തയ്യാറാക്കിയത്: ജിത ദേവൻ
ജോൺ കീറ്റ്സ് അനശ്വരനായ പ്രണയകവി വിടവാങ്ങിയിട്ട് രണ്ട് നൂറ്റാണ്ട്..

” മരം പെയ്യും പോലെ ആകണം കവിത വരേണ്ടത്, അത്രയും സ്വാഭാവികതയോടെയാവണം കവിത വരേണ്ടത് “ജോൺ കീറ്റ്സ്.കാല്പനിക കവികളിൽഷേക്സ്പിയറിന് തൊട്ടു പിന്നിലാണ് കീറ്റ്സ്ന്റെസ്ഥാനം.
അപാരമായ ഭാവനാ വിലാസത്താൽ ശോക
മയമായ ജീവിതത്തെ പ്പോലും സ്വർഗത്തോളം ഉയർത്തും കാല്പനിക കവികൾ. അവരിൽ ഒരാളായി കീറ്റ്സ്.
” My imagination is a monastery, And I am itsmonk” എന്ന് എഴുതിയ കീറ്റ്സ്ന്റെ വാക്കുകളിൽ ഭാവനയുടെ ലാവണ്യവും പരിശുദ്ധിയും ആണ്.
1795 ഒക്ടോബർ 31 ന് ആണ് വിശ്വകവിയായ കീറ്റ്സ് ജനിച്ചത്. മാതാപിതാക്കൾ തോമസ് കീറ്റ്സ്, ഫ്രാൻസസ് ജെന്നിങ്‌സ് എന്നിവർ. മേരി സഹോദരിയും, ജോർജ്, തോമസ് എന്നിവർസഹോദരന്മാരും
കീറ്റ്സ് സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് തന്നെ ഒരു കുതിരാലയത്തിലെ പരിചാരകൻ ആയ പിതാവ് കുതിരപ്പുറത്തു നിന്നും വീണു മരിച്ചു. അധികം കഴിയും മുൻപേ ‘അമ്മ മറ്റൊരു വിവാഹം കഴിച്ചു.
കീറ്റ്സ് പഠിച്ച എൻഫീൽഡ് സ്കൂളിലെപ്രഥാമാധ്യാപകന്റെ മകൻ കീറ്റ്സ്ന്റെ നല്ലകൂട്ടുകാരൻ ആയി. അദ്ദേഹം വഴി കവിയായ ലിഹന്റ്നെ പരിചയപ്പെട്ടു.
കീറ്റ്സ്ന്റെ ആദ്യ കവിതയായ “Osolitude ” ഉം ആദ്യപുസ്തകവും ലോകത്തിനു പരിചയപ്പെടുത്തിയത് ലിഹന്റ് ആയിരുന്നു. ലീഹന്റി ലൂടെ PB ഷെല്ലി,
S T കാൾറിഡ്ജ്, ഹാസ്ലീറ്റ്, റെനോൾഡ് തുടങ്ങിയ പ്രശസ്ത കവികളെ പരിചയപെട്ടു.
ഈകാലത്തു ഇസബേല്ല എണ്ണപെൺകുട്ടിയെ കാണുകയും അവർ തമ്മിൽ പ്രണയത്തിൽ ആകുകയും ചെയ്തു. ആ സമയത്തു എഴുതിയ പ്രണയകവിതയാണ് “Isebella, or the Port of Basil.
വളരെയധികം വിമർശനം ഏറ്റു വാങ്ങിയ കീറ്റ്സ്ന്റെ നീണ്ട കവിതയായിരുന്നു “Endymion”.
1818 ൽ സഹോദരന്റെ മരണത്തോടെ ദുഃഖാ ർത്താനായ കീറ്റ്സ് കൂട്ടുകാരനായ ചാൾസ് ബ്രൗണിന്റെ വീട്ടിലേക്കു താമസം മാറി. ആ സമയത്ത് മനോഹരമായ അനേകം കവിതകൾ എഴുതി. അതിൽ അനർഗ്ഗളമായി ഒഴുകിയ ഗീതികളിൽ ചിലതാണ് Ode to a Nightingel, Ode on Grecian Um, Ode on Melencholy, Ode to Indolance.
ഈ കാലയളവിൽ മറ്റൊരു പ്രണയബന്ധവും കീറ്റ്സ്ന് ഉണ്ടായി. ഫാനി ബ്രൗനി എന്ന സുന്ദരിയുമായി വളരെ അടുത്ത കീറ്റ്സ് അവൾക്കെഴുതിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു “ഊഷ്മളമായ വേനൽക്കാലത്തു രണ്ട് ചിത്രശലഭങ്ങളെപ്പോലെ മൂന്ന് നാളെങ്കിലും ഒരുമിച്ചുകഴിയാൻ പറ്റിയിരുന്നെങ്കിൽ “.. ദൗർഭാഗ്യവാശാൽ ആ ആഗ്രഹംനടന്നില്ല.
ഏതൊരു കാമുക ഹൃദയത്തെയും തരളിതമാക്കും കീറ്റ്സ് പ്രണയിനിക്ക് എഴുതിയ കത്തുകൾ. ഒരു കത്തിലെ വരികൾ ഇങ്ങനെയാണ് “മനുഷ്യൻ മതത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്നതോർത്തു ആശ്ചര്യപ്പെട്ടിട്ടുണ്ട്ഞാൻ ഞെട്ടിപ്പോയിട്ടുണ്ട് , ഇന്നെനിക്കു ആ നടുക്കമില്ല, ഞാൻ തന്നെ എന്റെ മതത്തിനു വേണ്ടി മരിക്കാൻ തയാറാണ്, പ്രേമമാണ് എന്റെ മതം, അതിന് വേണ്ടി എനിക്ക് മരിക്കാൻകഴിഞ്ഞെങ്കിൽ , നിനക്കായി എനിക്ക് മരിക്കാൻ കഴിഞ്ഞെങ്കിൽ പ്രേമമാണെന്റെ മതം, നീ മാത്രമാണ് അതിലെ വിശ്വാസപ്രമാണം “. ഇങ്ങനെ എഴുതിയ കീറ്റ്സ്ന് അവളെ സ്വന്തമാക്കാൻ കഴിയാതെ പോയത് വിധിയുടെ വിളയാട്ടം മാത്രം
ശിശിരത്തിൽ ഒരു സന്ധ്യയിൽ സുഹൃത്തായ ചാൾസ് ബ്രൗണുമായി സംസാരിച്ചിരുന്ന അദ്ദേഹം പെട്ടെന്ന് രക്തം ഛർദ്ദിച്ചു. തന്റെ സഹോദരന്റെ ജീവൻ കവർന്ന ക്ഷയ രോഗം തന്നെയും ആക്രമിച്ചെന്നു ഡോക്ടർ കൂടിയായ കീറ്റ്സ് മനസിലാക്കി. രോഗ ശമനത്തിനായിറോമിലേക്ക് താമസം മാറി, കൂട്ടിന് ഒരു കലാകാരൻകൂടിയായ ജോസഫ് സേവേൺ. യുവ കവിയായ കീറ്റ്സ്നെ ലോകത്തിന്പരിചയപ്പെടുത്തണമെന്ന് ആ നല്ല കൂട്ടുകാരൻ ചിന്തിച്ചു. പ്രസിദ്ധമായ സ്പാനിഷ് സ്റ്റെപ്പിന് അരികെ ഉള്ള ഒരു കെട്ടിടത്തിൽ അവർ താമസമാരംഭിച്ചു .ഇന്നു അത് അറിയപ്പെടുന്നത് Keats -Shelli House എന്ന പേരിലാണ്.
മൂന്നു മാസത്തോളം അവിടെ താമസിച്ചു എങ്കിലും രോഗമുക്തി ലഭിക്കില്ല എന്ന് അദ്ദേഹം മനസിലാക്കി. പ്രത്യാശക്കു മേൽ മരണ ഭീതി കരിനിഴൽ വീഴ്ത്തി. ഒടുക്കം മരണത്തെ ശാന്തമായി സ്വീകരിക്കാൻ മനസിനെ അദ്ദേഹം പാകപ്പെടുത്തി. ഒടുവിൽ.. ആ പ്രാണന്റെ തിരിനാളം അണഞ്ഞപ്പോൾ പ്രിയസുഹൃത്തു മാത്രം മൂകസാക്ഷിയായി… സെവേൺ… ഞാൻ.. എന്നേയൊന്നു താങ്ങിയുയർത്തി ഇരുത്തു… ഞാൻ മരിക്കുകയാണ്. ഞാനൊന്നു സുഖമായി മരിക്കട്ടെ.. ഭയപ്പെടരുത്.. ദാ അത് വന്ന് കഴിഞ്ഞു. ദൈവത്തിനു നന്ദി..” കവിയുടെ അവസാനവാക്കുകൾ ഇതായിരുന്നു…
1821 ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ആ ദുരന്തം സംഭവിച്ചു. ഏതോ രാപ്പാടിയുടെ മധുരഗാനം പോലെ ആ ജീവൻ അനന്തതയിൽ ലയിച്ചു.
സൗന്ദര്യ ഉപാസകൻ ആയിരുന്ന കീറ്റ്സ് പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചേതോഹരമായ കാഴ്ചകൾ നല്കുന്ന, പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന ഒരിടത്തു തന്നെ അടക്കണമെന്ന ആഗ്രഹം സഫലമാക്കാൻ, സൈപ്രസ്സ് മരങ്ങൾ നിറഞ്ഞ, പൂക്കൾ പരവതാനി വിരിച്ച റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തെരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തു.
“അത്രമേൽ മധുരസുന്ദരമായ ഇടത്തിലാണ് അടക്കം ചെയ്യുന്നതെങ്കിൽ മരണത്തെ തന്നെ ഒരാൾ പ്രണയിച്ചു പോകും ” എന്ന് എഴുതിയ ഷെല്ലിയേയുംഇവിടെയാണ് അടക്കം ചെയ്തത്.
ഇന്നും പ്രണയഗീതികളുടെ രാജകുമാരൻ എന്ന് വാഴ്ത്തിപ്പാടുന്ന കീറ്റ്സ്ന് പ്രണാമം… ഇനിയും നൂറ്റാണ്ടുകളോളം വാഴ്ത്തി പാടട്ടെ ആ ഗീതികൾ…
വളരെ മനോഹരമായ വിവരണം. ജോൺ കീറ്റ്സ് എന്നും ജീവിക്കും. പ്രണയത്തിന്റെ പരിഭാഷ്യങ്ങളിൽ. എഴുതിയ പ്രണയം തുടിക്കുന്ന വരികളിൽ. നല്ലെരു ഓർമ്മക്കുറിപ്പ് ജിത മാഡം.
പ്രണയഗീതികളുടെ രാജകുമാരൻ ജോൺ കീറ്റ്സിനെ കുറിച്ചുള്ള സ്മരണകൾ നന്നായി ആശംസകൾ
Excellent article 👏👏വിശ്വ മഹാകവിയെ പറ്റി ഒരുപാട് നല്ലറിവുകൾ പകർന്നു നൽകി👍👍
ഏറെ സുന്ദരമായ അവതരണം, കാര്യമാത്ര പ്രസക്തം
കീറ്റ്സിനെ പറ്റി ഒരു പാടറിയാൻ കഴിഞ്ഞു വളരെ സന്തോഷം. ജ്ഞാനപ്രദമായ ഈ ലേഖനത്തിന് അഭിനന്ദനങ്ങൾ
വിശ്വമഹാകവിയെക്കുറിച്ചുള്ളമനോഹരമായ എഴുത്ത്
ആശംസകൾ ജിതദേവൻ