17.1 C
New York
Friday, January 21, 2022
Home Special കലാപഭൂമിയാകുന്ന കലാലയങ്ങൾ (ഇന്നലെ - ഇന്ന് -നാളെ )

കലാപഭൂമിയാകുന്ന കലാലയങ്ങൾ (ഇന്നലെ – ഇന്ന് -നാളെ )

സുബി വാസു നിലമ്പൂർ ✍️

ക്യാമ്പസുകൾ സംഘർഷ ഭൂമിയായി മാറുകയാണ് വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തമ്മിൽ തല്ലുകൾ ക്യാമ്പസിന് അതിർത്തികൾ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങുകയും മുതിർന്ന രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ ക്യാമ്പസ്സുകളിൽ ഗുണ്ടാ വിളയാട്ടങ്ങൾ നടത്തുകയും, കൊല്ലും, കൊലയും, രക്തസാക്ഷിത്വങ്ങൾ കൂടുകയും ചെയ്യുന്നു.

അരാജകവാദത്വത്തിന്റെ കേന്ദ്രങ്ങളായി നമ്മുടെ ക്യാമ്പസുകൾ മാറുന്നു. ജനാധിപത്യത്തിൻറെ പരിശീലനക്കളരികൾ മാറേണ്ട ക്യാമ്പസ്സുകൾ അക്രമരാഷ്ട്രീയത്തിന്റെ റിഹേഴ്സൽ ക്യാമ്പുകൾ ആയി മാറുന്നു ഇത്തരത്തിലുള്ള ഒരു വിദ്യാർത്ഥി രാഷ്ട്രീയം ക്യാമ്പസുകളിൽ വേണോ?

ഒരുകാലത്തു രാഷ്ട്രീയപ്രബുദ്ധതയുള്ള പൗരന്മാരെ വാർത്തെടുത്തിരുന്ന കലാലയങ്ങളിൽ ഇന്ന് ചോരക്കൊണ്ട് നിറയുന്നു.

ഇന്നലെ അഭിമന്യു, ഇന്ന് ധീരജ് നാളെ ആര്?ഉത്തരമില്ല എന്ന് കരുതരുത് കാരണം അതിനും വൈകാതെ ഉത്തരം തരും. കാരണം ഈ നഷ്ടം നികത്താൻ മറ്റൊരു ചോര വേണം അതു എടുക്കാൻ ഒരു മടിയുമില്ലാത്ത ആളുകൾ മുന്നിലുണ്ട്. കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടു ഇനിയും ഇവിടെ ഇതിങ്ങനെ തുടർക്കഥയാവും.

ഗുൽമോഹർ പൂക്കുന്ന ഇടവഴികളിൽ പ്രണയവും, കവിതയും ചർച്ചകളും കൊണ്ടു സമ്പന്നമായിരുന്ന കലാലയമുറ്റങ്ങൾ നമുക്കു നഷ്ടമായി. വർണ്ണശലഭങ്ങളായി പാറികളിക്കുന്ന കൗമാരങ്ങൾ, അവിടെ പ്രണയവും, സാഹിത്യവും നിറഞ്ഞു നിന്ന കാലം എത്രയോ മഹാരാഥന്മാർ പഠിച്ചിറങ്ങിയ മുറ്റം.
കലാലയ രാഷ്ട്രീയങ്ങൾ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണു ഇന്ന് നമുക്കുള്ളത്. കാരണം, രാഷ്ട്രീയപരമായിട്ടുള്ള ഉയർച്ച നമ്മുടെ വിദ്യാർത്ഥികൾക്കു വേണം.

നമ്മുടെ ക്യാമ്പസുകളിൽ നിന്നാണ് പല നേതാക്കന്മാരും ഉയർന്നുവന്നിട്ടുള്ളത്. കലാലയം എന്നുള്ളത് കേവലം പഠനം മാത്രമല്ല അവിടെ എല്ലാ തരത്തിലുള്ള മാനസിക, ഭൗതിക തലത്തിലുള്ള വളർച്ചകളുടെ വിളനിലമാണ്. കലയും സാഹിത്യവും ചർച്ചകളും ഉയർന്നുവന്നിട്ടുള്ള ഇടങ്ങളാണ് ചൂടും ചൂരുമുള്ള ചർച്ചകൾ കൊണ്ടും, സമരങ്ങൾ കൊണ്ടും ചരിത്രം സൃഷ്ട്ടിച്ചവരാണ്. എഴുത്തുകൾകൊണ്ട്, ചിത്രങ്ങൾക്കൊണ്ട് പ്രബുദ്ധരായ വിദ്യാർത്ഥി സംഘടനകളിലൂടെ നമ്മുടെ നാടിൻറെ മുഖച്ഛായ തന്നെ മാറ്റിയതാണ് കലാലയരാഷ്ട്രീയം. അതുകൊണ്ടുതന്നെ അത് നിരോധിക്കുന്നത് ശരിയായ ഒരു നിലപാടല്ല.

ക്യാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കുന്നതിന് കുറിച്ചും നിരോധിക്കുന്നതിനെ കുറിച്ചും ഒരുപാട് സജീവ ചർച്ചകളും കാര്യങ്ങളും ഹൈക്കോടതി വിധികളും നമ്മൾ കണ്ടിട്ടുണ്ട്. കലാലയരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള പല വിധികളും കേരളത്തിനകത്ത് വന്നിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി വാദമുഖങ്ങളും ഉണ്ടായിട്ടുണ്ട്.

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി ഇനി ഒരാളുടെയും ജീവന്‍ പൊലിയുന്നത് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശവും തുടര്‍ന്ന് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും പഠനം കഴിഞ്ഞ് രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ മതിയെന്നുമുള്ള ഗവര്‍ണ്ണറുടെ അഭിപ്രായവും ക്യാമ്പസില്‍ രാഷ്ട്രീയം അനുവദനീയമാണോയെന്ന ചര്‍ച്ചകള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്.

മഹാരാജാസ് കോളജില്‍ നടന്ന അഭിമന്യുവിന്റെ അതിക്രൂരമായ കൊലപാതകവും പല ക്യാമ്പസുകളിലും അരങ്ങേറുന്ന അക്രമ സംഭവങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനം പോലും സുഗമമായി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷവും ക്യാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കരുതെന്ന് നിലപാടിന് ശക്തി പകരുന്നുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും ആ സ്ഥാനത്ത് മത തീവ്രവാദ സംഘടനകളും അരാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ വര്‍ഗീയ സംഘടനകളും പിടിമുറുക്കാന്‍ അനുവദിക്കുന്നത് ഗുണകരമാണോയെന്ന് എല്ലാവരും ചിന്തിക്കണം.

വിദ്യാർത്ഥി രാഷ്ട്രീയം ഉയർന്നു വരണം. കാരണം, നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്. അതുപോലെ സംഘടിക്കാനും, ശക്തിയാർജ്ജിക്കാനും, പ്രതികരിക്കാനും, പ്രശ്നങ്ങൾ അഭിമുഖീകരിക്കാനും നേതൃനിരയിൽ ഉയർന്നുവരാനും അവർക്കു കഴിയണം. പതിനെട്ടു വയസ്സു തികഞ്ഞാൽ വോട്ടവകാശമുള്ള പൗരന്മാരായി മാറേണ്ടതാണ്. അതുകൊണ്ട് കലാലയതിനപ്പുറത്തേക്ക് രാഷ്ട്രീയബോധമുള്ള, ദിശയിലുള്ള പൗരന്മാരായി അവർ വളരണം. സ്വന്തം ദേശത്തോടും സമൂഹത്തോടുമുള്ള കടമകളും കടപ്പാടുകളും അവരിൽ വളർത്തിയെടുക്കണം. അതിനു കലാലയ രാഷ്ട്രീയം അനിവാര്യമാണ്. പക്ഷേ ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാതെ ആയുധങ്ങളെടുക്കുമ്പോൾ കലാലയ രാഷ്ട്രീയത്തിന്റെ പൊലിമ നഷ്ടപ്പെട്ടു.. നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

എത്രയെത്ര ആളുകളുടെ കണ്ണീരിനും രക്തചുവപ്പും വളമാക്കി പ്രസ്ഥാനങ്ങൾ ഉയർന്നു വരുമ്പോൾ അതിനെതിരെ പ്രതികരിച്ചേ മതിയാവൂ. മക്കളെ കലാലയങ്ങളിൽ അയക്കാനും അവിടെ പഠിപ്പിക്കാനും നമ്മുടെ മാതാപിതാക്കൾക്ക് ഭയമില്ലാതെ ഇരിക്കണം. അതിനു അനിവാര്യമായ ഒന്നാണ് രാഷ്ട്രീയപാർട്ടികളുടെ സമാധാനപരമായ ഇടപെടൽ.
ക്യാമ്പസ് രാഷ്ട്രീയം ഒഴിവാക്കുന്നത് ഒരിക്കലും ഗുണകരമല്ല. എന്നാല്‍ ഇന്നത്തെ വഴിവിട്ടശൈലി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള എതിര്‍പ്പ് ശക്തമാക്കാനേ സഹായിക്കൂ.

സുബി വാസു നിലമ്പൂർ ✍️

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: