ പറഞ്ഞു. എന്ടെ ഭഗവാൻ എന്നോട് പറഞ്ഞത് ഗ്രാമവാസികൾക്ക് സ്വർണം ദാനം ചെയ്യുവാനാണ് അല്ലാതെ തരാം തിരിച്ച് സഹായിക്കാനല്ല .. ദാനത്തിനും ഒരു നീതി ഉണ്ട് അത് സമ്പൂർണ ദാനത്തിലൂടെ മാത്രമേ നടത്താനാവു എന്ന് പറഞ്ഞു. അപ്പോൾ ബ്രാഹ്മണവേഷം വെടിഞ്ഞു അർജുനൻ കർണ്ണന്റെ പാദങ്ങളിൽ വീണു തന്ടെ അറിവില്ലായ്മക്ക് മാപ്പ് തരാൻ അപേക്ഷിച്ചു .

അതെ, കിറ്റ് കൊടുത്തത് കേന്ദ്ര സർക്കാരായിരിക്കാം പക്ഷെ ആ കർമ്മം നീതിപൂർവം നടപ്പാക്കിയത് നമ്മുടെ കേരള സർക്കാർ തന്നെയാണ് മറ്റു പല സംസ്ഥാനങ്ങൾക്കും പറ്റാത്ത രീതിയിൽ അവരത് നടപ്പാക്കി. അതിനു ജനങ്ങൾ പകരം കൊടുത്തോ മധുരമേറിയ ഒരു വൻ വിജയവും.

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: