17.1 C
New York
Saturday, August 13, 2022
Home Special കല്ലടയാറ് - (നദികൾ സ്നേഹപ്രവാഹങ്ങൾ)

കല്ലടയാറ് – (നദികൾ സ്നേഹപ്രവാഹങ്ങൾ)

സുജ ഹരി✍

“കൊല്ലം കണ്ടവനില്ലം വേണ്ടെ”ന്നൊരു ചൊല്ലുണ്ട്. ഗുണത്തിനായാലും ദോഷത്തിനായാലും ഇത്തരത്തിൽ ഏതെങ്കിലുമൊരു പഴമൊഴി പക്ഷെ; കൊല്ലത്തിന്റെ പ്രിയ നദിയായ കല്ലടയാറിനെക്കുറിച്ച് നമ്മളാരും കേട്ടിട്ടില്ല.

പൊന്മുടിക്കടുത്തുള്ള മടത്തറ മലകളിലാണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം.  പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി അഷ്ടമുടിക്കായലിൽ ചേരുന്ന നദിയ്ക്ക് 121 കിലോമീറ്റർ നീളമുണ്ട്.
പുനലൂരാർ എന്നും ഇതിന് പേരുണ്ട്

കൊല്ലംജില്ലയ്ക്ക് ജീവജലം നൽകുന്ന ഈ നദിയുടെ, പോഷക നദികൾ, കുളത്തൂപ്പുഴ,  ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ 
എന്നിവയാണ്.

നിരവധി ആരാധനാലയങ്ങളും, മറ്റനേകം പ്രമുഖ സ്ഥാപനങ്ങളും കല്ലടയാറിന്റെ തീരത്തുണ്ട്.

കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിവെള്ളച്ചാട്ടം ഈ നദിയിലാണ് ഏതാണ്ട് 91 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം വലുപ്പം കൊണ്ട് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.  സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലകളിൽ നിന്ന് മുന്നൂറടി താഴ്ചയിലേക്ക് പാൽപോലെ പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.

ഇതിലെ വെള്ളത്തിന് പല വിധ ഔഷധഗുണങ്ങൾ ഉള്ളതായി പ്രദേശവാസികൾ കരുതുന്നു.

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ  പുനലൂരിൽ, കല്ലടയാറിന്റെ  ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന  ആയില്യം തിരുനാളിന്റെ  കാലത്ത് 1877 ൽ ആൽബർട്ട് ഹെൻറി എന്ന എഞ്ചിനീയറുടെ രൂപകൽപ്പനയിൽ നിർമ്മിക്കപ്പെട്ട; 120 മീറ്റർ നീളമുള്ള ഈ തൂക്കുപാലം തെക്കേ ഇന്ത്യയിൽ അക്കാലത്തെ അത്തരത്തിലെ ആദ്യ സംരംഭമായിരുന്നു.

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ളതും, കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടുമായ തെന്മല അണക്കെട്ട് കല്ലടയാറ്റിലാണ്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമെന്ന ഖ്യാതി; വിനോദസഞ്ചാര ഭൂപടത്തിൽ, സുപ്രധാനവും സവിശേഷവുമായ സ്ഥാനം തെൻമലയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്

തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് 
ഒറ്റയ്ക്കൽ ഔട്ട് ലുക്ക്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്

പ്രസിദ്ധമായ കല്ലട ജലോൽസവം, കല്ലടയാറിലെ മുതിരപ്പറമ്പ്-കറുവത്രക്കട് മേഖലയിലാണ് നടക്കുന്നത്.

വെള്ളച്ചാട്ടങ്ങളും, ടൂറിസം കേന്ദ്രങ്ങളും, അണക്കെട്ടുകളും അലുക്കുകൾ ചാർത്തുന്ന ഈ സുന്ദരി, കൊല്ലം നിവാസികൾക്ക് കുളിരേകി കുണുങ്ങിയൊഴുകിക്കൊണ്ടേയിരിക്കുന്നു.

സുജഹരി✍ (കടപ്പാട്)

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: