17.1 C
New York
Saturday, June 25, 2022
Home Special “കാലികം” - വിശ്വമഹാകവികൾ - പാബ്ലോ നേരൂദ

“കാലികം” – വിശ്വമഹാകവികൾ – പാബ്ലോ നേരൂദ

തയ്യാറാക്കിയത്: ജിത ദേവൻ

മലയാളത്തിലെ മഹാകവികളിൽ ഒരാളെ പോലെ സുപരിചിതൻ ആണ് മലയാളികൾക്ക് പാബ്ലോ നെരൂദ (Pablo Neruda ). ചിലിയിലെ മഹാകവിയായ നോബൽ പുരസ്കാര ജേതാവ് പാബ്ലോ നേരൂദ വ്യത്യസ്തങ്ങളായ പ്രവർത്തനമേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു ധീക്ഷണാ ശാലിയായിരുന്നു. കവി, വിപ്ലവകാരി, രാഷ്ട്രീയ പ്രവർത്തകൻ ചിലി ഗവണ്മെന്റിന്റെ നയതന്ത്ര പ്രതിനിധി എന്നീ നിലകളിൽ എല്ലാം അദ്ദേഹം കയ്യൊപ്പ് ചാർത്തുകയുണ്ടായി. കാവ്യലോകംഅദ്ദേഹത്തെ വാഴ്ത്തുന്നത്,മനുഷ്യമഹത്വത്തിന്റെയും, ആരും അടിമകൾ ഇല്ലാത്ത ഒരു ലോകത്തിന്റെയും ഉദയം സ്വപ്‍നം കണ്ട് പാട്ട് പാടിയ ഒരു രാപ്പാടിആയിട്ടാണ്.
നെരൂദയുടെ യഥാർഥ പേര്‌ നേഫ്തലി റിക്കാർഡോ റെയെസ് ബെൻ സാൽട്ടോ (Nefthali Recardo Reyes Bensolto ) എന്നായിരുന്നു.

തെക്കൻ ചിലിയിലെ പർറാൽ എന്ന ഗ്രാമത്തിൽ 1904 ജൂലൈ 12 ന്, ദരിദ്രനായ ഒരു റെയിൽവേ തൊഴിലാളിയുടെ മകൻ ആയി നെരൂദ ജനിച്ചു. കൈക്കുഞ്ഞു ആയിരുന്ന പ്പോൾ തന്നെ മാതാവ് മരണപെട്ടു. പിന്നെ രണ്ടാനമ്മയാണ് നെരൂദയെ വളർത്തിയത്. അദ്ദേഹത്തിന്റെആത്മകഥയിൽ അവരെ കുറിച്ച് ഇങ്ങനെ പരാമർശിക്കുന്നത് “മാലാഖയെ പോലുള്ള സ്ത്രീ ” എന്നാണ്. അദ്ദേഹത്തിന്റെ ആത്മകഥ Memories 1973 ൽ പ്രസിദ്ധപ്പെടുത്തി.

ഏകദേശം 12 വയസ് മുതൽ അദ്ദേഹം കവിത എഴുതി തുടങ്ങി. എന്നാൽ ആ കവിത കോപ്പിയടിച്ച താണെന്നുഅദ്ദേഹത്തിന്റെ പിതാവ് കളിയാക്കി. അച്ഛനെ പേടിച്ച് അദ്ദേഹം പിന്നെ കവിത എഴുതിയത് ചെക്ക് കവിയായ യാൻ നെരൂദ യുടെ പേരിൽ ആണ്.

പതിനാലം വയസിൽ എഴുതിയ കവിതാ സമാഹാരമാണ് “സായന്തനദീപ്തി”
( Crepusculario ).ഈ കവിതാസമാഹാരത്തിൽ പാബ്ലോ നെരൂദ എന്ന തൂലികാനാമം സ്വീകരിച്ചു.

ആ പ്രായത്തിൽ എന്നെത്തേടി കവിതകൾ വന്നണഞ്ഞത്,എനിക്കറിയില്ല, എവിടെനിന്നാണത്, കുളിർത്തു വിറയ്ക്കുന്ന ശിശിരത്തിൽ നിന്നോ, പതഞ്ഞൊഴുകുന്നനദിയിൽ നിന്നോ എങ്ങനെ യാണെപ്പോഴാണെന്നും എനിക്കറിയില്ല “. ചെറുപ്രായത്തിലെ കവിതകൾഎഴുതിയതിനെ കുറിച്ചുള്ളഅദ്ദേഹത്തിന്റെ പ്രതികരണംഇതായിരുന്നു.

സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ കവിത എഴുതിയിരുന്ന നെരൂദയെ കവയിത്രി കൂടിയായ സ്കൂൾ പ്രിൻസിപ്പൽ ഗബ്രിയേല മിസ്ട്രാൽ പ്രോത്സാഹിപ്പിച്ചിരുന്നു. 1945 ലെ സാഹിത്യത്തിന് ഉള്ള നോബൽ പ്രൈസ് ഗുരുവായ ഗബ്രിയേലക്കു ആണ് ലഭിച്ചത്.1971 ലെ സാഹിത്യത്തിനുള്ള നോബൽ പ്രൈസ് ശിഷ്യനായ നെരൂദക്കും ലഭിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി നോബൽ പ്രൈസ് നേടുന്ന ഗുരുവും ശിഷ്യനും ഗബ്രിയേലയും നെരൂദയും ആയി.
20 പ്രണയ കവിതകളും ഒരു നിരാശാഗീതവും (Twenty Love poems and a Song of Despire (1924) )എന്നപേരിൽ രണ്ടാമത്തെകവിതാസമാഹാരം പുറത്തിറക്കി. ഇതോടെ ഒരു കവി എന്ന നിലയിൽ നെരൂദ. ലോകപ്രശസ്തൻ ആയി.

പ്രധാന കൃതികൾ

Crepuscularios(1923),Twenty Love Poems and a Song of Despire (1924) ,Residence of Earth(1925),Venture of the Infinite Man (1926),Spain in My Heart (1934],Canto General (1950),Political Poems (1953),One Hundred Love songs (1960)Memories (1973 ).

ഔദ്യോഗിക ജീവിതം.

ചിലിയുടെ നയതന്ത്ര പ്രതിനിധി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നെരൂദ മ്യാൻമാർ (ബർമ ), ചൈന, ജപ്പാൻ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ സേവന മനുഷ്ഠിച്ചു.1994 ൽ ചിലിയിൽ സെനറ്റർ ആയി മത്സരിച്ചു വിജയിച്ചു. വലതുപക്ഷ സ്വെച്ഛാധിപതിയായ ഗബ്രിയേൽഗോൻസാലാസ് വിഡേലെയെവിമർ ശിച്ചതിനുരാജ്യദ്രോഹക്കുറ്റം ചുമത്തി. പാരിസിലേക്ക് അദ്ദേഹം രക്ഷപെട്ടു. ഇക്കാലത്താണ് ഇതിഹാസ കാവ്യമായ Canto General അദ്ദേഹം പൂർത്തീകരിച്ചത്.

ചിലിയിലെ ഭരണകൂടത്തെ വിമർശിച്ചതിനുരാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു. എന്നാൽ അമേരിക്കയുടെ സഹായത്തോടെഏകാധിപതി ജനറൽ അഗസ്റ്റോ പിനാഷേ 1973 ൽ അധികാരം പിടിച്ചെടുത്തു.1973 ൽ പിനാഷെയുടെ കൂലി പടയാളികൾ നെരൂദയെസാന്റിയാഗോയിലെ വീട്ടിൽ തടവിൽ ആക്കി. ആവശ്യമായ മരുന്നോ ഭക്ഷണമോ പരിചരണമോ കിട്ടാതെ ക്യാൻസർബാധിതനായിരുന്ന ആ വിശ്വകവി ലോകത്തോട് വിട പറഞ്ഞു. നെരൂദയുടെ ശവ ഘോഷയാത്ര ചിലിയിലെ സൈനിക ഭരണകൂടത്തിനു എതിരായ ആദ്യത്തെ പ്രതിഷേധം കൂടിയായി.

2004 ൽ നെരൂദ യുടെ ജന്മശതാബ്ദിലോകമെങ്ങും ആഘോഷിച്ചു. ഇന്നും നെരൂദയുടെ കവിതകൾ ലോകമെങ്ങും ആവേശത്തോടെ വായിക്കുന്നു . വിശ്വമഹാകവിക്ക്‌ പ്രണാമം.

ജിത ദേവൻ

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: