17.1 C
New York
Friday, June 18, 2021
Home Special “കാലികം” – ഒ വി വിജയൻ

“കാലികം” – ഒ വി വിജയൻ

തയ്യാറാക്കിയത്: ജിത ദേവൻ

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് ശ്രീ ഒ വി വിജയൻ. അസാധാരണമായ സൗന്ദര്യം നിറഞ്ഞ, ഭാഷാശൈലി കൊണ്ട് അദ്ദേഹത്തിന്റെ കൃതികൾ എല്ലാം മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി ഈ ബഹുമുഖപ്രതിഭ.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാർട്ടൂണിസ്റ്, കോളമിസ്റ്, പത്രപ്രവർത്തകൻ, ദാർശനികൻ, ആക്ഷേപഹാസ്യകാരൻ, എന്നീ നിലകളിൽ എല്ലാം തന്റേതായഒരു സ്‌ഥാനം ഉറപ്പിച്ചു അദ്ദേഹം. മലയാളത്തിൽ ഇതുവരെ എഴുതപ്പെട്ട നോവലുകളിൽ ഏറ്റവും ശ്രേഷ്ഠമായ, ഏറ്റവും ജനപ്രീതിയുള്ള നോവലുകളിൽ ഒന്നായ “ഖസാക്കിന്റെ ഇതിഹാസം,” മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നായ “കടൽത്തീരം” ഇവയൊക്കെ ശ്രീ ഒ വി വിജയന്റെ അതുല്യ സാഹിത്യ സൃഷ്ടികൾ ആണ്.

മലബാർ സ്പെഷ്യൽ പോലീസിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി 1931 ൽ പാലക്കാട്ടു ജില്ലയിലെ വിളയൻ ചത്തനൂരിൽ ഒ വി വിജയൻ ( ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ ) ജനിച്ചു. പ്രശസ്ത കവയിത്രി ഒ വി ഉഷ യും ഒ വി ശാന്തയും സഹോദരിമാർ. നന്നേ ചെറുപ്പത്തിൽ തന്നെ ചിത്രങ്ങൾ വരക്കുമായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു ഉന്നത വിദ്യാഭ്യാസം.

കോളേജ് അദ്ധ്യാപകൻ ആയി ജോലി നോക്കിയെങ്കിലും ആ ജോലി ഉപേക്ഷിച്ചു. സഹോദരി ഒ വി ശാന്ത അധ്യാപികയായി ജോലി ചെയ്തിരുന്ന തസ്രാക്ക്‌ എന്ന ഗ്രാമത്തിൽ എത്തി. തസ്രക്കിലെ ജീവിതമാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്.

1958 ൽ ഖസാക്കിന്റെ ഇതിഹാസം എഴുതി തുടങ്ങി.1969 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നോവൽ ആയി “ഖസാക്കിന്റെ ഇതിഹാസം “. അര നൂറ്റാണ്ടിനിടയിൽ ഈ നോവലിന്റെ 75 പതിപ്പുകൾ ഇറങ്ങി. അതിന് ശേഷവും അദ്ദേഹം എഴുതിയ ഓരോ നോവലും കഥകളും മലയാളിയുടെ ചിന്താശേഷിയെ പിടിച്ചുലക്കുന്നതായിരുന്നു. ദാർശനിക ഗാഭീര്യം നിറഞ്ഞ ഓരോ കൃതികളും മലയാള സാഹിത്യത്തിന്റെ അമൂല്യ മുതൽകൂട്ടുകൾ ആയി.

കാർട്ടൂണിസ്റ് ശങ്കരിന്റെ ക്ഷണം അനുസരിച്ചു 1958 ൽ ഡൽഹിയിൽ എത്തിയ അദ്ദേഹം ശങ്കേഴ്സ് വീക്കിലിയിൽ ചേർന്നു. കാർട്ടൂണിസ്റ്, പത്രപ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഇക്കാലത്താണ് രാഷ്‌ടീയ ദർശനങ്ങളും, ചിന്തയും, നിരീക്ഷണവും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും, കാർട്ടൂണുകളും ലോക പ്രശസ്തമായി.

പ്രധാന കൃതികൾ

നോവലുകൾ

ഖസാക്കിന്റെ ഇതിഹാസം (1969),
ധർമ്മപുരണം (1987 )
ഗുരുസാഗരം (1987)
മധുരം ഗായത്രി (1990)
പ്രവചനകന്റെ വഴി (1992)
തലമുറകൾ (1997

ചെറുകഥകൾ

കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ, പാറകൾ, പൂതപ്രബന്ധം , അശാന്തി അരിമ്പാറ, ഒരു നീണ്ട രാത്രിയുടെ ഓർമ്മക്ക്.

ഒ വി വിജയന്റെ പ്രശസ്തമായ കാർട്ടൂൺ പരമ്പര “ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം ” കലാകൗമുദി വാരികയിൽ വന്നിരുന്നു. അവഎല്ലാം സമാഹരിച്ചു ഒരു പുസ്തകം ആക്കി.

പുരസ്‌കാരങ്ങൾ

എഴുത്തച്ഛൻ പുരസ്‌കാരം (2001 )
പദ്മശ്രീ പുരസ്‌കാരം ( 2001)
പദ്മഭൂഷൻ (2003)
ഓടക്കുഴൽ പുരസ്‌കാരം (1970)
മുട്ടത്ത് വർക്കിപുരസ്ക്കാരം 1992)
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (1990 )
കേരളസാഹിത്യ അക്കാദമി അവാർഡ് (1991)
മാതൃഭൂമി സാഹിത്യ പുരസ്‌കാരം.

ജീവിതത്തിന്റെ സിംഹഭാഗവും കേരളത്തിന് പുറത്താണ് അദ്ദേഹം ജീവിച്ചത് കൂടുതലും ഡൽഹിയിൽ. പിന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് അയ ഹൈദരാബാദിലേക്ക് പോകുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്തു.2005 മാർച്ച്‌ 30ന് മരണപ്പെട്ട അദ്ദേഹത്തിന്റെ ശവസംസ്കാരം ഭാരതപ്പുഴയുടെ തീരത്ത് ഐവർമഠത്തിൽ സംസ്ഥാന ബഹുമതികളോടെ നടത്തി.
കേരളത്തിന്റെ പ്രിയ സാഹിത്യകാരന് പ്രണാമം !!

ജിത ദേവൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap