17.1 C
New York
Saturday, October 16, 2021
Home Special "കാലികം" - പീഡന കേസുകളിൽ ഇരകൾക്കു നീതി കിട്ടാറുണ്ടോ?

“കാലികം” – പീഡന കേസുകളിൽ ഇരകൾക്കു നീതി കിട്ടാറുണ്ടോ?

തയ്യാറാക്കിയത്: ജിത ദേവൻ

ഇന്ന് പീഡന കേസുകൾ അനുദിനം വർദ്ധിച്ചു വരുന്നതായി കാണാം. പെൺകുട്ടികളുംആൾക്കുട്ടികളും പീഡനത്തിന് ഇരയാകുന്നു. എന്ത് കൊണ്ട് അവർക്കു നീതി കിട്ടുന്നില്ല ?

പണ്ട് കേട്ടു കേഴ്‌വി പോലും ഇല്ലാത്ത കാര്യമാണ് പീഡനം. ഇന്ന് ബാലികമാർ മുതൽ മുതുമുത്തശ്ശിമാർ വരെ പീഡനത്തിന് ഇരയാകുന്നു. മദ്യവും മയക്കുമരുന്നുംഅമിതമായി ഉപയോഗിക്കുന്നത് കൊണ്ടോ , സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന തെറ്റായ വീഡിയോ, പോസ്റ്റുകൾ, സിനിമകൾ ഇവയൊക്കെ മനുഷ്യന്റെമൃഗതൃഷ്‌ണയെ ഉണർത്തുന്നതുകൊണ്ടും ആകാം പീഡനങ്ങൾ കൂടുന്നത്. എങ്കിലും ഒരു മാനുഷിക പരിഗണനയോ കാരുണ്യമോ ഇല്ലാതെ പീഡനം നടക്കുമ്പോൾ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പ്‌ വരുത്തേണ്ടത് നീതി പീഠത്തിന്റെ കടമയും കർത്തവ്യവും ആണ്.

സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്നവർ പോലും പീഡന കേസുകളിൽപ്രതിയാകുമ്പോൾ അവർ സ്വാധിനം ഉപയോഗിച്ചു ശിക്ഷയിൽ നിന്നും രക്ഷപെടാറുണ്ട്.
എന്നാൽ നിർഭയ കേസിൽ മാത്രം കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചു. അത് ഒരു പാഠമായി എല്ലാവരും എടുക്കുമെന്ന് കരുതിയത് വെറുതെയായി. വീണ്ടും അധിക്രൂര പീഡനങ്ങളും അരും കൊലകളും നിർബാധം തുടരുന്നു.

എന്നാൽ ഇപ്പോൾ വന്നൊരു വിധിയിൽ മാധ്യമ പ്രവർത്തകയായ പ്രിയ രമണി ഉന്നയിച്ച മീറ്റൂ ലൈംഗികആരോപണത്തിനെതിരെ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആയിരുന്ന MJ അക്‌ബർ നൽകിയ മാനഷ്ട കേസ് കോടതി തള്ളി. മനനഷ്ടക്കേസ് തള്ളിയ കോടതി ഒരു സ്ത്രീക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞാലും താൻ അനുഭവിച്ച പീഡന വിവരത്തെക്കുറിച്ചു പരാതി നൽകാം എന്ന്‌ വിധിച്ചു.അതിന്അവൾക്കു അവകാശം ഉണ്ട്.
“സമൂഹത്തിൽ ഉന്നത പദവി ഉണ്ടെന്ന് കരുതി ഒരാൾ സ്ത്രീകളെ പീഡിപ്പിക്കില്ല എന്ന്‌ പറയാൻ കഴിയില്ല. ലൈംഗീക അതിക്രമം സ്ത്രീകളുടെഅന്തസിനെയുംആത്മവിശ്വാസത്തേയും ബാധിക്കുന്നതാണ്.

അതിനു ഒരാളുടെ കീർത്തിയേക്കാൾവിലയുണ്ട്. അതിക്രമത്തിന് ഇരയാകുന്ന ഒരാളുടെ മാനസികാവസ്ഥ സമൂഹം മനസിലാക്കണം. അതിക്രമങ്ങളും പീഡനവും ഏല്പിക്കുന്ന ശാരീരിക വേദനയേക്കാൾ ഭീകരമാണ് മനസിന്നേൽക്കുന്ന മുറിവുകൾ .കാലങ്ങളോളം അത് നീണ്ട്നിന്നേക്കാം. അതിൽ നിന്ന് മുക്തയാകാൻ പതിറ്റാണ്ടുകളോളം വേണ്ടി വരും. അന്ന് ഇരകൾക്ക് ഇഷ്ടമുള്ള മാധ്യമങ്ങളിൽ കൂടി തുറന്ന് പറച്ചിൽ നടത്താൻ അവകാശവും അധികാരവും ഉണ്ട്‌. അതിക്രമത്തിന് ഇരയായി എന്ന്‌ പറയുന്ന സ്ത്രീകളെ ശിക്ഷിക്കുകയല്ല വേണ്ടത്. ഇന്ത്യയിലെ സ്ത്രീകൾക്ക് തുല്യതയാണ് വേണ്ടത് “. എന്ന്‌ കോടതി പറഞ്ഞു.

“ഈ യുദ്ധം മുഴുവൻ സ്ത്രീ സമൂഹത്തിനും വേണ്ടിയാണ്. എന്റെ വിജയം കൂടുതൽ സ്ത്രീകളെ ഇത്തരം സംഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെയുള്ളവരെ കോടതി കയറ്റാൻ ശ്രമിക്കുന്ന പുരുഷന്മാരെ പുനർചിന്തിപ്പിക്കുകയും ചെയ്യും “. കുറ്റ വിമുക്ത ആക്കപ്പെട്ട ശ്രീമതി പ്രിയ രമണിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ഇന്നും എത്രയോ കേസുകൾക്ക് വിധി പറയാതെ അനന്തമായി നീണ്ട് പോകുന്നു. എത്രയോ കേസുകളിൽ തെറ്റായവിധികൾ വന്നു. നമ്മുടെ കേരളവും പീഡന കേസുകളിൽ ഒട്ടും പിന്നോട്ടല്ല എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയമാണ്. അതും 100% സാക്ഷരത എന്നേ നേടിയ,സംസ്കാരസമ്പന്നർ എന്ന്‌ നമ്മൾ സ്വയം അഭിമാനിക്കുന്നകേരളത്തിൽ ഇതോട്ടും ഭൂഷണമല്ല. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകിയാൽ കുറ്റകൃത്യവും കുറയും…

ജിത ദേവൻ

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന ചലച്ചിത്ര അവാർഡ്: അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകൾ.

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകളാണ് എത്തിയത്. മികച്ച നടൻ, നടി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: