17.1 C
New York
Wednesday, August 10, 2022
Home Special കാമരാജ് - ജീവിതത്തിനോട്‌ പാർക്കലാം പറഞ്ഞ വിദ്യാഭ്യാസത്തിന്റെ പിതാവ്.(“ചരിത്രസഞ്ചാരം..” -6)

കാമരാജ് – ജീവിതത്തിനോട്‌ പാർക്കലാം പറഞ്ഞ വിദ്യാഭ്യാസത്തിന്റെ പിതാവ്.(“ചരിത്രസഞ്ചാരം..” -6)

ബോബി മാർക്കോസ്, ചരിത്രസഞ്ചാരി ©✍

ഒരു യാത്രക്കിടയിൽ ആണ് കാമരാജിന്റെ മനസ്സിൽ അത് പതിഞ്ഞത്. കുറെ കുട്ടികൾ ആടിനെ മേയ്ച്ചു നടക്കുന്നു.

ഒരു ചോദ്യം. ഒരു ഉത്തരം.

അവരോട് സ്കൂളിൽ പോകാത്തതെന്തേ എന്ന ചോദ്യത്തിന് മറുപടി, മറുചോദ്യം ആയി വന്നു.

ഞങ്ങൾക്ക് ആര് ഭക്ഷണം തരും ? ഈ ജോലിയുടെ ചെറിയ കൂലി ഞങ്ങളുടെ അര വയർ നിറക്കാൻ തികയും. അവർ പറഞ്ഞു.

ജനകീയനായ കാമരാജിന്റെ
ഒരു ഐതിഹാസ തീരുമാനത്തിന് മേല്പറഞ്ഞ ഒരു ലളിതമായ ചോദ്ധ്യവും, ഉത്തരവും ധാരാളമായിരുന്നു.

മുഖ്യമന്ത്രി ആയി ചുമതല ഏറ്റ കാമരാജിന്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വന്നത് കുട്ടികളുമായുള്ള ഈ സംസാരത്തിന്റെ ഓർമചിത്രം.

സർക്കാരിന്റെ മുഖ്യ അജണ്ട കുട്ടികളുടെ വിദ്യാഭാസം ആണെന്നും, അത് പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ സൗജന്യമായി ഉച്ച ഭക്ഷണം കൊടുക്കണം എന്ന്‌ കാമരാജ് പറഞ്ഞപ്പോൾ സഹമന്ത്രിമാരും, ചീഫ്‌ സെക്രട്ടറി ഉൾപ്പടെ ഉള്ള മുതിർന്ന ഉദ്യോഗസ്ഥരും എതിർത്ത് പറഞ്ഞത് ഉല്പാദനപരമല്ലാത്ത മേഖലകളിൽ പണം മുടക്കരുത് എന്ന ധനത്വത്ത സിദ്ധാന്ധം ഓർമിപ്പിച്ചുകൊണ്ടാണ്.

തീവ്രാനുഭവങ്ങളുടെ തീയിൽ ഉരുക്കി, ശുദ്ധീകരിച്ച ഉറച്ച തീരുമാനങ്ങൾ മാറ്റാനുള്ളതായിരുന്നില്ല.

ആറാം വയസ്സിൽ അച്ഛൻ മരിച്ചതിനെ തുടർന്ന്, ജീവിതഭാരം അമ്മയുടെ തൊളിലായി. അരപ്പട്ടിണിയിലും, മുഴുപട്ടിണിയിലും ഒക്കെയായി ജീവിതം മുന്നോട്ടേക്ക്. പതിനൊന്നാം വയസിൽ സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്ന കാമരാജിന് ദരിദ്രന്റെ ദുഃഖം മനസിലാക്കാൻ ആരുടെയും ഉപദേശം വേണ്ടായിരുന്നു.

ആട് മേയ്ക്കാൻ പോയ കുട്ടികളുടെ ചിത്രം മനസ്സിൽ മായാതെ കിടന്നു.

തന്റെ സ്വതസിദ്ധമായ ഗ്രാമീണ ഭാഷയിൽ തമിഴ്‌നാടിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി ഉറച്ച ശബ്ദത്തിൽ സഹപ്രവർത്തകരോടും , ഉദ്യോഗസ്ഥരോടും പറഞ്ഞു :

തമിഴ്‌നാടിന്റെ ദാരിദ്ര്യത്തിന് അറുതി വിദ്യാഭ്യാസം നേടുന്ന പുതിയ തലമുറയിലൂടെ മാത്രമേ സാധിതം ആകുകയുള്ളു. അതിനു വളർന്നു വരുന്ന തലമുറയെ പഠിക്കാൻ പ്രേരിപ്പിക്കുക , സ്കൂളിൽ വരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക . പട്ടിണി അതിനു തടസമാവരുത്. പ്രാഥമിക വിദ്യാഭാസത്തിന്റെ അത്യാവിശ്യകത അതിലൂടെ കാമരാജ് അവരെ ചൂണ്ടികാണിച്ചു.

മുൻപേ പറന്ന പക്ഷി :

പിന്നെ സംഭവിച്ചത് ഇന്ത്യയുടെ വിദ്യാഭാസ ചരിത്രത്തിൽ പകരം വെക്കാൻ പറ്റാത്ത ഒട്ടേറെ നടപടികളുടെ ഘോഷയാത്രയായിരുന്നു…

1955 -ൽ സൗജന്യ ഉച്ച ഭക്ഷണം പ്രാഥമിക വിദ്യാലങ്ങളിൽ ചെറിയ തോതിൽ തുടങ്ങി. സർക്കാരിന്റെ പണം കൂടാതെ പൊതുജനങ്ങളുടെ സംഭാവനയും ഈ മഹത്തായ സംരംഭത്തിന് ഊർജം പകർന്നു. 1957 ആയപ്പോഴേക്കും കേന്ദ്രം സർക്കാരും സഹായ ഹസ്തവും ആയി എത്തി.

പിന്നീട് കാണുന്നത് ഈ പദ്ധതി രാജ്യത്താകമാനം
നടത്താൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കുന്നതാണ്.

1962-63 സ്കൂൾ വർഷത്തിൽ ഇന്ത്യയിൽ ആദ്യമായി സൗജന്യ ഉച്ച ഭക്ഷണ സമ്പ്രദായം 12 ആം ക്ലാസ് വരെ കാമരാജ് അവതരിപ്പിച്ചു. അങ്ങനെ പഠിക്കാൻ ആഗ്രഹിച്ച പട്ടിണിക്കാരായ കുട്ടികളുടെ
കൺകണ്ട ദൈവം ആയി.

മുൻഭരണകാലത്ത് ഉണ്ടായിരുന്ന പാരമ്പര്യ ജോലികൾ പഠിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കി, എല്ലാവർക്കും തുല്ല്യ വിദ്യാഭാസ സമ്പ്രദായം ഏർപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്ത് നിർത്തലാക്കിയ 6000 സ്കൂളുകൾക്ക് പകരം 12000 സ്കൂളുകൾ പുതുതായി തുടങ്ങി. മുന്നൂറ് പേർക്ക് മുകളിൽ ജനസംഖ്യ ഉള്ള ഗ്രാമങ്ങളിൽ എല്ലാം സ്കൂൾ എന്ന ആശയം കാമരാജ് അവതരിപ്പിച്ചു.

സ്കൂളിൽ പോകാൻ മടിച്ചിരുന്ന തമിഴ് പെൺകുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകി പഠിക്കാൻ പ്രോത്സാഹിപ്പിച്ചു.

ഫലം 7 ശതമാനം സാക്ഷരതയിൽ നിന്ന് കുറഞ്ഞ കാലം കൊണ്ട് 37 ശതമാനത്തിലേക്ക് തമിഴ്നാട് അക്കാലത്ത് കുതിച്ചു ചാടുന്നതാണ്. വിദ്യാഭ്യാസ കാര്യത്തിൽ ഇത്രയധികം ഭാവനാപൂർണമായ പദ്ധതികൾ അവതരിപ്പിക്കുകയും, സാക്ഷാത്ക്കരിക്കുകയും ചെയ്‌ത മറ്റൊരു മുഖ്യമന്ത്രി ഇന്ത്യയിൽ വേറെ ഇല്ല എന്നുള്ളത് ചരിത്രസത്യം.

അരക്കയ്യൻ ഷർട്ടും ഒറ്റ മുണ്ടും ധരിച്ചു നടന്ന ആ കറുത്ത മനുഷ്യന് തമിഴ് ജനത ഒരു പേര് നൽകി.

“Father of Education”

“വിദ്യാഭ്യാസത്തിന്റെ പിതാവ് “

ബോബി മാർക്കോസ്.
ചരിത്രസഞ്ചാരി©
charitrasanchari@gmail.com

Facebook Comments

COMMENTS

- Advertisment -

Most Popular

പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം...

സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ...

139.15 അടി ജലനിരപ്പ്; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം...

ദുരിതാശ്വാസ പ്രവർത്തനം; 5 ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: